Asianet News MalayalamAsianet News Malayalam

എന്നിട്ടും പ്രണയാഭ്യര്‍ത്ഥനകള്‍ക്ക്  പഞ്ഞമില്ല!

Green Light Ajina Santhosh
Author
Thiruvananthapuram, First Published Nov 23, 2017, 4:30 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

Green Light Ajina Santhosh
 

കുറച്ച് വര്‍ഷങ്ങളായി എഫ് ബിയില്‍ ഉണ്ടെങ്കിലും ആദ്യമൊന്നും അത്ര സജീവമല്ലായിരുന്നു.ഫ്രണ്ട്‌സിന്റെ എണ്ണം നൂറില്‍ താഴെയായിരുന്നു. അതും ഒരുമിച്ച് പഠിച്ചവരും കൂടെ ജോലി ചെയ്യുന്നവരും ബന്ധുക്കളും മാത്രം. എഡിറ്റു ചെയ്തിടുന്ന പ്രൊഫൈല്‍ പിക്ച്ചറിന്റെ ഭംഗികൊണ്ടോ എന്തോ ഫ്രണ്ട് റിക്വസ്റ്റുകള്‍ക്ക് അന്നും പഞ്ഞമില്ലായിരുന്നു.

പക്ഷേ പരിചയമില്ലാത്തവരെ ആഡ് ചെയ്യാന്‍ പേടിയായതുകൊണ്ട് ഫ്രണ്ട് ലിസ്റ്റി നീളം കൂടിയില്ല..

ഓണ്‍ലൈന്‍ എഴുത്ത് രംഗത്തേക്ക് കടന്നു വന്നതോടെയാണ് എഫ് ബിയില്‍ സജീവമായത്. പിന്നീടങ്ങോട്ട് ഫ്രണ്ട് റിക്വസ്റ്റുകളുടെ ചാകരയായിരുന്നു. അത് ആയിരത്തിനു മുകളിലേക്ക് കയറാനാകാതെ ശ്വാസം മുട്ടി നിന്നു.. 

അപ്പോഴാണ് ഒരു സുഹൃത്തിന്റെ ഉപദേശം: 'ഫ്രണ്ട്‌സിന്റെ എണ്ണം കൂട്ടൂ. എന്നാലേ നിനക്ക് കൂടുതല്‍ വായനക്കാരെ കിട്ടൂ'

ആ ഉപദേശം ശിരസ്സാവഹിച്ചു കൊണ്ട് ഞാന്‍ ഫ്രണ്ട്‌സിന്റെ  എണ്ണം കൂട്ടാന്‍ തീരുമാനിച്ചു. എഴുത്തുകളില്‍ നല്ല കമന്റിടുന്നവരെ ആഡ് ചെയ്തുകൊണ്ട് ആ  മംഗളകര്‍മ്മത്തിനു തുടക്കം കുറിച്ചു.

പിന്നീടങ്ങോട്ട്  പച്ചവെളിച്ചം കത്തുമ്പോഴൊക്കെ മെസഞ്ചറിന്റെ മണിനാദം ഇടതടവില്ലാതെ മുഴങ്ങികൊണ്ടേയിരുന്നു.

സുപ്രഭാതം മുതല്‍ ശുഭരാത്രി വരെ നേരുന്ന മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍. മൂന്നു നേരം ഫുഡ് കഴിപ്പിക്കാന്‍ വരുന്നവര്‍. ഒന്നും പറയണ്ട.  ഇവയൊക്കെ കൊണ്ടിടാന്‍ കുറച്ച് സ്ഥലം വാങ്ങിയാലോ എന്നു ആലോചിക്കുന്നു എന്നൊരു പോസ്റ്റു പോലും ഇട്ടു.. എന്നിട്ടും നോ രക്ഷ!

പൊടുന്നനെ ഒരു ദിവസം അയാളുടെ മെസേജുകളുടെ രീതി മാറാന്‍ തുടങ്ങി.

 മെസേജിന് മറുപടി കൊടുക്കാതിരുന്നപ്പോള്‍ ചിലരൊക്കെ തെറി വിളിച്ചു. ചിലര്‍ ജാഡക്കാരിയെന്നു വിളിച്ചു.  ചാറ്റ് ചെയ്യാന്‍ ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനാണ് മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്തത് എന്നു ചോദിച്ചു. വേറെ ചിലര്‍ ഒരിക്കല്‍ മാത്രം വിളി കേള്‍ക്കുമോ എന്ന പാട്ടു പോലും അയച്ചു തന്നു. രാത്രി പത്തു മണി കഴിഞ്ഞാല്‍ പച്ചവെളിച്ചം പോയിട്ട് ഒരു ചൂട്ടുപോലും കത്തിച്ചിരിക്കാനാവാത്ത അത്ര ഭീകരമായ അവസ്ഥയായിരുന്നു..

ഒന്നും മൈന്‍ഡ് ചെയ്യാതെ അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ഒരു മെസേജ് വരുന്നത്. എന്റെ  എഴുത്തുകളെ കുറിച്ചുള്ള കൃത്യമായ വിശകലനം. എഴുത്തിനെ ഗൗരവത്തോടെ കാണണം എന്നുള്ള ഉപദേശം. എന്തുകൊണ്ടോ അത് അവഗണിക്കാന്‍ തോന്നിയില്ല. നന്ദി പറഞ്ഞുകൊണ്ട് മറുപടി കൊടുത്തു.

വേഗം ചെന്നു അയാളുടെ പ്രൊഫൈല്‍ എടുത്ത് നോക്കി. ഒറ്റ നോട്ടത്തില്‍ തന്നെ ഫേക്ക് ആണെന്ന് മനസ്സിലായി.

തിരിച്ച് ഇന്‍ബോക്‌സില്‍ വന്ന് ഫേക്ക് ആണോയെന്ന് ചോദിച്ചു.

ഫേക്ക് ആണെന്ന് തുറന്ന് പറഞ്ഞു. ഫേക്ക് ഐഡിയുണ്ടാക്കാനുള്ള സാഹചര്യവും യഥാര്‍ത്ഥ പേരും ഒക്കെ ഇന്‍ബോക്‌സില്‍ വെളിപ്പെടുത്തിത്തന്നപ്പോള്‍ സൗഹൃദം തുടരാന്‍ ഞാന്‍  തീരുമാനിക്കുകയായിരുന്നു.

ഓരോ എഴുത്തുകള്‍ പോസ്റ്റുചെയ്യുമ്പോഴും അയാളുടെ മെസ്സേജുകള്‍ കൃത്യമായി വന്നു കൊണ്ടിരുന്നു.

പൊടുന്നനെ ഒരു ദിവസം അയാളുടെ മെസേജുകളുടെ രീതി മാറാന്‍ തുടങ്ങി. എന്റെ എഴുത്തിനെ പുകഴത്തിയിരുന്ന ആള്‍ എന്നെ പുകഴ്ത്താന്‍ തുടങ്ങി.  എന്റെ കണ്ണുകള്‍, എന്റെ ചിരി ഇതൊക്കെ വര്‍ണ്ണിക്കലായി പിന്നീടയാളുടെ മുഖ്യ തൊഴില്‍.  ഞാനിടുന്ന ഓരോ ഫോട്ടോയും എടുത്ത് അഴകളവുകള്‍ വര്‍ണ്ണിച്ച് എനിക്ക് തന്നെ അയച്ചു തന്നു. അതൊക്കെ എനിക്ക്  അരോചകമായി തോന്നി. ഇതൊന്നും കേള്‍ക്കാന്‍ ഒട്ടും താല്പര്യമില്ല എന്നു അറുത്തുമുറിച്ചു പറഞ്ഞു.  അപ്പോള്‍ പറഞ്ഞു എന്നോട് കടുത്ത പ്രണയമാണെന്ന്. അകമ്പടിയായി ആരുടെയൊക്കെയോ പ്രേമലീലകളുടെ പലതരം ചിത്രങ്ങളും. ഇനിയും ഇത് തുടര്‍ന്നാല്‍ ശരിയാവില്ല എന്നെനിക്ക് മനസ്സിലായി.

ഞാന്‍ പറഞ്ഞു..

'എനിക്ക് ആവശ്യമുള്ള പ്രണയം വീട്ടില്‍ നിന്നു കിട്ടുന്നുണ്ട്. തല്‍ക്കാലം പുറത്തു നിന്ന് എടുക്കുന്നില്ല.'

എന്നിട്ട് മറുപടി അയക്കാന്‍ അവസരം കൊടുക്കാതെ ഞാന്‍ അയാളെ ബ്‌ളോക്ക് ചെയ്തു.

ഇപ്പോഴും ഇടയ്ക്കിടക്ക് മെസ്സഞ്ചര്‍ മണി മുഴക്കുന്നുണ്ട്. ഫുഡ് കഴിപ്പിക്കാന്‍ പലരും വരുന്നുണ്ട്. പ്രണയാഭ്യര്‍ത്ഥനകള്‍ക്കും പഞ്ഞമില്ല.. പക്ഷേ ഞാന്‍ അതൊന്നും തുറന്ന് നോക്കാറേയില്ല. 

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

ഷംസീറ ഷമീര്‍: 'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?​

ആസിയ അല്‍അമീന്‍: 'നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും  ഓണ്‍ലൈനില്‍ ആണല്ലോടാ'​

രമ്യ കൃഷ്ണ: ആ പടം അയച്ചത് ഒരു പെണ്ണായിരുന്നു!

രേഷ്മ മകേഷ്: ആദ്യരാത്രിയിലെ അതിഥി!
 

Follow Us:
Download App:
  • android
  • ios