കാറിലും ബൈക്കിലും ഉണ്ടായിരുന്നവർ സുഹൃത്തുക്കൾ; മുണ്ടക്കയത്തെ വാഹനാപകടത്തിൽ 2 യുവാക്കൾ മരിച്ചു; സിസിടിവി ദൃശ്യം

Published : Apr 16, 2025, 04:35 PM ISTUpdated : Apr 16, 2025, 05:05 PM IST
കാറിലും ബൈക്കിലും ഉണ്ടായിരുന്നവർ സുഹൃത്തുക്കൾ; മുണ്ടക്കയത്തെ വാഹനാപകടത്തിൽ 2 യുവാക്കൾ മരിച്ചു; സിസിടിവി ദൃശ്യം

Synopsis

മുണ്ടക്കയത്ത് വണ്ടൻപതാൽ റോഡിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം സ്വദേശി അരുൺ, അഖിൽ എന്നിവരാണ് മരിച്ചത്.

കോട്ടയം: മുണ്ടക്കയത്ത് വണ്ടൻപതാൽ റോഡിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം സ്വദേശി അരുൺ, അഖിൽ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിലേക്ക് പിന്നാലെ വന്ന കാർ ഇടിച്ചതിനെ തുടർന്ന് ബൈക്ക്  നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ബൈക്കിലും കാറിലും ഉണ്ടായിരുന്നവര്‍ സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച് കോരുത്തോട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. കാറിനെ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കവേ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിലേക്കാണ് ബൈക്ക് മറിഞ്ഞത്. 

കാറും ബൈക്കും തമ്മിൽ മത്സര ഓട്ടം ആയിരുന്നോ എന്ന സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളി‍ൽ നിന്ന് അപകടത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിക്കും. നാട്ടുകാരെത്തിയാണ് ബൈക്കിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ ഇവരുടെ മരണം സംഭവിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം