യുവാക്കള്‍ തമ്പടിക്കുന്നതായി രഹസ്യ വിവരം; പൊലീസ് എത്തിയപ്പോള്‍ കണ്ടത് കഞ്ചാവ് തോട്ടം

Published : Apr 17, 2020, 02:17 AM ISTUpdated : Apr 17, 2020, 07:44 AM IST
യുവാക്കള്‍ തമ്പടിക്കുന്നതായി രഹസ്യ വിവരം; പൊലീസ് എത്തിയപ്പോള്‍ കണ്ടത് കഞ്ചാവ് തോട്ടം

Synopsis

നിരവധി യുവാക്കൾ തമ്പടിക്കുന്നതായി എക്‌സൈസിന് സൂചന ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു

തൃശൂർ: ലോക് ഡൌണിലും സജീവമായി എക്‌സൈസിന്‍റെ കഞ്ചാവ് വേട്ട. തൃശൂർ കൊടുങ്ങല്ലൂരില്‍ കഞ്ചാവു തോട്ടം കണ്ടെത്തി എക്സൈസ് സംഘം നശിപ്പിച്ചു.

കൊടുങ്ങല്ലൂർ എറിയാട് ഐ.എച്ച്.ആർ.ഡി കോളേജ് റോഡിൽ ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ പ്രവീൺ പിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ 56 കഞ്ചാവ് ചെടികൾ കണ്ടെടുത്തു. നിരവധി യുവാക്കൾ തമ്പടിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. 

Read more: കള്ളവാറ്റുകാരെ പൊക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ 'റെയ്ഡ്'; നൂറ് ലിറ്റര്‍ വാഷ് കണ്ടെത്തി

കൊവിഡ് 19 ഭീതിയിൽ മദ്യശാലകൾ അടച്ചതോടെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനം വർധിക്കാൻ സാധ്യതയുള്ളതായി എക്‌സൈസിന് സൂചന ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തില്‍ സംശയാസ്പദമായ സ്ഥലങ്ങളിലെല്ലാം എക്‌സൈസ് റെയ്‍ഡുകൾ നടത്തിവരുന്നതിനിടയ്ക്കാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 

Read more: താനൂരില്‍ ലോക്ക് ഡൌണിലും മദ്യം സുലഭം; രഹസ്യ അറ കണ്ട് ഞെട്ടി പൊലീസ്; ഒരാള്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂരിൽ ഇത്രയധികം കഞ്ചാവ് ചെടികൾ ഒരുമിച്ച് ലഭിക്കുന്നത് ആദ്യമായാണ്. കഞ്ചാവ് നട്ട ആളെക്കുറിച്ചുള്ള അന്വേഷണം തുടർദിവസങ്ങളിൽ ഉണ്ടാകും. പ്രദേശത്ത് വരുന്ന യുവാക്കൾ, മറ്റു ആളുകൾ എന്നിവരെ ചോദ്യം ചെയ്യും. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും പരിശോധിക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

Read more: സ്ഥിരം കഞ്ചാവ് സേവ, ദേഹംനിറയെ മാരകായുധങ്ങൾ, പട്യാലയിൽ പോലീസുകാരന്റെ കൈ വെട്ടിമാറ്റിയ നിഹംഗ്‌ സിഖുകാർ ആരാണ് ?

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും