യുഎസിന്‍റെ തെക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ അതിശക്തമായ മഞ്ഞ് വീഴ്ച ആഘോഷിക്കുന്ന കന്യാസ്ത്രീകളുടെയും പരോഹിതന്‍റെയും വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.             


യുഎസിന്‍റെ തെക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ അതിശക്തമായ മഞ്ഞ് വീഴ്ചയാണ്. ഏതാണ്ട് 120 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ശൈത്യകാലത്തിലൂടെയാണ് ലൂസിയാന കടന്ന് പോകുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെ ലൂസിയാനയില്‍ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവർന്നു. ലൂസിയാനയിലെ മെറ്റൈറിയിലെ സെന്‍റ് കാതറിൻ ഓഫ് സിയീന കാത്തലിക് ഇടവകയിലെ കന്യാസ്ത്രീകളും പുരോഹിതനും തമ്മിൽ സ്നോബോൾ കളിക്കുന്ന വീഡിയോയായിരുന്നു അത്. 

അത്യപൂര്‍വ്വമായ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ലൂസിയാനയിലെ ഹൈവേകളും വിമാനത്താവളങ്ങളും അടച്ചിട്ടു. അതിശക്തമായ മഞ്ഞ് വീഴ്ച കാരണം തെക്ക് പടിഞ്ഞാറൻ ലൂസിയാനയിൽ ആദ്യമായി ഹിമപാത മുന്നറിയിപ്പ് നൽകി. ലൂസിയാനയില്‍ 10 ഇഞ്ച് മഞ്ഞ് വീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ന്യൂയോർക്ക് സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ 18 ഇഞ്ച് വരെ മഞ്ഞുമൂടിയതായി റിപ്പോര്‍ട്ടുകൾ പറയുന്നു. രാജ്യത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ ആദ്യമായെത്തിയ ശക്തമായ മഞ്ഞ് വീഴ്ചയ്ക്കിടെ ചിത്രീകരിച്ച വീഡിയോയില്‍ വിശാലമായ പള്ളി മൈതാനത്ത് മൂന്ന് കന്യാസ്ത്രീകളും ഒരു പുരോഹിതനും സ്നോബോളുകള്‍ എറിഞ്ഞ് തങ്ങളുടെ പ്രദേശത്തെ ആദ്യത്തെ മഞ്ഞ് വീഴ്ച ആസ്വദിക്കുന്നതായി കാണാം.

ഡാന്‍സിംഗ് സർദാർജി; കാനഡയിൽ വച്ച് ഇന്ത്യൻ വംശജനായ സുരക്ഷാ ഉദ്യോഗസ്ഥൻ ഒരാളെ അടിച്ച് ഓടിക്കുന്ന വീഡിയോ വൈറൽ

View post on Instagram

15 മിനിറ്റ് മുമ്പ് ഇൻഡിഗോ വിമാനം പറന്നുയര്‍ന്നു; സമയവും പണവും നഷ്ടമായെന്ന് യാത്രക്കാരന്‍റെ പരാതി

പുരോഹിതന് നേരെ മൂന്ന് കന്യാസ്ത്രീകളും ആവശേത്തോടെ സ്നോബോളുകൾ എറിയുന്നത് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. അവരുടെ സന്തോഷത്തില്‍ സമൂഹ മാധ്യമ ഉപയോക്താക്കളും ഒപ്പം ചേർന്നു. ഇന്ന് ഇത് ഇന്‍റര്‍നെറ്റ് കീഴടക്കും എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. കന്യാസ്ത്രീകൾ ചെറുപ്പമാണ്. അവര്‍ ഏറെ സന്തോഷത്തിലാണെന്നത് സന്തോഷം തരുന്നു. ഇത്രയേറെ മഞ്ഞ് കാണുന്നതില്‍ കുട്ടികളും ഏറെ സന്തോഷത്തിലാണ്. മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. അതേസമയം അതിശക്തമായ മഞ്ഞ് വീഴ്ചയെ കുറിച്ച് ചിലര്‍ ആശങ്കകളും രേഖപ്പെടുത്തി. രാജ്യത്തെ പടിഞ്ഞാറന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ ഇതിനിടെ പുതിയതും അതിശക്തവുമായ കാട്ടുതീ പടര്‍ന്ന് തുടങ്ങിയത് ആശങ്ക നിറയ്ക്കുകയാണ്. 

അമിത വേഗതയിൽ എത്തിയ കാർ തടഞ്ഞ് പോലീസ്, ഉള്ളിൽ വധു; പിന്നീട് സംഭവിച്ചത് തങ്ങളെ കീഴടക്കിയെന്ന് സോഷ്യൽ മീഡിയ