Asianet News MalayalamAsianet News Malayalam

ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

Green Light Vineetha Anil
Author
Thiruvananthapuram, First Published Nov 10, 2017, 2:15 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

Green Light Vineetha Anil

മുഖപുസ്തകത്തില്‍ വന്ന കാലം. നാലുവശത്തും നിന്നുമുള്ള ഉപദേശങ്ങളുടെ പിന്‍ബലത്തില്‍ ആരോടും കൂട്ട് കൂടാന്‍ ധൈര്യമില്ലാതെ പതുങ്ങി ഇരിക്കുന്ന ദിവസങ്ങളില്‍ ഒരുനാള്‍ ആണ് രാത്രി അവളെനിക്കൊരു മെസേജയച്ചത്.

'ഹായ് വിനീ'

ഒന്ന് ഞെട്ടിയെങ്കിലും ഓടിച്ചെന്ന് അവളുടെ പ്രൊഫൈല്‍ തപ്പിനോക്കി. സമാധാനം, ആള് ഫേക്ക് അല്ല. ഫോട്ടോയും ഡീറ്റൈയില്‍സും എല്ലാമുണ്ട്.
വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്. ഒരു റിപ്ലൈ ധൈര്യമായി കൊടുക്കാം.

'ഹായ്..ശ്രുതീ'

അങ്ങനെ ചാറ്റ് തുടങ്ങി. ദിവസവും രാത്രി കുറച്ചുനേരം വീട്ടുകാര്യവും നാട്ടുകാര്യവുമായി ഞങ്ങള്‍ സമയം പോക്കി.

ഒരുദിവസം പറഞ്ഞുപറഞ്ഞു മ്യൂച്വല്‍ ഫ്രന്റ് ആയ ഒരു ചേച്ചി ഇട്ട ഫോട്ടോയില്‍ ഞാനിട്ട 'അടിപൊളി' എന്ന കമന്റിനെ പറ്റിയായി മൂപ്പത്തിയുടെ സംസാരം.

'ആ ഫോട്ടോ സൂപ്പര്‍ അല്ലേ? എനിക്കിഷ്ടായി..' (എന്റെ മറുപടി)

ടപ്പേന്ന് ഒരു ഫോട്ടോ വന്നു. ലോഡാക്കി നോക്കിയപ്പോള്‍ ഒരു സ്ത്രീയുടെ മാറിടത്തിന്റെ വിടവാണ്. പകുതി മാറും പുറത്താണ്.

'ഇതെന്താ?'

എന്റെ ചോദ്യം അവിടെ റീഡ് ചെയ്തില്ല, അതിനുമുന്നെ ചറപറാന്നു ഫോട്ടോസ് വന്നുതുടങ്ങി. സ്ത്രീശരീരത്തിന്റെ പല ഭാഗങ്ങളാണ്. തുടകള്‍, മാറിടങ്ങള്‍, പൊക്കിള്‍ ചുഴി. അങ്ങനെയങ്ങനെ പട്ടിക നീണ്ടുവരികയാണ്.

പുറകെ ഒരു ഡയലോഗും വന്നു.

'വിനിയെ കണ്ടപ്പോളെ എനിക്ക് തോന്നിയിരുന്നു'

ആ ഒറ്റ മെസേജില്‍ പകച്ചുപോയി എന്റെ വരാനിരിക്കുന്ന വാര്‍ദ്ധക്യം വരെ. ഒറ്റയോട്ടത്തിനു പോയി ബ്‌ളോക് ചെയ്തു തിരിച്ചു വന്നിരുന്നെങ്കിലും.

'എന്നെ കണ്ടാല്‍ എന്തേലും വശപ്പിശകുണ്ടോ ദൈവമേ' എന്ന സംശയം ഉള്ളില്‍ ബാക്കിയായി.

ഒരു ഫോട്ടോ വന്നു. ലോഡാക്കി നോക്കിയപ്പോള്‍ ഒരു സ്ത്രീയുടെ മാറിടത്തിന്റെ വിടവാണ്.

പിന്നങ്ങോട്ട് വളരെ ശ്രദ്ധിച്ചായി നീക്കങ്ങള്‍, എഴുത്തും വായനയും മാത്രം. അത്യാവശ്യത്തിനു ഒന്നോ രണ്ടോ വാക്കു മാത്രം ഇന്‍ബോക്‌സില്‍ വരുന്നവരോട് പറയും.

ഒരു ദു:സ്വപ്നം കണ്ടു ഞെട്ടിയ അന്ന് രാത്രിയാണ് അടുത്ത പണി എന്നെ തേടിവന്നത്. ഉറക്കം പോയ സ്ഥിതിക്ക് അന്നിട്ട കഥയ്ക്ക് എത്ര ലൈക് ആയെന്ന് നോക്കിവരാം എന്നു കരുതി പതുങ്ങിപ്പതുങ്ങി കേറിനോക്കി. 

ഉടനെ വന്നു മണികിലുക്കം 

'ഹായ് ബേബി'

പതിനഞ്ചു വയസുള്ള കൊച്ചിന്റെ അമ്മയായ എന്നെയാണോ ദൈവമേ ബേബി വിളിച്ചത്? എന്നാലോചിച്ചു കിളി പോയ ഞാന്‍ മെല്ലെ എത്തിനോക്കി.

ആളെയറിയാം. എന്റെ എല്ലാ കഥകളും വായിക്കുകയും കമന്റുകയും ചെയ്യുന്ന മഹാന്‍ ആണ്. റിപ്ലൈ ചെയ്യണോ വേണ്ടയോ ആലോചിച്ചപ്പോളേക്കും അടുത്ത ചോദ്യം വന്നു.

തുറന്നു നോക്കിയ ഞാന്‍ ഒറ്റനിമിഷം കൊണ്ട് പുരുഷവര്‍ഗ്ഗത്തെ തന്നെ വെറുത്തുപോയി.

'ഉറക്കമില്ലേ കുട്ടിക്ക് ?'

മെസേജ് റീഡ് ആയതു മൂപ്പര് കണ്ട സ്ഥിതിക്ക് എന്തേലും പറയാതെ പറ്റില്ല. ഭവ്യതയോടെ ഞാന്‍ റിപ്ലൈ കൊടുത്തു.

'ഉറക്കം വരാഞ്ഞിട്ടു ചുമ്മാ നോക്കിയതാ ഏട്ടാ'

ഉടനെവന്നു മാന്യന്റെ അടുത്ത ചോദ്യം.

'സെക്‌സില്‍ താല്പര്യമുണ്ടോ?'

ദൈവമേ...ചൊറിഞ്ഞുവന്നു. ഉടനെ കൊടുത്തു റിപ്ലൈ.

'ആണൊരുത്തന്‍ ഉണ്ടെനിക്ക്. അവനോടുണ്ട് താല്‍പര്യം. അല്ലാതെ നിന്നെപ്പോലുള്ള ഹിജഡകളോടില്ലെടാ നാറീ'

എത്രയും പെട്ടന്ന് ബ്ലോക്കാന്‍ ഓടുന്നതിനിടയില്‍ രണ്ടു മെസേജ് വന്നുകഴിഞ്ഞു. തുറന്നു നോക്കിയ ഞാന്‍ ഒറ്റനിമിഷം കൊണ്ട് പുരുഷവര്‍ഗ്ഗത്തെ തന്നെ വെറുത്തുപോയി.

'ആരുടെ കഴപ്പ് തീര്‍ക്കാനാണെടീ പിന്നെ ഈ നേരത്തു ഇതില്‍ കവച്ചിരിക്കുന്നത് നീ? '

ചോദ്യത്തോടൊപ്പം ആ മഹാന്‍േറതാവാം, ഉദ്ധരിച്ച ലിംഗത്തിന്റെ ഫോട്ടോയും കൂടെ അയച്ചുതന്നു, ആ പുണ്യാത്മാവ്.

രണ്ടുവാക്ക് പറയാതെ ബ്ലോക്കാന്‍ തിളച്ചുവന്ന എന്റെ രക്തം സമ്മതിച്ചില്ല.

'പ്ഫ...**&%$*&%###മോനെ. നിന്റമ്മയ്ക്ക് അയച്ചുകൊടുക്കെടാ ഇമ്മാതിരി ഫോട്ടോ'

അത്രയെങ്കിലും പറയാന്‍ പറ്റിയ ആത്മസംതൃപ്തിയോടെ ഓടിച്ചെന്നു ബ്ലോക്ക് ബട്ടണ്‍ പ്രസ് ചെയ്തു. പിറ്റേന്ന് രാവിലേ തന്നെ എണീറ്റ് പോയി മെസഞ്ചര്‍ ഡിലീറ്റ് ചെയ്തു. പിന്നെ നേരെ പോയി സ്റ്റാറ്റസ് അങ്ങട് മാറ്റി.

'ഇന്‍ ബോക്‌സ് ദുഖമാണുണ്ണീ...
കമന്റല്ലോ സുഖപ്രദം'

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!
 

Follow Us:
Download App:
  • android
  • ios