കുംഭമേളയ്ക്ക് പോകണം ഭർത്താവിനൊപ്പം; യുവതിയുടെ ക്യാഷ് ഡെപ്പോസിറ്റ് സ്ലിപ്പ് വൈറൽ, വ്യാജമെന്ന് സോഷ്യൽ മീഡിയ

Published : Jan 24, 2025, 08:43 AM IST
കുംഭമേളയ്ക്ക് പോകണം ഭർത്താവിനൊപ്പം; യുവതിയുടെ ക്യാഷ് ഡെപ്പോസിറ്റ് സ്ലിപ്പ് വൈറൽ, വ്യാജമെന്ന് സോഷ്യൽ മീഡിയ

Synopsis

രാധിക ശർമ്മ എന്ന പേരില്‍ 10,000 രൂപ എസ്ബിഐയില്‍ നിക്ഷേപിക്കാനായി എഴുതിയ സ്ലിപ്പാണ് വൈറലായത്. 


ബാങ്കുകളില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും അതിനായി പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ സ്ലിപ്പുകളില്‍ ചില വിവരങ്ങൾ നമ്മൾ എഴുതി നല്‍കണം. എന്നാല്‍, സാധാരണക്കാരെ പലപ്പോഴും ഈ രീതി കുഴക്കുന്നതും പതിവാണ്. ഇത് മൂലം ആളുകൾ പലപ്പോഴും തങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ കാര്യങ്ങൾ എഴുതി വയ്ക്കുന്നു. ഇത് ബാങ്ക് ജീവനക്കാരെ ഏറെ പ്രശ്നത്തിലാക്കുന്നു. സമാനമായ ഒരു സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എസ്ബിഐയില്‍ ഒരു യുവതി പണം നിക്ഷേപിക്കാനായി നല്‍കിയ ഡിപ്പോസിറ്റ് സ്ലിപ്പാണ് താരം. 

പ്രേം യാദവ് എന്ന  ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ ബാങ്ക് സ്ലിപ്പിന്‍റെ ചിത്രം പങ്കുവച്ചത്.  രാധിക ശർമ്മ എന്നാണ് സ്ലിപ്പില്‍ നൽകിയിരിക്കുന്ന പേര്. 10,000 രൂപ ബാങ്കില്‍ നിക്ഷേപിക്കാനാണ് അവര്‍ എത്തിയത്. അതേസമയം കാഷ്/ചെക്ക് വിഭാഗത്തിൽ, 'എന്‍റെ ഭർത്താവിനൊപ്പം ഒരു മേള സന്ദർശിക്കണം' എന്നായിരുന്നു എഴുതിയിരുന്നത്. അതേസമയം തുക സ്ഥാനത്ത് അവര്‍ 'കുംഭ്' എന്നാണ് രേഖപ്പെടുത്തിയത്. ആകെ തുക എഴുതേണ്ടിടത്ത് 'കുംഭമേള' എന്നും എഴുതി.

മഞ്ഞുരുളകൾ പരസ്പരം വലിച്ചെറിഞ്ഞ് കന്യാസ്ത്രീകളും പുരോഹിതനും; അവരുടെ സന്തോഷം നമ്മുടെയും എന്ന് സോഷ്യൽ മീഡിയ

അമിത വേഗതയിൽ എത്തിയ കാർ തടഞ്ഞ് പോലീസ്, ഉള്ളിൽ വധു; പിന്നീട് സംഭവിച്ചത് തങ്ങളെ കീഴടക്കിയെന്ന് സോഷ്യൽ മീഡിയ

സംഗതി വൈറലായതിന് പിന്നാലെ നിരവധി പേര്‍ കുറിപ്പുമായെത്തി. എന്നാല്‍, ഇന്‍സ്റ്റാഗ്രാമിലെ ചില ക്രോസ് ചെക്ക് അക്കൌണ്ടുകൾ സംഗതി വ്യാജമാണെന്നും ഇത്തരം വ്യാജന്മാരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി ഇവര്‍, സ്ലിപ്പില്‍ ബാങ്ക് സീലോ മറ്റ് ഔദ്ധ്യോഗീക രേഖപ്പെടുത്തലുകളോ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചു. മാത്രമല്ല, സ്ലിപ്പില്‍ നൽകിയിരിക്കുന്ന തീയതി 29 ജനുവരി 2025 ആണെന്നും ഇത്  ഭാവിയിലേക്കുള്ള നിക്ഷേപമാണോയെന്നും അവര്‍ ചോദിച്ചു. സംഗതി വ്യാജനാണെങ്കിലും ഫോട്ടോ ഇതിനകം 15 ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ പരിഹാസ കുറിപ്പുകളുമായെത്തി. 'ലോകത്തിലെ ഒരു ശക്തിക്കും മാഡം യാത്ര ചെയ്യുന്നത് തടയാൻ കഴിയില്ല' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'ഇത് വായിച്ചതിനുശേഷം ബാങ്ക് മാനേജർ കോമയിലാണ്!' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

15 മിനിറ്റ് മുമ്പ് ഇൻഡിഗോ വിമാനം പറന്നുയര്‍ന്നു; സമയവും പണവും നഷ്ടമായെന്ന് യാത്രക്കാരന്‍റെ പരാതി
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ