കരിഷ്മയുടെ സിനിമകളിലെ സംഭാഷണങ്ങളും ഗാനങ്ങളിലുമാണ് ഹീന ടിക്ടോക്  ചെയ്തിരിക്കുന്നത്. 

ഫേസ്ബുക്കിനും അനുബന്ധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കും വലിയ വെല്ലുവിളിയായി 'ടിക് ടോക്' അതിവേഗം മുന്നേറുകയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് ടിക് ടോക് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെ ഏറ്റവും അധികം ആരാധകരെ നേടി താരങ്ങളാകുന്നവരെ കുറിച്ചുള്ള വാര്‍ത്തകളും നാം കാണുന്നുണ്ട്. ഇത്തരം 'ടിക് ടോക് താരങ്ങള്‍ക്ക്' ഫാന്‍സ് വരെയുണ്ട്.

ഇപ്പോഴിതാ ഒരു ടിക് ടോക് താരമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഈ പെണ്‍കുട്ടി താരമാകാന്‍ ഒരു കാരണവുമുണ്ട്. ബോളിവുഡ് നടി കരിഷ്മ കപൂറിനോട് സാദൃശ്യമുണ്ട് ഈ പെണ്‍കുട്ടിക്ക് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ഹീനാ എന്ന പെണ്‍കുട്ടിയാണ് കരിഷ്മയുമായുള്ള സാദൃശ്യത്തോടെ വൈറലാകുന്നത്. കരിഷ്മയുടെ സിനിമകളിലെ സംഭാഷണങ്ങളും ഗാനങ്ങളിലുമാണ് ഹീന ടിക്ടോക് ചെയ്തിരിക്കുന്നത്. ഹീന ഈ വീഡിയോകള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

കരിഷ്മയുടെ ഭാവങ്ങള്‍ അതേപോലെ തന്നെ ഹീന പകര്‍ത്തിയിട്ടുണ്ട്. 2.4 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഹീനയ്ക്ക് ടിക്ടോകിലുള്ളത്. 

View post on Instagram

ശരിക്കും കരിഷ്മയെപ്പോലെ തന്നെ ഉണ്ടെന്നും അതിശയിപ്പിക്കുന്ന രൂപസാദൃശ്യമാണെന്നും താരത്തിന്റെ കാര്‍ബണ്‍ കോപ്പിയാണെന്നും പാവങ്ങളുടെ കരിഷ്മ കപൂറാണെന്നുമൊക്കെയാണ് ഹീനയുടെ വീഡിയോകള്‍ക്ക് ആളുകളുടെ കമന്‍റ്. 

View post on Instagram
View post on Instagram

മുന്‍പ് സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയും ഇത്തരത്തില്‍ ടിക് ടോകില്‍ വൈറലായി മാറിയിരുന്നു. മോഹന്‍ലാലിന്റെ സ്ഫടികത്തിലെ സില്‍ക്ക് സ്മിതയുടെ ഒരു രംഗമാണ് താര ആര്‍ എന്ന പെണ്‍കുട്ടി അഭിനയിച്ചത്. സില്‍ക്ക് ജീവനോടെ വന്ന് നില്‍ക്കുന്ന പോലെയാണ് തോന്നുന്നതെന്നാണ് വീഡിയോ കണ്ട് പലരും പറഞ്ഞത്. 

Also Read: കുഞ്ഞുവാവയ്ക്ക് അമ്മയുടെ വക ഒരു കിടിലൻ മേക്കോവര്‍; വീഡിയോ കാണാം...