
പത്തനംതിട്ട: കൊടുമണ്ണിൽ തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്ന പലവിളയിൽ ജോസ് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെയാണ് മദ്യപിച്ചെത്തിയ ജോസ് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ഇയാളെ തടയുന്നതിനിടയിൽ ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു. ഓമന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോസ് മദ്യപിച്ചെത്തി ബഹളം വെക്കുന്നത് പതിവാണെന്നാണ് സമീപവാസികൾ പൊലീസിന് നൽകിയ മൊഴി.
കൊല്ലം എഴുകോണിൽ ഗാന്ധി പ്രതിമ തകർത്തു, പിന്നിൽ സിപിഎം എന്ന് കോൺഗ്രസ്; കേസെടുത്ത് പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam