കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടു, പുതിയ സംരംഭത്തിന് പിന്തുണ തേടി യുവതി; പോസ്റ്റ് വൈറല്‍

By Web TeamFirst Published Apr 17, 2021, 2:01 PM IST
Highlights

ജോലി നഷ്ടമായതോടെ 'ഇന്ദു ദ ധാബ' എന്ന പേരില്‍ ഉച്ചഭക്ഷണം വില്‍ക്കുന്ന സംരംഭത്തിനാണ് ഇന്ദു തുടക്കം കുറിച്ചത്. ഒരു പ്ലേറ്റ് മീല്‍സിന് 30 രൂപ മാത്രമാണ് ഇന്ദു ഈടാക്കുന്നത്. 

കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ അതിജീവിക്കാനായി സ്വന്തമായി ബിസിനസ് തുടങ്ങിയ ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഇന്ദു എന്ന സ്ത്രീയാണ് താന്‍ പുതുതായി തുടങ്ങുന്ന ബിസിനസിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. 

ജോലി നഷ്ടമായതോടെ 'ഇന്ദു ദ ധാബ' എന്ന പേരില്‍ ഉച്ചഭക്ഷണം വില്‍ക്കുന്ന സംരംഭത്തിനാണ് ഇന്ദു തുടക്കം കുറിച്ചത്. ഒരു പ്ലേറ്റ് മീല്‍സിന് 30 രൂപ മാത്രമാണ് ഇന്ദു ഈടാക്കുന്നത്. മീല്‍സിന്‍റെ ചിത്രവും ഇന്ദു തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചു. ചോറ്, ചപ്പാത്തി, റയിത്ത, രാജ്മ കറി, കുറച്ച് സവാള എന്നിവയാണ് ചിത്രത്തില്‍ കാണുന്ന വിഭവങ്ങള്‍. 

Due to my job loss, I have started a new venture "Indu da Dhaba" having a thali of ₹30 only.
Wish me luck🙏🏻😌 pic.twitter.com/3mUpQzRi3c

— इन्दु🥀 (@lostgirl005)

 

 

നാല്‍പതിനായരത്തിലധികം പേരാണ് ഇന്ദുവിന്റെ പോസ്റ്റിന് ലൈക്കുകള്‍ നല്‍കിയത്.  നിരവധിപ്പേര്‍ ഇന്ദുവിന് വിജയാശംസകള്‍ നേരുകയും ചെയ്തു. 

Also Read: ബിരിയാണി കച്ചവടം പുനരാരംഭിച്ച് സജ്‌ന ഷാജി...
 

click me!