നഴ്സിങ് വിദ്യാർഥിനി വീടിന് പുറത്ത് മരിച്ചനിലയിൽ; കൊലപാതകമെന്ന് നി​ഗമനം, പ്രതികളെന്ന് സംശയിക്കുന്നവർക്കായി തിരച്ചിൽ

Published : Sep 24, 2026, 03:40 PM IST
nursing student death telangana

Synopsis

കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞദിവസം ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരിണിയെ വീട്ടിനുള്ളിൽ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറത്തെ കുളിമുറിയോട് ചേർന്ന് മകളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവികമരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്.

ഹൈദരാബാദ്: നഴ്സിങ് വിദ്യാർഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തെലങ്കാന വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജിൽ ആദ്യവർഷ നഴ്സിങ് വിദ്യാർഥിനിയുമായ ഹരിണി(18)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് വിദ്യാർഥിനി മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

അവധിക്കാലമായതിനാൽ ദിവസങ്ങൾക്ക് മുൻപാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയും മാത്രമാണ് വീട്ടിലുള്ളത്. ഹരിണിയുടെ അച്ഛൻ നേരത്തേ മരിച്ചിരുന്നു.

കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞദിവസം ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരിണിയെ വീട്ടിനുള്ളിൽ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറത്തെ കുളിമുറിയോട് ചേർന്ന് മകളെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ അസ്വാഭാവികമരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അതേസമയം, മകളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് അയൽക്കാരായ ചിലർക്കെതിരേ രാജേശ്വരി മൊഴി നൽകിയിരുന്നു. ഇതിനുപിന്നാലെ ഹരിണിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതോടെ കൊലപാതകക്കുറ്റം കൂടി ചുമതി പൊലീസ് കേസെടുത്തു. കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്നവിവരം. അന്വേഷണത്തിന്റെ ഭാ​ഗമായി ഒട്ടേറെപേരെ ചോദ്യംചെയ്തതായും പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടാനായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂട്ടിയിട്ട വീട് തകര്‍ത്ത് കവർന്നത് 13 പവനും കൂളിംഗ് ഗ്ലാസും, പ്രതി അറസ്റ്റില്‍
തന്റേതല്ലാത്ത കാർ ഒഎൽഎക്സിൽ വിൽപനയ്ക്കിട്ടു; 3.34 ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്