Asianet News MalayalamAsianet News Malayalam

ആ പടം അയച്ചത് ഒരു പെണ്ണായിരുന്നു!

green light Remya krishna
Author
Thiruvananthapuram, First Published Nov 21, 2017, 8:20 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

green light Remya krishna

ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു ജീവിതം വിരല്‍തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്ന സമയം. ഒന്നു ആശ്വസിപ്പിക്കാനോ സങ്കടം പറയാനോ ആരും അരികില്‍ ഇല്ലാത്ത അവസ്ഥ. എന്റെ അപകര്‍ഷത ബോധമായിരിക്കാം വീട്ടുകാരോടും കൂട്ടുകാരോടും അകന്നു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

ഏകാന്തതയെ പ്രണയിക്കയാണെന്നു പറയുമ്പോഴും അത് പലപ്പോഴും ഭീതിപ്പെടുത്തുന്നതായിരുന്നു. എന്നും ഉറ്റ കൂട്ടുകാരായ എന്റെ പുസ്തകങ്ങളെ തഴഞ്ഞ് ഓണ്‍ലൈന്‍ രംഗത്ത് സജീവമായിരുന്ന ഞാന്‍ ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മുഖപുസ്തകത്തിലേക്ക് കയറിയത്. അവിടെയും എന്തോ അദൃശ്യമായ ചില ശക്തികള്‍ എന്നെ പിന്‍തിരിഞ്ഞ് നടക്കാന്‍ പ്രേരിപ്പിച്ചു.

വായനയും എഴുത്തും പാടെ മറന്നു. പഴയ ഉത്സാഹമെല്ലാം നെയ് വറ്റിയ കെടാവിളക്കു പോല്‍ മങ്ങി തുടങ്ങി. ആയിടയ്ക്കാണ് സൗഹൃദത്തിനിടയില്‍ നിന്നാരോ എന്നെ പുതിയൊരു കൂട്ടായ്മയില്‍ കൊണ്ടെത്തിച്ചത്. സൗഹൃദം പൂക്കുന്നിടം അത്രയ്ക്ക് നല്ല ഫീല്‍ ആയിരുന്നു അവിടം അവിടെ നിന്നാണ് ഒരു അങ്കിളിനെ പരിചയപ്പെടുന്നത് ഒരു റിട്ടയേഡ് അധ്യാപകന്‍. അധ്യാപികയായ ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. സാര്‍ എന്നുള്ള വിളിയില്‍ നിന്നും അങ്കിള്‍ എന്ന വിളിയിലേക്ക് വന്നെത്തി നിന്ന ബന്ധം. കിച്ചു വില്‍ നിന്നും മോളെ എന്ന സ്ഥാനത്തേയ്ക്കും  ഞാന്‍ എത്തപ്പെട്ടു.

ഒരിക്കല്‍ ഇന്‍ബോക്‌സില്‍ വരാന്‍ ആവശ്യപ്പെട്ട് ഒരു കമന്റ് കണ്ടു. ഇന്‍ബോക്‌സില്‍ എനിക്കായ് ഒരു സന്ദേശം വന്നു കിടപ്പുണ്ടായിരുന്നു. ഒരു മെസഞ്ചര്‍ ഗ്രൂപ്പില്‍ ആഡ് ചെയ്‌തോട്ടെ എന്നു ചോദിച്ചു കൊണ്ടുള്ളതായിരുന്നു. താല്‍പര്യമില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും എന്റെ അനുവാദം കൂടാതെ ആ കൂട്ടത്തിലെ ഒരാളാക്കി മാറ്റി.

വളരെ കുറച്ച് പേര്‍ മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. ഭൂരിഭാഗവും പെണ്‍കുട്ടികള്‍. നാലോ അഞ്ചോ ആണുങ്ങള്‍. അങ്കിള്‍ തന്നെയാണ് അവിടെയുള്ളവര്‍ക്ക് പരിചയപ്പെടുത്തിയത്. 'ഇതെന്റെ മോളാ അതനുസരിച്ചു വേണം അവളോട് പെരുമാറാന്‍' എന്ന് അവിടുത്തെ ആണുങ്ങളോടായ് പറഞ്ഞു.

ഗ്രൂപ്പിലുള്ള എല്ലാ ഗേള്‍സും മുഖം വെളിപ്പെടുത്തിയവര്‍ തന്നെയാണെന്നു ഞാന്‍ മനസിലാക്കി. ഞാന്‍ മാത്രമാണ് അപ്പോഴും പുകമറയ്ക്കുള്ളില്‍ ഇരുന്നത്. പലരും കുടുംബിനികളാണ്. കൂലി പണിക്കാരുടെയും പ്രവാസികളുടെയും ഭാര്യമാര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു ഇത്താത്ത നല്ല സംസാരവുമായി പെട്ടന്നു തന്നെ കൂട്ടായി ഒരു മലപ്പുറം മൊഞ്ചത്തി.അതു കൊണ്ട് തന്നെ അവിടെ തുടരാം എന്ന ചിന്തയിലെത്തിയത്. അത്താഴത്തിനുള്ള സമയമായതിനാല്‍ എവിടെ എല്ലാവരോടും ബൈ പറഞ്ഞ് അവിടെനിന്നും പോന്നു.

കുളി കഴിഞ്ഞ് അത്താഴം കഴിച്ച് കുറച്ച് നേരം മുഖപുസ്തകത്തിലെ ഗ്രൂപ്പുകളില്‍ കറങ്ങിയടിച്ച് എപ്പോഴോ ഉറങ്ങി പോയി...

പതിവുപോലെ അതിരാവിലെ എണീറ്റ് വാട്ട്‌സ് അപ്പിലും മെസഞ്ചറിലും വരുന്ന വിഷസ് ഇമേജുകള്‍ ഡീലീറ്റ് ചെയ്യുന്നതിനിടയ്ക്കാണ് അര്‍ദ്ധനഗ്‌നയായ ഒരു യുവതിയുടെ രണ്ടു മൂന്നു ചിത്രങ്ങള്‍. അറിയാതെ ഈശ്വരാ എന്നു വിളിച്ചു പോയി...

പൊതുവെ നെറ്റ് ഓഫ് ചെയ്യാറില്ല രാത്രി ആരാണ് തനിക്ക് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ അയച്ചിരിക്കുന്നത് വാട്ട്‌സ് അപ്പ് ഓപ്പണ്‍ ചെയ്തു തിരഞ്ഞു പക്ഷേ അങ്ങനെ ഒരു ചിത്രം വന്നിട്ടില്ല. ഉടന്‍ തന്നെ മെസഞ്ചറും നോക്കി പക്ഷേ നിരാശ തന്നെ ഫലം. വീണ്ടും ഗാലറിയില്‍ വന്നു പരിശോധിച്ചു ആ ചിത്രം മെസഞ്ചര്‍ ഫോള്‍ഡറിലാണ് കിടക്കുന്നത്.വീണ്ടും മെസഞ്ചര്‍ പരിശോധിക്കുന്നതിനിടയിലാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത് തലേ ദിവസം ആക്ടീവായിരുന്ന ആ ഗ്രൂപ്പ് കാണാനില്ല. അവിടെ കണ്ടത് ഒരു ഇത്താത്തയുടെ മുഖമായിരുന്നു ചിത്രങ്ങളിലെല്ലാം കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായി.

എവിടെയും എപ്പോഴും കാണാം ഒരുപാട് ഒരുപാട് പെണ്‍കുട്ടികള്‍ തങ്ങളോട് മോശമായി സംസാരിക്കുന്നു എന്നു പറഞ്ഞുള്ള സ്‌ക്രീന്‍ ഷോട്ടുകളും പുരുഷന്മാരെ അടച്ച് അക്ഷേപിക്കുന്ന വാക്കുകളും. ഒന്നറിയുക അപൂര്‍വ്വം ചില ഞരമ്പുരോഗികള്‍ അങ്ങനെ വരുന്നതുമൂലം നമ്മള്‍ എല്ലാ പുരുഷന്മാരും അത്തരക്കാരാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. ഇതു പോലെ തന്നെയാകും അവരും. ഇതുപോലെ ഒരു പെണ്ണ് എല്ലാം തുറന്ന് കാണിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ അവരും ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാം.

സമൂഹ മാധ്യമങ്ങളിലെ സുഹൃദ്ബന്ധങ്ങള്‍ ഒരുപാട് ആത്മാര്‍ത്ഥ നിറഞ്ഞതും ആഴത്തില്‍ വേര് പിടിച്ചവയുമാണ്. നല്ല മരങ്ങള്‍ പോലെ.  തുടക്കത്തില്‍ ശ്രദ്ധയോടെ പരിപാലിക്കണം. വളര്‍ന്നു കഴിഞ്ഞാല്‍ ജീവിതത്തിലെ ഏതു ഘട്ടത്തിലും തണല്‍ നല്‍കും. എന്നാല്‍ ഇത്തിള്‍ കണ്ണി പോലെ ചില മുഖങ്ങളും ആ മരത്തില്‍ പടര്‍ന്നുപിടിക്കാറുണ്ട്. ലിംഗഭേദമില്ലാതെ അവയെ മുറിച്ച് മാറ്റേണ്ടത് നാം തന്നെയാണ് ശ്രദ്ധിക്കുക...

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

ഷംസീറ ഷമീര്‍: 'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?​

ആസിയ അല്‍അമീന്‍: 'നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും  ഓണ്‍ലൈനില്‍ ആണല്ലോടാ'​

Follow Us:
Download App:
  • android
  • ios