'അവർ ഒരാളെ തിന്നു. എനിക്ക് സ്വാതന്ത്ര്യം വേണം'; വെളിപ്പെടുത്തലിന് പിന്നാലെ അപ്രത്യക്ഷയായ ഗബ്രിയേല, എപ്സ്റ്റീൻ ഫയൽസിൽ

Published : Feb 13, 2026, 03:31 PM ISTUpdated : Feb 13, 2026, 03:55 PM IST
 Gabriela Rico Jimenez

Synopsis

2009-ൽ അതിസമ്പന്നർ മനുഷ്യമാംസം ഭക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തിയ മെക്സിക്കൻ മോഡൽ ഗബ്രിയേല റിക്കോ ജിമെനെസ് പിന്നീട് ദുരൂഹമായി അപ്രത്യക്ഷയായി. എപ്സ്റ്റീൻ ഫയലുകൾ പുറത്തായതോടെ, തെളിവുകളില്ലെങ്കിലും ഗബ്രിയേലയുടെ ആരോപണവും തിരോധാനവും ശ്രദ്ധനേടുന്നു. 

 

ടിഞ്ഞാറൻ ലോകത്തെ, പ്രത്യേകിച്ചും യുഎസിലെ അതിസമ്പന്നർ മനുഷ്യ മാംസം ഭക്ഷിച്ചുവെന്ന് നിലവിളിച്ച് കൊണ്ട് വെളിപ്പെടുത്തിയ ഗബ്രിയേല റിക്കോ ജിമെനെസിന്‍റെ പേര് വീണ്ടും ഉയർന്നു വന്നിരിക്കുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധനായ ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള സീൽ ചെയ്ത വിവരങ്ങൾ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടതോടെയാണ് അന്നത്തെ ആ നിലവിളിയുടെ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഇതോടെ പടിഞ്ഞാറൻ അതിസമ്പന്നരുടെ 'കാനിബാലിസ'ത്തോടുള്ള താത്പര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

ആരാണ് ഗബ്രിയേല റിക്കോ ജിമെനെസ്?

2009 ആഗസ്റ്റ് മൂന്നിന് മെക്സിക്കോയിലെ മോണ്ടെറിയിലെ ഫിയെസ്റ്റാ ഇന്നിന് പുറത്ത് വച്ചാണ് ഗബ്രിയേല റിക്കോ ജിമെനെസ് നിലവിളിച്ച് കൊണ്ട് ആ വെളിപ്പെടുത്തൽ നടത്തിയത്. അന്ന് വെറും 21 വയസുള്ള ഒരു മെക്സിക്കൻ മോഡലായിരുന്നു അവർ. ഫിയെസ്റ്റാ ഇന്നിൽ അന്ന് വൈകീട്ട് നടന്ന ഒരു സ്വകാര്യ പാർട്ടിയിൽ പങ്കെടുക്കാനെത്തിയായിരുന്നു ഗബ്രിയേല റിക്കോ ജിമെനെസ്. ജെഫ്രി എപ്സ്റ്റീന്‍റെ ഫയലുകളിലിൽ പേരുകൾ ചേർക്കപ്പെട്ട അതിസമ്പന്നരായ ബിസിനസുകാരും പാഷ്ട്രീയക്കാരും ഉൾപ്പെടുന്ന പാർട്ടിയായിരുന്നു അന്ന് അവിടെ നടന്നിരുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ജോർജ് ബുഷ് സീനിയറിന്‍റെ പേരും അന്ന് ഉയർന്നു കേട്ടു.

ഗബ്രിയേലയ്ക്ക് പിന്നീടെന്ത് സംഭവിച്ചു ?

ഹോട്ടലിന് പുറത്ത് കരഞ്ഞ് നിലവിളിച്ച് കൊണ്ടിരുന്ന ഗബ്രിയേല, സ്പാനിഷ് ഭാഷയിൽ വിളിച്ച് പറഞ്ഞത് 'അവർ ഒരാളെ തിന്നു. എനിക്കറിയില്ലായിരുന്നു. എനിക്ക് സ്വാതന്ത്ര്യം വേണം.' എന്നായിരുന്നു. ഗബ്രിയേലയുടെ നിലവിളി കേട്ട് ആളുകൾ കൂടുന്നതിന് മുമ്പ് തന്നെ ലോക്കൽ പോലീസ് അവിടേയ്ക്ക് പറന്നെത്തി. അവ‍ർ അപ്പോൾ തന്നെ ഗബ്രിയേലയെയും കൂട്ടി അവിടെ നിന്നും പോയി. പിന്നീടൊരിക്കലും ഗബ്രിയേലയെ ലോകം കണ്ടിട്ടല്ല. അവർ എന്നന്നേക്കുമായി അപ്രത്യക്ഷയായി. എന്നാൽ. ഏറ്റവും ഒടുവിലെ എപ്സ്റ്റീൻ ഫയലുകളിൽ അന്ന് ഫിയെസ്റ്റാ ഇന്നിന് മുന്നിൽ നിന്നും, നിലവിളിച്ച് ഓടുന്ന ഗബ്രിയേലയുടെ സിസിടിവി ദൃശ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. പിന്നാലെ എപ്സ്റ്റീനും അയാളുടെ അതിസമ്പന്നരായ കൂട്ടുകാരുടെയും 'മാംസ ദാഹ'ത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായി. ഒപ്പം 2009 ആഗസ്റ്റ് മൂന്നിന് വൈകീട്ടോടെ മെക്സിക്കൻ പോലീസ് കൂട്ടിക്കൊണ്ട് പോയ മെക്ക്സിക്കൻ മോഡൽ ഗബ്രിയേല റിക്കോ ജിമെനെസ് എവിടെ എന്ന ചോദ്യവും.

 

 

ഗബ്രിയേലയ്ക്ക് മാനസീക പ്രശ്നമായിരുന്നുവെന്നാണ് അന്ന് മെക്ക്സിക്കൻ പോലീസ് പറഞ്ഞത്. ഗബ്രിയേലയ്ക്ക് മാനസിക പ്രയാസം അനുഭവപ്പെട്ടിരുന്നുവെന്ന് അവരുടെ കുടുംബവും ആവർത്തിച്ചു. ആദ്യം പോലീസ് കസ്റ്റഡിയിലും പിന്നീട് മാനസീകാരോഗ്യ കേന്ദ്രത്തിലും കഴിഞ്ഞ ഗബ്രിയേല സ്വകാര്യതയ്ക്ക് വേണ്ടി മാറി നിൽക്കുന്നുവെന്ന് കുടുംബം പിന്നീട് അറിയിച്ചു. പക്ഷേ, ഗബ്രിയേലയെ പിന്നീട് ലോകം കണ്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. അപ്പോഴും. പടിഞ്ഞാറിന്‍റെ അതിസമ്പന്നർ നരഭോജികളാണെന്ന് ഗബ്രിയേലയുടെ ആരോപണം ഉത്തരമില്ലാതെ മുഴങ്ങുന്നു.അതേസമയം എപ്സ്റ്റീന്‍റെ യാട്ടിൽ കുഞ്ഞുങ്ങളെ കൊന്ന് മാംസം കഴിച്ചുവെന്ന് എഫ്ബിഐയോട് (FBI)അജ്ഞാതനായ ഒരാൾ പറഞ്ഞെന്ന് പുതിയ ഫയലുകൾ വെളിപ്പെടുത്തുന്നു. പക്ഷേ. തെളിവില്ല. 

തെളിവുകളില്ല, ആരോപണങ്ങൾ മാത്രം

അതേസമയം നരഭോജനമോ, കുഞ്ഞുങ്ങളെ തിന്നുവെന്നത് സംബന്ധിച്ച ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു തെളിവും എപ്സ്റ്റീന്‍റെ ഫയലുകളിലില്ലെന്ന് അധികൃതരും പറയുന്നു. ഫയലുകളിൽ സ്ഥിരീകരിക്കാത്ത കാര്യങ്ങൾ ഉൾപ്പെടുന്നുവെന്നും അവയിലെ പല ആരോപണങ്ങളും തെളിയിക്കപ്പെടാത്തതാണെന്നും യുഎസ് നീതിന്യായ വകുപ്പും അവകാശപ്പെട്ടു. ഗബ്രിയേലിന്‍റെ വീഡിയോയെ എപ്സ്റ്റീനുമായി ബന്ധിപ്പിക്കുന്ന അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിന് ഒരു അടിസ്ഥാനവുമില്ലെന്നും വസ്തുതാ പരിശോധനാ സംഘടനകളും പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ക്രൂരത; കുഞ്ഞിന് കടുത്ത പനി, അവധി ചോദിച്ച അമ്മയോട് മാനേജരുടെ പ്രതികരണം ഇങ്ങനെ!
1.17 കോടി രൂപയ്ക്ക് ലോട്ടറി എടുത്തു, ഒന്ന് പോലും അടിച്ചില്ല; പണം പലിശ സഹിതം തിരികെ ചോദിച്ച് കോടതി കയറി യുവാവ്