ഇതാരാ ലോകസുന്ദരിയോ എന്ന് ആരാധകര്‍; വൈറലായി ടിക് ടോക് താരം

Published : Jun 06, 2020, 12:03 PM ISTUpdated : Jun 06, 2020, 12:13 PM IST
ഇതാരാ ലോകസുന്ദരിയോ എന്ന് ആരാധകര്‍;  വൈറലായി ടിക് ടോക് താരം

Synopsis

ബോളിവുഡ് നടി കരിഷ്മ കപൂറിനോട് സാദൃശ്യമുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു അടുത്തിടെ ഇത്തരത്തില്‍ ശ്രദ്ധ നേടിയത്. 

സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ള പല ടിക് ടോക് താരങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് നടി കരിഷ്മ കപൂറിനോട് സാദൃശ്യമുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു അടുത്തിടെ അത്തരത്തില്‍ ശ്രദ്ധ നേടിയത്. 

ഇപ്പോഴിതാ മറ്റൊരു ടിക് ടോക് താരം കൂടി അക്കൂട്ടത്തില്‍ എത്തിയിരിക്കുകയാണ്. മുൻ ലോകസുന്ദരി ഐശ്വര്യ റായിയുടെ കാർബൺ കോപ്പി എന്നാണ് ആളുകള്‍  ഈ പെണ്‍കുട്ടിയെ വിശേഷിപ്പിക്കുന്നത്. അമൃത അമ്മു എന്ന അക്കൗണ്ടിൽ നിന്നുള്ള വീഡിയോകളാണ്  വൈറലായത്.

 

ഇടുക്കി സ്വദേശിയാണ് ഈ താരം.  രാജീവ് മേനോന്‍റെ സംവിധാനത്തില്‍ 2000ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേ'നിലെ ഐശ്വര്യ റായുടെ ഡയലോഗാണ് ടിക് ടോകില്‍ താരം അവതരിപ്പിച്ചത്.

 

 

ഐശ്വര്യയുമായി നല്ല സാമ്യമുണ്ടെന്നാണ് പലരുടെയും അഭിപ്രായം. എന്‍ഡിടിവി അടക്കം നിരവധി ദേശീയ മാധ്യമങ്ങളാണ് ഈ മലയാളിയെ കുറിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 

 

Also Read: അയ്യോ ഇത് കരീഷ്മ കപൂറല്ലേ? അതിശയിപ്പിക്കുന്ന രൂപസാദൃശ്യം; വൈറലായി ടിക് ടോക് താരം...

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ