ജൂണിൽ മാത്രം വാട്ട്സ്ആപ്പ് പുറത്താക്കിയത് 22 ലക്ഷം ഇന്ത്യന്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകളെ

By Web TeamFirst Published Aug 5, 2022, 4:46 PM IST
Highlights

ഇന്ത്യയിൽ വാട്ട്സ്ആപ്പിന് ഒരു പരാതി സെൽ ഉണ്ട്. ഇതുവഴി ഏതൊരു ഉപയോക്താവിനും ഇമെയിലോ സ്നൈൽ മെയിലോ വഴി കംപ്ലയിൻസ് ഓഫീസറുമായി ബന്ധപ്പെടാനാകും.   തെറ്റായ പ്രവർത്തനങ്ങൾ തടയുന്നതിലാണ് വാട്ട്സ്ആപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

ദില്ലി: ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സ്ആപ്പ്. ജൂണ്‍ മാസത്തിലാണ് നിരോധനം നടപ്പിലാക്കിയതെന്ന്  വാട്ട്സ്ആപ്പിന്‍റെപ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ടില്‍ പറയുന്നു. ഉപയോക്താക്കളില്‍ നിന്നും ലഭിച്ച  ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’പ്രതികരണമായാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. 

+91 ൽ തുടങ്ങുന്ന നമ്പരുകൾ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നത്. നിലവിൽ പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ടനുസരിച്ച് ജൂൺ ഒന്നു മുതൽ  30 വരെയുള്ള സമയത്തെ വിവരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ദുരുപയോഗം സംബന്ധിച്ച്  ജൂണിൽ മാത്രം ഇന്ത്യയിൽ നിന്നു മൊത്തം 632 പരാതികളാണ് ലഭിച്ചത്. 

പരാതി ലഭിച്ചതിൽ 24 അക്കൗണ്ടുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചു. സാധാരണയായി കമ്പനിയുടെ നിയമം ലംഘിക്കുന്ന അക്കൗണ്ടുകൾ സാധാരണയായി നിരോധിക്കാറുണ്ടെന്ന് വാട്ട്സ്ആപ്പ് മുൻപേ വ്യക്തമാക്കിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ  നിരോധിക്കുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചിരുന്നു.

കമ്പനിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്  2,210,000 അക്കൗണ്ടുകൾ നിരോധിച്ചത്. മേയിൽ 19 ലക്ഷവും ഏപ്രിലിൽ 16.66 ലക്ഷവും മാർച്ചിൽ 18 ലക്ഷം അക്കൗണ്ടുകളുമാണ് വാട്ട്സ്ആപ്പ് നിരോധിച്ചിരിക്കുന്നത്.

വാട്ട്സ്ആപ്പിന്‍റെകംപ്ലയിൻസ് മെക്കാനിസങ്ങളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളെ കുറിച്ചും, നിയമലംഘനം നടത്തുന്ന അക്കൗണ്ടുകൾ കണ്ടെത്തുന്ന സംവിധാനങ്ങൾ വഴി ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെയും കണക്കുകൾ റിപ്പോർട്ടിൽ കാണിക്കേണ്ടതുണ്ട്.  

'തനിക്കൊരു സഹായം വേണം, ജി പേ ഉണ്ടോ?' മന്ത്രിയുടെ പേരില്‍ വീണ്ടും തട്ടിപ്പ്, പരാതി

ഇന്ത്യയിൽ വാട്ട്സ്ആപ്പിന് ഒരു പരാതി സെൽ ഉണ്ട്. ഇതുവഴി ഏതൊരു ഉപയോക്താവിനും ഇമെയിലോ സ്നൈൽ മെയിലോ വഴി കംപ്ലയിൻസ് ഓഫീസറുമായി ബന്ധപ്പെടാനാകും.   തെറ്റായ പ്രവർത്തനങ്ങൾ തടയുന്നതിലാണ് വാട്ട്സ്ആപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു അപകടം സംഭവിച്ചതിനുശേഷം പ്രതികരിക്കുന്നതിലും നല്ലത്  അത് നേരത്തെ കണ്ടെത്തി പ്രതികരിക്കുന്നതാണെന്ന് കംപ്ലയിൻസ് റിപ്പോർട്ടിൽ പറയുന്നു. 

എത്രയും വേഗം അക്കൗണ്ടുകള് കണ്ടെത്തി  അവ ദുരുപയോഗം ചെയ്യുന്ന പ്രവർത്തികൾ അവസാനിപ്പിക്കുക എന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.ദുരുപയോഗം കണ്ടെത്തി അക്കൗണ്ടുകൾ നിരോധിക്കാൻ സഹായിക്കുന്ന 24x7 പ്രവർത്തിക്കുന്ന മെഷീനുകൾ തങ്ങളുടെ പക്കലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

95 ശതമാനത്തിലധികം നിരോധനങ്ങളും സംഭവിക്കുന്നത് സ്പാം മെസെജുകളുടെ ഉപയോഗം മൂലമാണെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. ദുരുപയോഗം തടയാൻ നിരോധിക്കുന്ന ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം ഏകദേശം 80 ലക്ഷമാണ്.  

ഒരു ട്വീറ്റില്‍ തന്നെ മൾട്ടിമീഡിയ ഫയലുകൾ ഉൾപ്പെടുത്താം ; പുതിയ അപ്ഡേഷൻ ഉടൻ

 

click me!