ഗോവിന്ദച്ചാമിയോ?; യാത്രക്കാരൻറെ ഫോൺ മോഷ്ടിച്ച കള്ളൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എടുത്തുചാടി; വൈറൽ വീഡിയോ

Published : Jul 26, 2025, 02:08 PM IST
thief escaping from moving train

Synopsis

തികഞ്ഞൊരു അഭ്യാസിയെ പോലെ ഇയാൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും താഴേക്ക് ചാടി.

 

ട്രെയിൻ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളൻ രക്ഷപ്പെടാനായി നടത്തുന്ന അതിസാഹസിക ശ്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കള്ളനെ യാത്രക്കാർ കൈയോടെ പിടികൂടിയപ്പോൾ ഇയാൾ ട്രെയിനിന്‍റെ പുറത്ത് ജനല്‍കമ്പിയില്‍ തൂങ്ങിക്കിടക്കുകയും പിന്നീട് കുറ്റിക്കാട്ടിലേക്ക് ചാടി രക്ഷപ്പെട്ടുകയുമായിരുന്നു. യാത്രക്കാർ കൂട്ടം ചേന്ന് മർദ്ദിച്ചപ്പോഴാണ് ഇയാൾ ഇത്തരത്തിൽ ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടത്.

@mktyaggi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ മോഷ്ടാവെന്ന് യാത്രക്കാർ ആരോപിക്കുന്ന ഒരു മനുഷ്യൻ ട്രെയിനിന്‍റെ വാതിലിനോട് ചേര്‍ന്നുള്ള കമ്പിയില്‍ പിടിച്ച് തൂങ്ങിക്കിടക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ആളകൾ മർദ്ദിച്ചതിനെ തുടര്‍ന്ന് പരികേറ്റ ഇയാളുടെ ശരീരത്തില്‍ നിന്നും രക്തം ഒഴുകുന്നത് കാണാം. ഒപ്പം ഇയാളുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞിരിക്കുന്നു. ഇതിനിടെ ചിലര്‍ ഇയാളെ മര്‍ദ്ദിക്കാനും ചവിട്ടി താഴെയിടാനും ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

 

 

ആളുകൾ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ഇയാൾ വാതിലിന് സമീപത്തെ കമ്പിയില്‍ നിന്നും സ്റ്റെപ്പിന്‍റെ ഏറ്റവും താഴത്തെ പടിയില്‍ പിടിച്ച് അപകടകരമായ രീതിയില്‍ ഇരിക്കുന്നു. ഇതിനിടെ ട്രെയിന്‍ ഒരു നദിക്ക് മുകളിലൂടെ കടന്ന് പോകുന്നു. ഇയാൾ അപകടകരമായ രീതിയില്‍ ഇരിക്കുന്നത് കണ്ട്. ചില യാത്രക്കാര്‍ ഇയാൾക്ക് നേരെ ബെല്‍റ്റ് ഊരി നീട്ടുന്നു. തുടര്‍ന്ന് കയറിവരാന്‍ ആവശ്യപ്പെടുന്നു. ഇടയ്ക്ക് ചിലര്‍ ഭീഷണിപ്പെടുത്തുന്നതും കേൾക്കാം. ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നതിനിടെ ഇടയ്ക്ക് വേഗം അല്പമൊന്ന് കുറയ്ക്കുന്നു. ഇതിനിടെ റെയില്‍വേ ലൈനിലോട് ചേര്‍ന്നുള്ള കാട്ടിലേയ്ക്ക് ഇയാൾ എടുത്ത് ചാടുന്നതും വീഡിയോയില്‍ കാണാം. ഇയാളെ കുറിച്ച് മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല.

വീഡിയോ വൈറലായയതോടെ യാത്രക്കാരുടെ പെരുമാറ്റത്തിനെതിരെ സമൂഹ മാധ്യമത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. അയാൾ മോഷണം നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടുകയാണ് വേണ്ടതെന്നും ആൾക്കൂട്ടമർദ്ദനവും വിചാരണയും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. അമിത വേഗതയിൽ പോകുന്ന ഒരു ട്രെയിനിൽ തൂങ്ങി കിടക്കുമ്പോൾ അയാളെ തല്ലുന്നത് അംഗീകരിക്കാനാകില്ലെന്നും റെയിൽവേ പോലീസിൽ വിവരമറിയിച്ച് ഇയാളെ കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും നെറ്റിസൻസിന്‍റെ ഭാഗത്ത് നിന്നും അഭിപ്രായമുയര്‍ന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു