Asianet News MalayalamAsianet News Malayalam

ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

Green Light Padmini Narayanan
Author
Thiruvananthapuram, First Published Nov 15, 2017, 5:05 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

Green Light Padmini Narayanan

കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം പ്രവാസ ലോകത്തേക്ക് ചേക്കേറിയ ആ സമയത്താണ്, ഒരു കൂട്ടുകുടുംബത്തില്‍ കഴിഞ്ഞിരുന്ന എനിക്ക് ബോറടി മാറ്റാനായി ഏട്ടന്‍ ഒരു എഫ്, ബി അക്കൗണ്ട് ഉണ്ടാക്കി തരുന്നത്. സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികളെ പറ്റി എട്ടും പൊട്ടും തിരിയാത്ത കാലമായിരുന്നു അത്. ഇതിന്റെ നേട്ടങ്ങളെ പറ്റിയും, കോട്ടങ്ങളെ പറ്റിയും ഏട്ടന്‍ പറഞ്ഞു തന്ന കൂട്ടത്തില്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു

അതു കൊണ്ട് തന്നെ ആദ്യമാദ്യം ഏട്ടന്‍ വീട്ടില്‍ ഉണ്ടാകുന്ന സമയത്തായിരുന്നു എഫ് ബി യില്‍ കൂടുതല്‍ സമയം ചെലവഴിക്കുക

ആദ്യമാദ്യം ഫാമിലി ഫോട്ടോ മാത്രം അപ് ലോഡ് ചെയ്തിരുന്ന ഞാന്‍ ഇടയ്‌ക്കെപ്പോഴോ സിംഗിള്‍ ഫോട്ടോ അപ് ലോഡ് ചെയ്തു. അപ്പോള്‍ ഫ്രന്‍്റ് റിക്വസ്റ്റുകളുടെഎണ്ണം കൂടി. ഇത് കണ്ടപ്പോള്‍ ഏട്ടന്‍ പറഞ്ഞതിലും കാര്യമില്ലായ്കയില്ല എന്ന സത്യം മനസ്സിലാക്കുന്നത്.

പച്ച വെളിച്ചം കാണുമ്പോള്‍ വരുന്ന ക്ലിംഗ്, ക്ലിംഗ് ശബ്ദങ്ങള്‍ക്ക് എല്ലാത്തിനും മറുപടി കൊടുക്കരുതെന്ന ഏട്ടന്റെ നിര്‍ദ്ദേശമനുസരിച്ച് നേരിട്ടറിയാവുന്ന സൗഹൃദങ്ങള്‍ക്ക് മാത്രമേ മറുപടി കൊടുക്കാറുണ്ടായിരുന്നുളളു.

ആയിടയ്ക്കാണ്, ശ്രീകൃഷ്ണ ഭഗവാന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറായ ഒരു പെണ്‍കുട്ടിയുടെ  റിക്വസ്റ്റ് വരുന്നത്. എന്തുകൊണ്ടോ ആ ഐഡിയോട് പ്രത്യേക ഒരിഷ്ടം തോന്നിയത് കൊണ്ടാണ് ഏട്ടനെ കാണിച്ചതും റിക്വസ്റ്റ് എടുത്തോട്ടെയെന്ന് ചോദിച്ചതും. ഏട്ടന്റെ ആവശ്യപ്രകാരം റിക്വസ്റ്റ് പിന്തള്ളാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.

ഉടനെ വന്നു, ക്ലിംഗ് ശബ്ദത്തില്‍ കുട്ടിയുടെ മെസേജ്. ഇന്‍ബോക്‌സ് തളളി തുറന്ന് വന്ന ആ കുട്ടിയെ പരിചയപെടാന്‍ തന്നെ തീരുമാനിച്ചു. 

ഫേക്ക് ആണല്ലേ എന്ന എന്റെ സംശയത്തിന് 'അയ്യോ ചേച്ചി' എന്ന ഒരു കരച്ചിന്റെ വക്കോളമെത്തിയിരുന്നു മറുപടി.

ഫേക്ക് ആണല്ലേ എന്ന എന്റെ സംശയത്തിന് 'അയ്യോ ചേച്ചി' എന്ന ഒരു കരച്ചിന്റെ വക്കോളമെത്തിയിരുന്നു മറുപടി. കൂടുതല്‍ പരിചയപെടലിന് ശേഷമാണ് അവള്‍ ഫേ്ക്ക് അല്ല, പ്ലസ് റ്റു വിന് പഠിക്കുന്ന ഒരു നര്‍ത്തകിയാണെന്ന് മനസ്സിലാക്കുന്നത്. ഏട്ടന്‍ വീട്ടിലില്ലാത്ത നേരത്ത് എന്റെ ഏകാന്തതയ്ക്കുള്ള ഒരാശ്വാസമായിരുന്നു ആ അനിയത്തിക്കുട്ടി. എഫ്, ബി യിലൂടെ പരിചയപെട്ട ആ ദൃഢ സൗഹൃദത്തിന്റെ അളവ് എത്രത്തോളമായിരുന്നെന്ന്, ക്യാന്‍സറിന്റെ രൂപത്തില്‍ വന്ന് അവളെ ദൈവം തിരികെ വിളിച്ച് അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഞാനിന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.

ആ കുട്ടിയെ പരിചയപ്പെട്ട ശേഷമാണ് മെസഞ്ചറിലെ നല്ല ബന്ധങ്ങളെ ഞാന്‍ മനസ്സിലാക്കുന്നത്. ജീവിതത്തിരക്കുകള്‍ കാരണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും എഫ്, ബി യില്‍ തിരികെ വരുന്നതും ഗ്രൂപ്പുകളില്‍ ചെറുതായി എഴുതി തുടങ്ങിയതും. കുറച്ച് ആള്‍ക്കാരുടെ ശ്രദ്ധ നേടി തുടങ്ങിയതിനാലാവണം റിക്വസ്റ്റുകളുടെ എണ്ണത്തിനേക്കാള്‍ കൂടുതല്‍ മെസഞ്ചറിലെ ക്ലിംഗ്
ശബ്ദങ്ങള്‍ കൂടിയത്.

ഗ്രൂപ്പുകളില്‍ തിരക്കായതുകാരണം, മെസഞ്ചര്‍ ശ്രദ്ധിക്കാത്തത് കൊണ്ട് ആ ഐഡിയെ ശ്രദ്ധിക്കാന്‍ എന്റെ അനിയനും, അതിലുപരി കൂട്ടുകാരനുമായ അവന്റെ സഹായം ആവശ്യമായി വന്നു.

പതിവായി ഫോണ്‍ കോളുകള്‍ മാത്രം ഉണ്ടായിരുന്ന അവന്റെ പതിവില്ലാത്ത മെസേജ് വന്നപ്പോള്‍ ഞാന്‍ പെട്ടെന്ന് തുറന്നു നോക്കി.

'ചേച്ചി ഈ ഐഡി ശ്രദ്ധിച്ചോ'

ചേച്ചി മാത്രമേ മ്യൂച്ചല്‍ ഫ്രണ്ട് ആയിട്ടുള്ളു. ഈ ഐഡിയില്‍ നിന്ന് മെസേജ് വല്ലതും വന്നിട്ടുണ്ടോന്ന് കൂടി ശ്രദ്ധിക്കണേ.

അവന്‍ തന്ന ലിങ്ക് ഓപ്പണ്‍ ചെയ്ത ഞാന്‍ അയാള്‍ എനിക്കയച്ച മെസേജ് കണ്ടപ്പോള്‍ എന്റെ ഫേസ്ബുക്ക് ദൈവങ്ങളെ, ശരിക്കും നിങ്ങളെ വെറുത്തു പോയിട്ടോ.

ഞാനിട്ട ഡ്രസ്സ് അടക്കം എന്റെ മുഴുവന്‍ ഡീറ്റെയില്‍സും അയാള്‍ക്ക് വേണമെന്ന്. കൂടെ അയാളുടെ അണ്ടര്‍വെയറില്‍ വീര്‍പ്പുമുട്ടിയിരിക്കുന്ന ജംഗമ വസ്തുവും.

ഫോട്ടോ ഏട്ടനേയും കാണിച്ച് പുളിച്ച രണ്ട് തെറിയും പറഞ്ഞ് ബ്ലോക്ക് ബട്ടണില്‍ വിരലമര്‍ത്തുമ്പോള്‍ മനസ്സിനെന്താ ആശ്വാസം.

കൂടെ മെസ്സഞ്ചറില്‍ പരിചയപ്പെടാന്‍ വരുന്നവര്‍ക്ക് മറുപടിയായി ഒരു സ്റ്റാറ്റസ് ഇടാനും മറന്നില്ല.

'എഫ് ബി യില്‍ കാണുന്ന ഞാനാണ് 
ഞാന്‍
കൂടുതലായി ഒന്നുല്ല'
 

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

Follow Us:
Download App:
  • android
  • ios