Vicky Kaushal : "ബോള്‍ട്ട് ചതിച്ചാശാനേ.." വ്യാജ നമ്പര്‍പ്ലേറ്റ് പരാതിയില്‍ പൊലീസ് പറയുന്നത് ഇങ്ങനെ!

By Web TeamFirst Published Jan 3, 2022, 3:11 PM IST
Highlights

 നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ബോള്‍ട്ട് കാരണമാണ് ആശയക്കുഴപ്പമുണ്ടായതെന്ന് വ്യാജ നമ്പര്‍പ്ലേറ്റ് പരാതിയില്‍ പൊലീസ്

ബോളിവുഡ് നടൻ വിക്കി കൗശലും (Vicky Kaushal) നടി സാറാ അലി ഖാനും (Sara Ali Khan) അഭിനയിച്ച ഒരു സിനിമയിലെ രംഗത്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച ഒരു പരാതി വാഹന ലോകത്തും സിനിമാ ലോകത്തുമൊക്കെ ഒരേസമയം ചര്‍ച്ചയായിരുന്നു . സിനിമയിൽ നടൻ വിക്കി കൗശൽ സാറ അലി ഖാനുമായി പോകുന്ന ബൈക്കിന്റെ നമ്പർ വ്യാജമാണെന്നായിരുന്നു ആരോപണം. ഇതേ നമ്പറുള്ള ഒരു വാഹന ഉടമയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.   

ഡീലര്‍മാരുടെ ചതി തുടരുന്നു; കരി കൊണ്ട് നമ്പറെഴുതിയ ജാവ കണ്ട് തലയില്‍ കൈവച്ച് ആര്‍ടിഒ!

അനുവാദമില്ലാതെ തന്‍റെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജയ് സിംഗ് യാദവ് എന്നയാള്‍ ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഈ രംഗം ഇന്‍ഡോറില്‍ വെച്ച് തന്നെയാണ് ചിത്രീകരിച്ചതെന്നാണ് വിവരം. ആള്‍ക്കൂട്ടത്തിലുള്ള ആരോ എടുത്ത ചിത്രമായിരുന്നു പുറത്തുവന്നത്.   ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു പരാതിക്കാരന്‍ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ വിക്കി കൗശലിനെതിരായ ഈ പരാതിയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൊലീസ് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ കാറിന്‍റെ നമ്പര്‍ എവിടെയെന്ന് ആര്‍ടിഒ, കൈമലര്‍ത്തി ഉടമ; ഡീലര്‍ക്ക് പിഴ ഒരുലക്ഷം!

ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റിലുള്ളത് ഒന്ന് എന്ന അക്കമാണെന്നും പരാതിക്കാരന്‍ അവകാശപ്പെട്ടതുപോലെ നാല് അല്ല എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ബോള്‍ട്ട് കാരണമാണ് ആശയക്കുഴപ്പമുണ്ടായതെന്നും വിക്കി കൗശല്‍ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്‍റെ നമ്പര്‍, ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഹൗസിന് അവകാശപ്പെട്ടതാണെന്നും പൊലീസ് പറയുന്നു.

എയ്‌റോ ഡ്രോം റോഡിലെ ജയ് സിംഗ് യാദവിന്റെ ഹോണ്ട ആക്ടിവ സ്‌കൂട്ടി നമ്പറാണ് സിനിമയിൽ ഉപയോഗിച്ചതായി പരാതിപ്പെട്ടത്. തന്റെ സ്‍കൂട്ടി നമ്പറാണ് MP-09-UL-4872 എന്നും 2018 മെയ് 25-നാണ് താന്‍ വാഹനം വാങ്ങിയതെന്നും അദ്ദേഹം പറയുന്നു. സിനിമയ്ക്കായി ഉപയോഗിച്ച വാഹനം അപകത്തിൽപ്പെട്ടാൽ താന്‍ കുടുങ്ങും എന്നും അതുകൊണ്ടാണ് പരാതി നൽകിയതെന്നുമാണ് യാദവ് പറയുന്നത്. 

 'ചായ കുടിച്ച് സിനിമയ്‍ക്ക്', കത്രീന കൈഫ് എവിടെയെന്ന് വിക്കി കൗശലിനോട് ആരാധകര്‍

“സിനിമയിൽ ഉപയോഗിച്ച വാഹന നമ്പർ എന്റേതാണ്. ഫിലിം യൂണിറ്റിന് ഇതിനെക്കുറിച്ച് അറിയാമോ എന്ന് എനിക്കറിയില്ല, പക്ഷേ ഇത് നിയമവിരുദ്ധമാണ്. അനുമതിയില്ലാതെ അവർക്ക് എന്റെ നമ്പർ പ്ലേറ്റ് ഉപയോഗിക്കാൻ കഴിയില്ല. ഞാൻ പൊലീസ് സ്റ്റേഷനിൽ ഒരു മെമ്മോറാണ്ടം കൊടുത്തിട്ടുണ്ട്. വിഷയത്തിൽ നടപടിയെടുക്കണം..'' ഇങ്ങനെയായിരുന്നു വാഹന ഉടമ പറഞ്ഞത്. 

കേസായി, പൊലീസായി..; നമ്പര്‍പ്ലേറ്റ് പോയാല്‍ ഇനി പണി പാളും!

ഫോണ്ട് കാരണം നിയമവിരുദ്ധമെന്ന് തോന്നുന്ന നമ്പറുള്ള ഹോണ്ട ആക്ടിവ സ്‌കൂട്ടറിന്റെ ചിത്രമാണ് പരാതിക്കാരൻ പങ്കുവെച്ചത്. എംവി ആക്ട് പ്രകാരം നിയമവിരുദ്ധമായ ഫാൻസി ഫോണ്ടിലാണ് രജിസ്ട്രേഷൻ നമ്പർ എഴുതിയിരിക്കുന്നത്. തുടര്‍ന്ന് പൊലീസ് ലൊക്കേഷനില്‍ എത്തി പരിശോധന നടത്തി. എന്നാല്‍ '1872' എന്ന് എഴുതിയിരിക്കുന്ന രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് തെറ്റായി വായിച്ചതായിട്ടാണ് പൊലീസ് പറയുന്നത്. നമ്പര്‍ പ്ലേറ്റില്‍ പിടിച്ചിരിക്കുന്ന ബോൾട്ട് നിമിത്തം നമ്പർ 1 നെ നമ്പർ 4 പോലെയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും മോട്ടോർസൈക്കിൾ പ്രൊഡക്ഷൻ ഹൗസിന്‍റേത് തന്നെയാണെന്നും പൊലീസ് പറയുന്നു. 

“നമ്പർ പ്ലേറ്റിന്റെ അന്വേഷണത്തിൽ, എല്ലാ തെറ്റിദ്ധാരണകളും നമ്പർ പ്ലേറ്റിൽ ഉറപ്പിച്ച ബോൾട്ടാണ് കാരണമെന്ന് ഞങ്ങൾ കണ്ടെത്തി. ആ ബോൾട്ട് കാരണം, ഒന്ന് എന്ന അക്കം നാലാം എന്നായി കാണപ്പെടുന്നു. സിനിമാ സീക്വൻസിൽ ഉപയോഗിക്കുന്ന നമ്പർ സിനിമാ യൂണിറ്റിന്‍റേതാണ്. അതിനാൽ ഞങ്ങളുടെ അന്വേഷണത്തിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല.." ബംഗംഗം സബ് ഇൻസ്പെക്ടർ രാജേന്ദ്ര സോണി പറയുന്നു.

രജിസ്ട്രേഷന്‍ നമ്പര്‍ എന്നാല്‍
2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് വാ​ഹ​നം ഷോ​റൂ​മി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കു​മ്പോൾ ​ത​ന്നെ ഹോളോഗ്രാം പതിപ്പിച്ച അ​തി​സു​ര​ക്ഷാ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ നിര്‍മ്മാതാക്കള്‍ ഘ​ടി​പ്പി​ച്ചു ന​ൽ​ക​ണം. ഇന്ത്യയിലെ രജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിക്കുന്നതും സൗകര്യത്തിനനുസരിച്ച് മാറ്റുന്നതും വലിയ കുറ്റമാണ്. കാറുകൾ, ട്രക്കുകൾ, ബസുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങി എല്ലാ മോട്ടോർ വാഹനങ്ങൾക്കും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്നും ഒരു പ്രത്യേക രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. മോഷണമോ കുറ്റകൃത്യമോ ഉണ്ടായാൽ വാഹനം ട്രാക്ക് ചെയ്യാൻ ഇത് പോലീസിനെ അനുവദിക്കുന്നു.

ഈ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കില്‍ പാടുപെടും; ഇതാ അറിയേണ്ടതെല്ലാം

ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ അതിന്റെ ഷാസി നമ്പറുമായും എഞ്ചിൻ നമ്പറുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയിൽ രണ്ട് വാഹനങ്ങൾക്കും ഒരേ ഷാസി നമ്പർ, എഞ്ചിൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ എന്നിവ ഉണ്ടാകരുത്. രജിസ്ട്രേഷൻ നമ്പർ മാറ്റുന്നത് ക്രിമിനൽ കുറ്റമാണ്, വാഹനം ഉടൻ പിടിച്ചെടുക്കും.

ഇന്ത്യയിലെ എല്ലാ രജിസ്ട്രേഷൻ പ്ലേറ്റുകളും ഏകീകൃതത നിലനിർത്താൻ ഒരേ വലിപ്പത്തിലുള്ള അക്ഷരങ്ങളും അക്കങ്ങളും ഉപയോഗിക്കേണ്ടതുണ്ട്. പ്രധാന നഗരങ്ങളിൽ, പോലീസ് അത്തരം രജിസ്ട്രേഷൻ പ്ലേറ്റുകളിൽ കർശനമായ നിരീക്ഷണം നടത്തുകയും അത്തരം മോട്ടോർ ഉടമകളുടെ ഉടമകൾക്ക് ചലാൻ ഉള്‍പ്പെടെ നൽകുകയും ചെയ്യുന്നു.

ഒരു വിട്ടുവീഴ്‍ചയുമില്ല; നാളെ കഴിഞ്ഞാല്‍ ഈ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനില്ല!

2021ലെ നമ്പര്‍ പ്ലേറ്റ് നിയമം
2021 ഏപ്രില്‍ മാസത്തിലാണ് പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് സർക്കുലർ ഇറങ്ങുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയത്. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഇതോടെ ഒഴിവായിരുന്നു. പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ നിന്നു തന്നെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇതോടെ നിരത്തുകളില്‍ നിന്നും 'ഫോർ രജിസ്‌ട്രേഷൻ' സ്റ്റിക്കറൊട്ടിച്ച വാഹനങ്ങൾ അപ്രത്യക്ഷമായിരുന്നു. നമ്പർ പ്ലേറ്റില്ലാതെ വാഹനങ്ങൾ വിട്ടുകൊടുത്താൽ ഡീലർക്ക് പിഴ ചുമത്തുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിരുന്നു. ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. 

റോഡ് നികുതി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടച്ചശേഷം ഇന്‍ഷുറന്‍സ് എടുക്കണം. ഫാന്‍സി നമ്പര്‍ വേണമെങ്കില്‍ താത്പര്യപത്രം അപ്പ്‍ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളില്‍ ഉടന്‍ സ്ഥിര രജിസ്ട്രേഷന്‍ അനുവദിക്കും. വൈകീട്ട് നാലിനു മുമ്പ് വരുന്ന അപേക്ഷകളില്‍ അന്നുതന്നെ നമ്പര്‍ അനുവദിക്കണം. രജിസ്ട്രേഷന്‍ നമ്പര്‍ അപ്പോള്‍ത്തന്നെ ഡീലര്‍ക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ എന്നാണ് നിയമം.

സ്ഥിരം രജിസ്‌ട്രേഷനുവേണ്ടിയുള്ള അപേക്ഷകൾ സൂക്ഷ്മ പരിശോധനക്കു ശേഷമേ ഡീലർമാർ പരിവാഹൻ വഴി അപ്രൂവ് ചെയ്യാൻ പാടുള്ളൂ. ഗുരുതര പിഴവുകളുള്ള അപേക്ഷകൾ രജിസ്‌ട്രേഷനു വേണ്ടി മനഃപൂർവം അപേക്ഷിച്ചാൽ ഡീലറിൽനിന്ന് പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ഡീലർ അപ്പ് ലോഡ് ചെയ്യുന്ന വാഹനവിവരങ്ങൾ ഉടൻ ബന്ധപ്പെട്ട അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിക്കും.

ഓരോ ദിവസവും വൈകീട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി അതത് ദിവസം തന്നെ നമ്പർ അനുവദിക്കണം. പരിശോധനയിൽ എന്തെങ്കിലും കുറവുകൾ കണ്ടെത്തിയാൽ ആ വിവരം രേഖപ്പെടുത്തിയ ശേഷമേ അപേക്ഷകൾ മാറ്റിവെക്കാവൂ എന്നും സർക്കുലറിൽ നിർദേശിക്കുന്നു. ഫാൻസി നമ്പറിന് അേപക്ഷയോടൊപ്പം താൽപര്യപത്രം നൽകണം. ഈ വിവരം ഡീലർ സോഫ്‌റ്റ്വെയറിൽ ഉൾപ്പെടുത്തും. ഈ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷൻ അനുവദിക്കും. ഫാൻസി നമ്പർ ലഭിക്കുകയും അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനങ്ങൾ ഉടമക്ക് നൽകൂ. നമ്പര്‍ പ്ലേറ്റുകളിലെ കൃത്രിമത്വം കാണിക്കല്‍ തടയാനാണ് ഈ പുതിയ നീക്കം. ഇളക്കിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത ഹുക്ക് ഉപയോഗിച്ചാവും പുതിയ നമ്പര്‍ പ്ലേറ്റ് ഉറപ്പിക്കുക. ക്രോമിയം അടിസ്ഥാനമാക്കിയുള്ള ഒരു ഹോളോഗ്രാം ഈ നമ്പര്‍ പ്ലേറ്റിലുണ്ടാവും. ഇത് മുന്നിലും പുറകിലുമുള്ള നമ്പര്‍ പ്ലേറ്റുകളിലുണ്ടാവും.  

ഈ രീതി നടപ്പിലായതോടെ പുതിയ വാഹനം വാങ്ങിയ ശേഷം ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന കാലങ്ങളായുള്ള നടപടിക്രമങ്ങളാണ് പൂര്‍ണ്ണമായും ഇല്ലാതായത്. മുമ്പുണ്ടായിരുന്ന രീതി അനുസരിച്ച് രജിസ്ട്രേഷനു മുന്നോടിയായി പുതിയ വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു പതിവ്.  എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഈ പരിശോധന. 

സ്‍കൂട്ടറിലെ 'സെക്സ്', പരിഹാസവുമായി അയല്‍ക്കാര്‍, പുലിവാല് പിടിച്ച് യുവതി!

എന്നാല്‍ 'വാഹന്‍' സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മുമ്പ് വാഹനത്തിന്റെ വിവരങ്ങള്‍ മുമ്പ് ഷോറൂമുകളില്‍ നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് വാഹന്‍ സോഫ്റ്റ് വേറില്‍  വിവരങ്ങള്‍ നല്‍കുന്നത്.  അതായത് കമ്പനിയുടെ പ്ലാന്റില്‍നിന്നും ഒരു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'വാഹന്‍' പോര്‍ട്ടലില്‍ എത്തിയിരിക്കും. ഇപ്പോള്‍ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്. അതുകൊണ്ടുതന്നെ വാഹനം ഉണ്ടാക്കിയ തീയ്യതി, മോഡല്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ സാധിക്കില്ല. 

നമ്പര്‍ പ്ലേറ്റില്ലാത്ത വണ്ടിയുമായി ഷോറൂമില്‍ നിന്നിറങ്ങിയാല്‍ ഇനി കീശ കീറും!

എന്നാല്‍ ഷാസി വാങ്ങിയ ശേഷം ബോഡി നിർമിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങൾ ഇപ്പോഴുള്ളതു പോലെ പോലെ ആര്‍ടി ഓഫീസില്‍ എത്തേണ്ടിവരും. ഇവയുടെ രജിസ്ട്രേഷന് ഓൺലൈൻ നടപടികൾ മാത്രം പോര എന്നതിനാലാണിത്. ഷാസിക്കുമാത്രമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആർടി ഓഫിസിൽ കൊണ്ടുവരണം. വ്യവസ്ഥകള്‍ പാലിച്ചാണോ ബോഡി നിര്‍മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന. 

ക്യാമറയെ ചതിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു, പക്ഷേ ആര്‍ടിഒയുടെ കണ്ണ് ചതിച്ചു!
 

click me!