തോട് കളയാത്ത കടലയ്ക്കുള്ളില്‍ ഒളിപ്പിച്ച് വിദേശ കറന്‍സി; കണ്ണ് തള്ളി ഉദ്യോഗസ്ഥര്‍

By Web TeamFirst Published Feb 12, 2020, 10:31 PM IST
Highlights

ബാഗ് പരിശോധനയ്ക്ക് ഇടയിലാണ് തോടോട് കൂടിയ നിലക്കടല അടങ്ങിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ കടലയുടെ തോട് പൊളിച്ച് നോക്കിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി കണ്ടെത്തിയത്.

ദില്ലി: കള്ളക്കടത്തിനായി ഉപയോഗിക്കുന്ന ചില രീതികള്‍ കണ്ട് കണ്ണ് തള്ളി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. ദില്ലി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ തോട് പൊളിക്കാത്ത നിലക്കടലയ്ക്കുള്ളില്‍ നിന്ന് പിടികൂടിയത് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി. ബാഗ് പരിശോധനയ്ക്ക് ഇടയിലാണ് തോടോട് കൂടിയ നിലക്കടല അടങ്ങിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്.

ഉദ്യോഗസ്ഥരില്‍ ചിലര്‍ കടലയുടെ തോട് പൊളിച്ച് നോക്കിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി കണ്ടെത്തിയത്. വളരെ സൂക്ഷമമായ നിലയില്‍ ചുരുട്ടിയ നിലയിലായിരുന്നു കറന്‍സി വച്ചിരുന്നത്.

നോട്ടുകള്‍ ചുരുട്ടിയ ശേഷം ചരട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി കണ്ടെത്തിയത്. വറുത്ത ഇറച്ചിക്കുള്ളിലെ എല്ലിനുള്ളില്‍ ഒളിപ്പിച്ച നിലയിലും കഴിഞ്ഞ ദിവസം വിദേശ കറന്‍സി കണ്ടെത്തിയിരുന്നു. ബിസ്കറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലും വിദേശ കറന്‍സി പിടികൂടിയിരുന്നു. സംഭവങ്ങളില്‍ അന്വേഷണ പുരോഗമിക്കുകയാണ്. 

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; കോടികളുടെ സ്വര്‍ണം പിടികൂടി

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത്; മുഖ്യപ്രതി പിടിയിൽ

​​​​​​​കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: പിടികൂടിയത് 1328 ഗ്രാം സ്വര്‍ണം
 

click me!