തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ തലയാണ് തകർത്തത്. മുൻപ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപവും തകർക്കപ്പെട്ടിരുന്നു

കൊല്ലം: കൊട്ടാരക്കര എഴുകോണിൽ ഗാന്ധി പ്രതിമ തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ തലയാണ് തകർത്തത്. മുൻപ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപം തകർത്തതിനെ തുടർന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ എഴുകോൺ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.