കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാന വളത്തിൽ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്തുകയായിരുന്ന  54 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. 

രണ്ട് യാത്രക്കാർ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ട് വന്ന സ്വർണ്ണവും വിമാനത്തിന്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണ്ണവുമാണ് പിടികൂടിയത്. 1328 ഗ്രാം സ്വർണ്ണമാണ്‌ കണ്ടെടുത്തത്.