ഓർഡർ ചെയ്തത് പനീറിന്. ലഭിച്ചത് ചിക്കന്‍ ബര്‍ഗർ. അന്വേഷിച്ച് ചെന്ന് കണ്ട കണ്ട് പിടിച്ചപ്പോൾ ഞെട്ടിയത് യുവാവ്.
നിലവിലെ സാമൂഹിക സാഹചര്യങ്ങളില്‍ പലതും മാറിയിരിക്കുന്നു. ലോകം ഇന്ന് ഏറ്റവും എളുപ്പത്തില്‍ കാര്യങ്ങൾ ചെയ്യുന്നതിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. നേരത്തെ നഗരങ്ങളിലെ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങിയിരുന്നിടത്ത് നിന്നും വീട്ടിലിരുന്ന് ഓർഡർ ചെയ്താല്‍ മിനിറ്റുകൾക്കുള്ളില്‍ സാധനങ്ങൾ വീട്ടിലേക്ക് എത്തുന്നത് വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. എന്നാല്‍, പലപ്പോഴും ഇത്തരം കാര്യങ്ങൾ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതാണ് നമ്മുടെ അനുഭവം. അത്തരമൊരു അനുഭവം പങ്കുവച്ച മുംബൈ സ്വദേശിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
'മിന്നുന്നതൊല്ലാം പൊന്നല്ലെന്ന' പഴംഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്നാതായിരുന്നു വീഡിയോ. പുറമേയ്ക്ക് വലിയ ആഢംബരത്വമൊക്കെ കാണിക്കുന്ന പലതും യഥാര്‍ത്ഥ്യത്തില്‍ അങ്ങേയറ്റം മോശമായ അവസ്ഥയിലാണ് പ്രവര്‍ക്കുന്നതെന്ന് വീഡിയോ കാണിച്ച് തരുന്നു. സത്യത്തില്‍ യുവാവ് സ്വിഗിയില്‍ പനീറിനാണ് ഓർഡർ ചെയ്തത്. പക്ഷേ, ലഭിച്ചത് ചിക്കന്‍ ബര്‍ഗർ. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ കട തപ്പി മുംബൈയിലെ സാന്താക്രൂസ് ഇസ്റ്റിലേക്ക് പോയ യുവാവ് ഞെട്ടി. അവിടെ താന്‍ പനീർ ഓർഡർ ചെയ്ത കട കണ്ട് അമ്പരന്ന യുവാവ് കടയുടെ പരിസരം ചിത്രീകരിച്ച് അതിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
Read more: ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ മോഷണ ശ്രമം; കള്ളനെ കൈയോടെ പൊക്കിയ കണ്ടക്ടർക്ക് നന്ദി പറഞ്ഞ് യുവാവ്
Read more: ശമ്പളത്തിന് പകരം വൗച്ചറുകൾ; ചൈനയില്‍ നിന്നും ഒരു തൊഴിലാളി വിരുദ്ധ വാർത്ത കൂടി
കടയുടെ പേര് 'ഫ്രഷ് മെനു ക്ലൌഡ് കിച്ചന്‍' . പക്ഷേ. അവിടെ പലതും ഫ്രഷ് അല്ലെന്ന് വീഡിയോ കണ്ടാല്‍ വ്യക്തമാകും. താന്‍ പനീർ ആണ് ഓർഡർ ചെയ്തതെന്നും എന്നാല്‍ തനിക്ക് ലഭിച്ചത് ചിക്കന്‍ ബര്‍ഗറാണെന്നും വ്യക്തമാക്കിയ യുവാവ് ചിക്കന്‍ ബഡഗറും ബില്ലും നല്‍കിക്കൊണ്ട് കടക്കാരനോട് പരാതിപ്പെടുന്നിടത്താണ് ഒരു വീഡിയോ തുടങ്ങുന്നത്. ബില്ല് പരിശോധിച്ച കടക്കാരന്‍ ചിക്കന്‍ ബര്‍ഗറിനാണ് ബില്ല് അടിച്ചതെന്ന് യുവാവിനെ അറിയിച്ചു. പുതിയ തൊഴിലാളിക്ക് പറ്റിയ ഒരു കൈയബദ്ധം എന്നായിരുന്നു കടക്കാരന്‍റെ മറുപടി.
Watch Video: 'അവന്‍റെ കലിപ്പ് എന്നെ കീഴടക്കുന്നു'; സന്ദർശകര്‍ക്ക് നേരെ അലറുന്ന കുഞ്ഞ് വെള്ളക്കടുവയുടെ വീഡിയോ വൈറൽ
രണ്ടാമത്തെ വീഡിയോയില്‍ തികച്ചും വൃത്തിഹീനമായ ഒരു തെരുവിലെ കടയില്‍ നിന്നാണ് 'ഫ്രഷ് മെനു'വില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ എത്തുന്നതെന്ന് യുവാവ് കാട്ടിത്തരുന്നു. കടയ്ക്ക് മുന്നിലൂടെ മലിന ജലം പരന്ന് ഒഴുകുന്നത് വീഡിയോയില്‍ കാണാം. ഒപ്പം കടയ്ക്ക് ഉള്ളില്‍ ആകെ കരിപിടിച്ച് വൃത്തിഹീനമായി കിടക്കുന്നതും കാണാം. 'ഒരു ഡെലിവറിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഒരു കാര്യം പറയാം. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത ഒരു കടയില്‍ നിന്നും ഭക്ഷണം ഓർഡർ ചെയ്ത് വാങ്ങിക്കഴിക്കരുത്. കാരണം, ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്ന ഹോട്ടലുകൾ അവരുടെ ശുചിത്വം പരമാവധി സൂക്ഷിക്കുന്നു.' വീഡിയോ കണ്ട ഒരു യുവാവ് മുന്നറിയിപ്പ് നല്‍കി.
