Viral Video: വിവാഹാഘോഷത്തിനിടെ അച്ഛനുവേണ്ടി വധുവിന്‍റെ 'സര്‍പ്രൈസ്' നൃത്തം; വൈറലായി വീഡിയോ

Published : Sep 03, 2022, 09:35 AM ISTUpdated : Sep 03, 2022, 09:39 AM IST
Viral Video: വിവാഹാഘോഷത്തിനിടെ അച്ഛനുവേണ്ടി വധുവിന്‍റെ 'സര്‍പ്രൈസ്' നൃത്തം; വൈറലായി വീഡിയോ

Synopsis

ഇവിടെയിതാ അച്ഛനുവേണ്ടി സര്‍പ്രൈസായി നൃത്തം ചെയ്യുന്ന ഒരു വധുവിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്‍റെ വിവാഹദിനം ആഘോഷമാക്കുക എന്നത് പലരുടെയും വലിയ ആഗ്രഹമാണ്. ജീവിതത്തില്‍ എന്നും ഓർക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. ആടിയും പാടിയുമാണ് പല വധൂവരന്മാരും വിവാഹം ആഘോഷമാക്കുന്നത്. ഇവിടെയിതാ അച്ഛനുവേണ്ടി സര്‍പ്രൈസായി നൃത്തം ചെയ്യുന്ന ഒരു വധുവിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അനാവി ശർമ എന്ന വധുവാണ്  അച്ഛന് വേണ്ടി സഹോദരിക്കൊപ്പം നൃത്തം ചെയ്തത്. രാസി എന്ന ചിത്രത്തിലെ 'ദിൽബരോ' എന്ന ഗാനവും 'പാപ്പാ കെഹ്തേ ഹേ' എന്ന ഗാനവുമൊക്കെ ഉള്‍പ്പെടുത്തിയാണ് മകളുടെ ഈ സര്‍പ്രൈസ്. മകളുടെ നൃത്തം കണ്ടിരുന്ന അച്ഛന്‍ അവസാനം മകളെ ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. വധുവിന്‍റെയും അച്ഛന്‍റെയും ഈ വികാരനിമിഷങ്ങള്‍‌ കണ്ട് കണ്ണുകള്‍ നിറഞ്ഞു എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

 

Also Read: ദേവിക അമ്മയാകാൻ പോകുന്നു; സന്തോഷം പങ്കുവച്ച് വിജയ് മാധവ്; വീഡിയോ

ആനപ്പുറത്തിരുന്ന് പേടിച്ച് കരയുന്ന വധു; വൈറലായി വീഡിയോ 

വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്നാല്‍ വൈറലാകാനായി എന്തും ചെയ്യുന്ന അവസ്ഥ അതിരുകടക്കുകയാണ് എന്നാണ് പൊതു സമൂഹത്തിന്‍റെ അഭിപ്രായം. എന്തായാലും ഇവിടെയൊരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

ആനപ്പുറത്ത് കയറുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. പൊതുവേ ആനയുടെ പുറത്ത് കയറാന്‍ പലര്‍ക്കും പേടിയാണ്. ഇവിടെ ഈ പെണ്‍കുട്ടി ആനയുടെ പുറത്ത് കയറാന്‍ ശ്രമിക്കുന്നത് ആദ്യം കണ്ടാല്‍ പേടിയില്ലെന്ന് തോന്നും. എന്നാല്‍ കയറി ഇരുന്നപ്പോഴുള്ള പെണ്‍കുട്ടിയുടെ പേടി കണ്ട് കൂടെയുള്ളവര്‍ വരെ ചിരിച്ചുപോയി. പ്രീ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടോ പോസ്റ്റ്  വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടോ ആണ് സന്ദര്‍ഭം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായിരിക്കുന്നത്. 

പെൺകുട്ടിയെ നിർബന്ധിച്ച് ആനപ്പുറത്തേയ്ക്ക് കയറ്റുന്നത് പോലെയാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നത്. പെൺകുട്ടിയെ  ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ വരനും ഉണ്ട്. കഷ്ടപ്പെട്ട് ആനപ്പുറത്ത് കയറിയ പെൺകുട്ടി മുകളിൽ കയറിയതോടെ കരച്ചിൽ ആരംഭിച്ചു. തനിക്ക് പേടിയാണെന്ന് പെണ്‍കുട്ടി പറയുന്നതായും വീഡിയോയിലുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി