അധ്യാപിക 9  വർഷം മുമ്പ് ജോലിക്ക് അപേക്ഷിക്കുമ്പോൾ സമര്‍പ്പിച്ച രേഖകൾ വ്യാജമായിരുന്നുവെന്നാണ് കണ്ടെത്തിയത്. 

പാകിസ്ഥാനിലെ ബറേലി സര്‍ക്കാര്‍ സ്കൂളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഒമ്പത് വര്‍ഷം അധ്യാപികയായിരുന്ന യുവതി ഒടുവില്‍ പിടിയില്‍. രഹസ്യമായി ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക സമര്‍പ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെ ഇവരെ പിരിച്ച് വിടുകയും കേസെടുക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍, നടപടിക്ക് ശേഷവും വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയാണ്. 

2015 നവംബർ ആറിനാണ് ഷുമൈല ഖാൻ, ഫത്തേഗഞ്ച് വെസ്റ്റിലെ മധോപൂർ പ്രൈമറി സ്കൂളിൽ അധ്യാപികയായി നിയമിതയായത്. എന്നാല്‍, ബറേലി ജില്ലാ മജിസ്ട്രേറ്റിന് അടുത്തിടെ ഒരു രഹസ്യ പരാതി ലഭിച്ചു. ഷുമൈല ഖാൻ അധ്യാപക തസ്തികയ്ക്ക് വേണ്ടി സമര്‍പ്പിച്ച രേഖകൾ വ്യാജമാണെന്ന്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇവര്‍ രാംപൂരിൽ നിന്നുള്ള വ്യാജ താമസ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. താമസ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഷുമൈല ഖാനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്നും പിരിച്ച് വിടുകയും അധ്യാപികയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. 

ജീവനക്കാരന് കമ്പനിയില്‍ നിന്ന് 7.14 കോടിയുടെ ലോട്ടറി അടിച്ചു; പക്ഷേ, സമ്മാനത്തുക തിരികെ കൊടുക്കണമെന്ന് ആവശ്യം

ഷുമൈല ഖാൻ എന്ന ഫുർക്കാന ഖാൻ പ്രാഥമിക വിദ്യാഭ്യാസ വകുപ്പിൽ സർക്കാർ ജോലിക്ക് അപേക്ഷിച്ചപ്പോഴാണ് അവര്‍ വ്യാജ താമസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ ഒമ്പത് വര്‍ഷം ജോലി ചെയ്തു. അതേസമയം ഷുമൈല ഖാന്‍റെ സര്‍ട്ടിഫിക്കറ്റുകൾ നിരവധി തവണ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പക്ഷേ. രേഖ വ്യാജമാണോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയത്. അതേസമയം വ്യാജ രേഖയില്‍ ഇവര്‍ 9 വർഷം വാങ്ങിച്ച ശമ്പളം തിരിച്ച് പിടിക്കാനും വിദ്യാഭ്യാസ വകുപ്പ് നടപടികൾ തുടങ്ങി. എന്നാല്‍ നിലവില്‍ ഇവര്‍ ഒളിവിലാണെന്നും പോലീസ് അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി നിന്നു, യാത്രക്കാർ തലകീഴായി കിടന്നത് 25 മിനിറ്റ്; സംഭവം ഹൈദരാബാദിൽ, വീഡിയോ