Asianet News MalayalamAsianet News Malayalam

ഫെയ്ക് എന്ന് കേട്ടതല്ലാതെ കാണുന്നത്  ആദ്യമായിട്ടായിരുന്നു

Green Light Maya Shenthil
Author
Thiruvananthapuram, First Published Nov 24, 2017, 4:41 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

Green Light Maya Shenthil

പെണ്ണിന്റെ പേരും മ്യൂച്ചല്‍ ഫ്രണ്ട്‌സിനെയും കണ്ടാല്‍ ജാതകം നോക്കാതെ റിക്വസ്റ്റ് ആക്‌സെപറ്റു ചെയ്യുന്ന ആളായിരുന്നു ഞാന്‍.  

അങ്ങനെയിരിക്കെയാണ് ഒരു പെണ്‍ റിക്വസ്റ്റ് വന്നത്. പ്രൊഫൈല്‍ പിക്ചറില്‍ ഒരു പൂച്ചയും, പതിനെട്ടു മ്യൂച്ചല്‍ ഫ്രണ്ട്‌സും പിന്നെ ഒന്നും നോക്കിയില്ല കണ്‍ഫേം ബട്ടണ്‍ അമര്‍ത്തി. ഒരു ദിവസം ഉറക്കം വരാതെ ട്രോളും വായിച്ചോണ്ടിരിക്കുമ്പോ ദാ വരുന്നു പുതിയ കൂട്ടുകാരിയുടെ മെസേജ് 

'എന്താടാ ഉറങ്ങിയില്ലേ'

ഇല്ലെന്നു മറുപടി അയച്ചപ്പോള്‍ അടുത്ത മെസേജ്.

'ആരോടാ മോളെ ഈ നട്ടപാതിരയ്ക്ക്'

'വെറുതെ ഉറക്കം വരാഞ്ഞിട്ടാണ്'-മറുപടി അയച്ചു. 

അടുത്ത മെസേജ് വേഗം വന്നു. 'സാരിയിട്ട ഫോട്ടോ ഉണ്ടോ?'

ഞാനൊന്നു ഞെട്ടി. പിന്നെ ഒന്നു കൂടെ അവളുടെ അക്കൗണ്ട് തുറന്നു നോക്കി. മുമ്പ് 18 മ്യൂച്ചല്‍ ഫ്രണ്ട്‌സ് ഉണ്ടായതു ഇപ്പൊ വെറും 10.

അപ്പോഴേക്കും അടുത്ത മെസജ്  വന്നോണ്ടിരിക്കുന്നു. 'സാരി ഇല്ലെങ്കില്‍ ചുരിദാറായാലും മതി അതും അല്ലെങ്കില്‍ ഒരു പാതിരാ സെല്‍ഫി'. 

ഈ ഫെയ്ക് ഫെയ്ക് എന്ന് കേട്ടിട്ടുള്ളതല്ലാതെ കാണുന്നത് ആദ്യമായിട്ടായിരുന്നു. ആദ്യമൊന്നു പകച്ചു. 

'നീ ഫെയ്ക് അല്ലെ എന്ന് ചോദിച്ചു. അപ്പോ തന്നെ സമ്മതിക്കുകേം ചെയ്തു. കൂടെ അടുത്ത ചോദ്യവും, എന്റെ കൂടെ ചാറ്റ് ചെയ്യാമോ എന്ന്. 

എനിക്കാണെങ്കില്‍ ചൊറിഞ്ഞു വന്നു. ഞാന്‍ പരാതി കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി, അതോടെ കൂട്ടുകാരിയുടെ ഭാവം മാറി. 

നട്ടപ്പാതിരയ്ക്ക് മറ്റുള്ളവരോട് ചാറ്റ് ചെയ്യാം. എന്നോടും ചെയ്താലെന്താ, പോയി പരാതി കൊടുക്കാനും ആണാണെന്നുള്ള തെളിവ് അവന്‍ തന്നെ തരാം എന്ന വെല്ലുവിളിയും. അതോടെ ബ്ലോക്ക് ചെയ്തു. 

പിന്നെയും ഫെയ്ക്ക് വന്നില്ലെങ്കിലും, രാത്രി ഫേസ്ബുക്ക് തുറന്നാല്‍ അപ്പോള്‍ തന്നെ വരുന്ന ചില 'കോഴി'കളും ഉണ്ടായിരുന്നു. 

അതില്‍ പിന്നെ ഉറക്കം വന്നില്ലെങ്കില്‍ അനിയന്റെ പഴയ ഫിസിക്‌സ്, കെമിസ്ട്രി ബുക്ക് എടുത്തു വായിക്കും. അതാവുമ്പോ അപ്പോള്‍ തന്നെ നല്ല ഉറക്കം കിട്ടും.

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

ഷംസീറ ഷമീര്‍: 'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?​

ആസിയ അല്‍അമീന്‍: 'നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും  ഓണ്‍ലൈനില്‍ ആണല്ലോടാ'​

രമ്യ കൃഷ്ണ: ആ പടം അയച്ചത് ഒരു പെണ്ണായിരുന്നു!

രേഷ്മ മകേഷ്: ആദ്യരാത്രിയിലെ അതിഥി!

അജിന സന്തോഷ്: എന്നിട്ടും പ്രണയാഭ്യര്‍ത്ഥനകള്‍ക്ക്  പഞ്ഞമില്ല!​

Follow Us:
Download App:
  • android
  • ios