ആനപ്പുറത്ത് കയറുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. പൊതുവേ ആനയുടെ പുറത്ത് കയറാന്‍ പലര്‍ക്കും പേടിയാണ്. 

വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്നാല്‍ വൈറലാകാനായി എന്തും ചെയ്യുന്ന അവസ്ഥ അതിരുകടക്കുകയാണ് എന്നാണ് പൊതു സമൂഹത്തിന്‍റെ അഭിപ്രായം. എന്തായാലും ഇവിടെയൊരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

ആനപ്പുറത്ത് കയറുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. പൊതുവേ ആനയുടെ പുറത്ത് കയറാന്‍ പലര്‍ക്കും പേടിയാണ്. ഇവിടെ ഈ പെണ്‍കുട്ടി ആനയുടെ പുറത്ത് കയറാന്‍ ശ്രമിക്കുന്നത് ആദ്യം കണ്ടാല്‍ പേടിയില്ലെന്ന് തോന്നും. എന്നാല്‍ കയറി ഇരുന്നപ്പോഴുള്ള പെണ്‍കുട്ടിയുടെ പേടി കണ്ട് കൂടെയുള്ളവര്‍ വരെ ചിരിച്ചുപോയി. പ്രീ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടോ പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടോ ആണ് സന്ദര്‍ഭം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായിരിക്കുന്നത്. 

പെൺകുട്ടിയെ നിർബന്ധിച്ച് ആനപ്പുറത്തേയ്ക്ക് കയറ്റുന്നത് പോലെയാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നത്. പെൺകുട്ടിയെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ വരനും ഉണ്ട്. കഷ്ടപ്പെട്ട് ആനപ്പുറത്ത് കയറിയ പെൺകുട്ടി മുകളിൽ കയറിയതോടെ കരച്ചിൽ ആരംഭിച്ചു. തനിക്ക് പേടിയാണെന്ന് പെണ്‍കുട്ടി പറയുന്നതായും വീഡിയോയിലുണ്ട്. 

View post on Instagram

'സൂര്യപുത്രൻ കർണൻ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. 8,553 പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. പേടിയുള്ളവര്‍ എന്തിനാണ് ഈ പണിക്ക് പോയതെന്നും താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് ആനപ്പുറത്ത് കയറ്റുന്നത് ശരിയല്ലെന്നും പലരും അഭിപ്രായപ്പെട്ടു. 

Also Read: വിവാഹ വസ്ത്രം തിരഞ്ഞെടുക്കുന്നതിനിടെ അമ്മയുടെ സര്‍‌പ്രൈസ് വരവ്; മനോഹരം ഈ വീഡിയോ

അടുത്തിടെ പാകിസ്ഥാനിലെ ലാഹോർ സ്വദേശികളായ ദമ്പതികള‍ുടെ വിവാഹ ഫോട്ടോഷൂട്ടിനായി സിംഹക്കുട്ടിയെ ഉപയോഗിച്ച സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇവിടെ മരുന്ന് നൽകി സിംഹക്കുട്ടിയെ മയക്കിക്കിടത്തിയാണ് ഫോട്ടോഷൂട്ടിന് ഉപയോഗിച്ചത്. ദമ്പതികള്‍ വിചാരിച്ച പോലെ വീഡിയോ വൈറലാവുകയും ചെയ്തു. കൂടെ സംഭവം വിവാദവുമാവുകയായിരുന്നു.