Asianet News MalayalamAsianet News Malayalam

​റിഷഭ് പന്ത് കളിക്കുന്നത് ​ഗിൽക്രിസ്റ്റിനെപ്പോലെയെന്ന് ഓസീസ് താരം

റിഷഭ് പന്തിന്റെ ആക്രമണോത്സുക ബാറ്റിം​ഗ് എതിരാളികളെ പ്രതിരോധത്തിലാക്കുന്നതാണ്. ആദം ​ഗിൽക്രിസ്റ്റ് കളിച്ചിരുന്നതുപോലെയാണ് റിഷഭ് പന്ത് ഇപ്പോൾ കളിക്കുന്നത്-വാർണർ പറഞ്ഞു.

 

Rishabh Pant plays like Adam Gilchrist says David Warner
Author
Sydney NSW, First Published Jun 12, 2021, 7:49 PM IST

സിഡ്നി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ഓസീസ് ഇതിഹാസം ആദം ​ഗിൽക്രിസ്റ്റിനോട് ഉപമിച്ച് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. ​ഗിൽക്രിസ്റ്റിനെപ്പോലെ ഒറ്റക്ക് കളി മാറ്റിമറിക്കാൻ കെൽപ്പുള്ള താരമാണ് റിഷഭ് പന്തെന്ന് വാർണർ പറഞ്ഞു.

എനിക്ക് റിഷഭ് പന്തിനോട് പറയാനുള്ളത്, ഇപ്പോൾ കളിക്കുന്നതുപോലെ തന്നെ തുടർന്നും കളിക്കുക എന്നാണ്. ഒരിക്കലും ആക്രമണോത്സുകത കൈവിട്ട് പ്രതിരോധത്തിലേക്ക് മാറരുത്. അയാളുടെ കളിശൈലി മാറ്റേണ്ട ആവശ്യമില്ല. റിഷഭ് പന്തിന്റെ ആക്രമണോത്സുക ബാറ്റിം​ഗ് എതിരാളികളെ പ്രതിരോധത്തിലാക്കുന്നതാണ്. ആദം ​ഗിൽക്രിസ്റ്റ് കളിച്ചിരുന്നതുപോലെയാണ് റിഷഭ് പന്ത് ഇപ്പോൾ കളിക്കുന്നത്-വാർണർ പറഞ്ഞു.

Rishabh Pant plays like Adam Gilchrist says David Warnerക്രീസിലെത്തിയപാടെ കളിയുടെ ​ഗതി തന്നെ മാറ്റാൻ കെൽപ്പുള്ള കളിക്കാരനാണ്  റിഷഭ്. സിഡ്നിയിൽ ഞങ്ങൾക്കെതിരെ അയാൾ പുറത്തെടുത്ത പ്രകടനം അസാമാന്യമായിരുന്നു. അയാളുടെ നിർഭയത്വമാണ് എതിരാളികൾ ഭയക്കുന്ന ബാറ്റ്സ്മാനായി അയാളെ മാറ്റിയത്. ഇപ്പോൾ കളിക്കുന്ന രീതിയിൽ തന്നെ തുടർന്നും കളിക്കാനായാൽ ഒരുപാട് മത്സരങ്ങൾ അയാൾ ഇന്ത്യക്ക് വേണ്ടി ജയിക്കും. ഇന്ത്യയുടെ ഭാവി താരമാണ് പന്തെന്നും വാർണർ പറഞ്ഞു.

ഓസ്ട്രേലിയക്കും ഇം​ഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരമ്പരകളിൽ നിർണായക പ്രകടനം പുറത്തെടുത്ത റിഷഭ് പന്തിന്റെ മികവിലാണ് ഇന്ത്യ പരമ്പര ജയിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുമ്പോൾ പന്തിന്റെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Follow Us:
Download App:
  • android
  • ios