ടി20 ക്യാപ്റ്റന്‍സി; വിരാട് കോലിയുടെ പകരക്കാരന്‍ ദിവസങ്ങള്‍ക്കുള്ളില്‍- റിപ്പോര്‍ട്ട്

By Web TeamFirst Published Nov 2, 2021, 11:54 AM IST
Highlights

ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്ന രാഹുല്‍ ദ്രാവിഡുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടന്നേക്കും

മുംബൈ: ലോകകപ്പോടെ(T20 World Cup 2021) ടീം ഇന്ത്യയുടെ(Team India) ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വിരാട് കോലിയുടെ(Virat Kohli) പകരക്കാരനെ വരും ദിവസങ്ങളില്‍ ബിസിസിഐ(BCCI) പ്രഖ്യാപിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. നിലവിലെ ഉപനായകന്‍ രോഹിത് ശര്‍മ്മയ്‌ക്കാണ്(Rohit Sharma) കൂടുതല്‍ സാധ്യതകള്‍ എങ്കിലും ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ താരത്തിന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളതിനാല്‍ താല്‍ക്കാലിക നായകനേയും പ്രഖ്യാപിച്ചേക്കും എന്ന് ക്രിക്‌ബസ് റിപ്പോര്‍ട്ട് ചെയ്‌തു. 

ചേതന്‍ ശര്‍മ്മ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് പുതിയ ടി20 നായകനെ കണ്ടെത്തുക. ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്ന രാഹുല്‍ ദ്രാവിഡുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടന്നേക്കും. പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡ് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അഭിമുഖം നടന്നിട്ടില്ല. എങ്കിലും രവി ശാസ്‌ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡ് വരും എന്നാണ് കരുതപ്പെടുന്നത്. 

ടി20 ലോകകപ്പ്: ഇന്ന് രണ്ട് മത്സരങ്ങള്‍, സെമി ഉറപ്പിക്കാന്‍ പാകിസ്ഥാന്‍; ഇന്ത്യ നാളെ ഇറങ്ങും

ടി20 നായകനെ തെര‍ഞ്ഞെടുക്കുന്നതിനൊപ്പം ന്യൂസിലന്‍ഡ് പരമ്പരയ്‌ക്കുള്ള താരങ്ങളേയും സെലക്‌ടര്‍മാര്‍ പ്രഖ്യാപിക്കും. നവംബര്‍ 10ന് ഒന്നിച്ചുകൂടുന്ന താരങ്ങള്‍ അഞ്ച് ദിവസത്തെ ക്വാറന്‍റീന് ശേഷം പരിശീലനം തുടങ്ങും. നവംബര്‍ 17ന് ജയ്‌പൂരില്‍ ടി20 മത്സരത്തോടെയാണ് ന്യൂസിലന്‍ഡിന്‍റെ ഇന്ത്യന്‍ പര്യടനം തുടങ്ങുക. 19, 21 തിയതികളിലാണ് അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍. നവംബര്‍ 25നും ഡിസംബര്‍ മൂന്നിനുമാണ് രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ടെസ്റ്റുകള്‍ തുടങ്ങുക. 

യുഎഇയില്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പിന്‍റെ അവസാനമാണ് വിരാട് കോലി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. എന്നാല്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായി കോലി തുടരും. കഴിഞ്ഞ ഐപിഎല്‍ സീസണോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനം കോലി ഒഴിഞ്ഞിരുന്നു. രവി ശാസ്‌ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്‍റെ കാലാവധിയും ലോകകപ്പോടെ അവസാനിക്കും.  

ടി20 ലോകകപ്പ്: 'ഇന്ത്യ കളിക്കുന്നത് 2010ലെ ക്രിക്കറ്റ്, ബിസിസിഐക്ക് പിടിവാശി'; ഒളിയമ്പുമായി മൈക്കല്‍ വോൺ

ഐപിഎല്ലിലും ഇന്ത്യന്‍ ടീമില്‍ ലഭിച്ച അവസരങ്ങളിലും നായകശേഷി തെളിയിച്ച താരമാണ് രോഹിത് ശര്‍മ്മ. ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റതോടെ കോലിയുടെ ക്യാപ്റ്റന്‍സി വിമര്‍ശന വിധേയമായിരുന്നു. ടി20 നായകനായുള്ള അവസാന ലോകകപ്പില്‍ ടീമിനെ സെമിയില്‍ എത്തിക്കണമെങ്കില്‍ വിരാട് കോലിക്ക് മുന്നില്‍ ഭാഗ്യം കൂടി തെളിയണം. 

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍

ടി20 ലോകകപ്പ്: ടീം ഇന്ത്യക്ക് ഐപിഎല്‍ മാത്രം മതി എന്ന ചിന്ത; തോല്‍വിയില്‍ രൂക്ഷ പരിഹാസവുമായി വസീം അക്രം

ടി20 ലോകകപ്പ്: ഇനി തലപ്പത്ത് 'തല'യല്ല; ക്യാപ്റ്റന്‍സിയില്‍ എം എസ് ധോണിയെ പിന്നിലാക്കി ഓയിന്‍ മോര്‍ഗന്‍

ടി20 ലോകകപ്പ്: ബട്‌ലര്‍ ഷോയില്‍ ലങ്ക മുങ്ങി; ഇംഗ്ലണ്ട് സെമിയില്‍

വെടിക്കെട്ട് സെഞ്ചുറി, അപൂര്‍വ നേട്ടം സ്വന്തമാക്കി ജോസ് ബട്‌ലര്‍

ടി20 ലോകകപ്പ്: ടോസിനെ പഴിച്ചാല്‍ മതിയോ; മോശം പ്രകടനത്തില്‍ പ്രതികള്‍ ആരൊക്കെ? കോലി, രോഹിത്, ഹര്‍ദിക്...

 

click me!