പന്നി കർഷകയാകാൻ ഫ്ലൈറ്റ് അറ്റൻഡന്‍റ് ജോലി ഉപേക്ഷിച്ചു; ഇന്ന്, രണ്ട് മാസം കൊണ്ട് സമ്പാദിക്കുന്നത് 23 ലക്ഷം

Published : Jan 23, 2025, 10:52 AM IST
പന്നി കർഷകയാകാൻ ഫ്ലൈറ്റ് അറ്റൻഡന്‍റ് ജോലി ഉപേക്ഷിച്ചു; ഇന്ന്, രണ്ട് മാസം കൊണ്ട് സമ്പാദിക്കുന്നത് 23 ലക്ഷം

Synopsis

സ്വപ്ന ജോലിയായ ഫ്ലൈറ്റ് അറ്റൻഡന്‍റ് ജോലി ഉപേക്ഷിച്ച്, ഒരു പന്നി കർഷകയാകാന്‍ യാങ് എടുത്ത തീരുമാനം തെറ്റിയില്ലെന്ന് അവര്‍ ജീവിതം കൊണ്ട് തെളിയിച്ചു.   (പ്രതീകാത്മക ചിത്രം)


യുവതീ - യുവാക്കളെ മോഹിപ്പിക്കുന്ന ജോലികളിലൊന്നാണ് ഫ്ലൈറ്റ് അറ്റൻഡന്‍റ് ജോലി. എന്നാല്‍ അത്തരമൊരു ജോലിക്കായി ശ്രമിക്കുന്നവരോട് പന്നി കൃഷിക്ക് താത്പര്യമുണ്ടോയെന്ന് ചോദിച്ചാല്‍? അത്, അവരെ അപമാനിക്കുന്ന തരം ചോദ്യമായെ അവര്‍ കരുതൂ. എന്നാല്‍, അത്തരമൊരു ജോലി മാറ്റം സംഭവിച്ചു. ചൈനയിൽ നിന്നുള്ള 27 വയസ്സുള്ള ഒരു സ്ത്രീ, ഫ്ലൈറ്റ് അറ്റൻഡന്‍റ് ജോലി ഉപേക്ഷിക്കുകയും സ്വന്തം നാട്ടിൽ പന്നി കർഷകയായി ജീവിതം തെരഞ്ഞെടുക്കുകയും ചെയ്തു. അത് വെറുമൊരു തെരഞ്ഞെടുപ്പായിരുന്നില്ലെന്ന് രണ്ട് മാസത്തിനുള്ളില്‍ അവര്‍ തെളിയിച്ചു. സമൂഹ മാധ്യമ അക്കൌണ്ടുകളെ ഉപയോഗിച്ച് കൊണ്ട് തന്‍റെ പന്നികളെ വില്പന നടത്തിയ ഇപ്പോൾ രണ്ട് മാസം കൊണ്ട് സംമ്പാദിക്കുന്നത് 2,00,000 യുവാൻ (ഏതാണ്ട് 23,75,600 രൂപ). 

വടക്ക് - കിഴക്കൻ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിൽ നിന്നുള്ള യാങ് യാങ്‌സി (27), ബിരുദം നേടിയ ശേഷം അഞ്ച് വർഷം ഷാങ്ഹായ് എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡന്‍റായി ജോലി ചെയ്തു. ആകാശങ്ങളിലൂടെ ലോകം ചുറ്റുമ്പോഴും യാങ് യാങ്സിയുടെ മനസ് ഭൂമിയില്‍ രോഗിയായ അമ്മയ്ക്കൊപ്പമായിരുന്നു. ഒടുവില്‍ 2022 ൽ, അമ്മയെ പരിചരിക്കുന്നതിനായി യാങ്, ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. കൊവിഡ് സമയത്ത് തന്‍റെ ശമ്പളം വെറും 2,800 യുവാൻ  (ഏതാണ്ട് 33,258 രൂപ) മാത്രമായിരുന്നെന്ന് യാങ് പറഞ്ഞതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിനെതിരെ സ്വന്തം സൈന്യം രൂപീകരിച്ച പോരാളി

ശമ്പളം കുറഞ്ഞപ്പോൾ, ഫ്ലൈറ്റ് അറ്റൻഡന്‍റായുള്ള തന്‍റെ ജീവിതശൈലി നിലനിര്‍ത്താനായി യാങ് അച്ഛനമ്മമാരില്‍ നിന്നും പണം അവശ്യപ്പെട്ടു തുടങ്ങി. ഇത് അവരെ കടക്കെണിയിലാക്കി. ഇതിനിടെയാണ് അമ്മ രോഗിയായതും. എല്ലാം കൂടിയായപ്പോൾ ജോലി ഉപേക്ഷിക്കാന്‍ യാങ് തീരുമാനിച്ചു.  വീട്ടില്‍ തിരിച്ചെത്തിയ യാങ്, 2023 ഏപ്രിലിൽ ഒരു ബന്ധുവിൽ നിന്ന് പന്നി ഫാം ഏറ്റെടുത്ത് പന്നികളെ വളർത്താൻ തുടങ്ങി. ഒപ്പം ചൈനീസ് സമൂഹ മാധ്യമങ്ങളിലൂടെ യാങ് തന്‍റെ പുതിയ കാർഷിക ജീവിതം പങ്കുവച്ചു. ഇത് വളരെ വേഗം വൈറലായി. പെട്ടെന്ന് തന്നെ 1.2 ദശലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചു. 

സര്‍ക്കാര്‍ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തത് 9 വർഷം ; പക്ഷേ, രേഖകളെല്ലാം വ്യാജം, ഒടുവിൽ പാക് യുവതി പിടിയില്‍

യാങിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആദ്യ ദിവസങ്ങളില്‍ ജോലി ഏറെ ശ്രമകരമായിരുന്നെന്ന് യാങ് സമ്മതിക്കുന്നു. പക്ഷേ, കാര്യങ്ങൾ പതുക്കെ ശീലമായിത്തുടങ്ങി. ഇന്ന് വിജയിച്ച ഒരു സംരംഭകയാണ് യാങ്. ഭാവിയില്‍ കൂടുതൽ ഫാമുകൾ തുറക്കാനും ഒരു ഹോട്ടൽ ആരംഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു. അച്ഛനമ്മമാരോടൊപ്പം ജീവിക്കുന്നത് കൊണ്ട് താനിപ്പോൾ ഏറെ സന്തോഷവതിയാമെന്നും അവർ പറയുന്നു. യാങ് യാങ്സിയുടെ ജീവിതം ഇന്ന് ചൈനീസ് സമൂഹ മാധ്യമങ്ങളിലൂം വൈറലാണ്. 

ഥാറിന് മുകളില്‍ മൂന്ന് വിദ്യാർത്ഥികൾ, ബ്രേക്ക് ചവിട്ടിയതും മൂന്നും കൂടി താഴേക്ക്; വീഡിയോ വൈറൽ
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?