Latest Videos

Love Debate : എന്ത് കൊണ്ടാണ് കുറേ മനുഷ്യര്‍ക്ക് പ്രണയം ഇല്ലാതാവുന്നത്?

By Web TeamFirst Published Feb 26, 2022, 5:47 PM IST
Highlights

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇന്ന്  വി.ബി.കൃഷ്ണകുമാര്‍ എഴുതുന്നു

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയക്കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം.

 


 

 

എന്ത് കൊണ്ടാണ് കുറേ മനുഷ്യര്‍ക്ക് പ്രണയം ഇല്ലാതാവുന്നതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. പ്രണയമായി എന്നിലും താങ്കളിലും ലോകത്തുള്ള സകല പ്രണയമനസ്സുകള്‍ക്കും ഉള്ളതുപോലെ ഒരു മനസ്സിന്റെ ഘടനയല്ല അവര്‍ക്കുള്ളത്. ചിപ്പില്‍ എന്തോ വ്യത്യാസം ഉണ്ട്. അവരുടെ ഹൃദയത്തിന്റെ സോഫ്റ്റ്വെയര്‍ വേറെ എന്തോ ഒന്നിനാല്‍ പ്രവര്‍ത്തിക്കുന്നതാണ്. അവര്‍ക്ക് സ്‌നേഹം എന്ന വികാരമില്ലാഞ്ഞതുകൊണ്ടല്ല. 

പ്രണയം എല്ലാവര്‍ക്കും ഒരുപോലെയല്ല. എന്റെ പ്രണയസങ്കല്‍പം മറ്റൊരാളുടേതില്‍നിന്നു വ്യത്യസ്തമാകുന്നത് എന്റെ അഭിരുചികളും അയാളുടെതും ഒരുപോലെയല്ലാത്തതിനാലാണ്. ഞാന്‍ എന്റെ പ്രണയിനിയെ മാംസനിബദ്ധമായ അനുരാഗദൃഷ്ടിയിലൂടെ ഓര്‍ക്കുവാനല്ല ഇഷ്ടപ്പെടുന്നത്. സമാനകാഴ്ച്ചപ്പാടോടെ കരുതുന്നവര്‍ ലോകത്തിന്റെ വിവിധകോണുകളിലും ഉണ്ടാവുമെന്ന് തീര്‍ച്ചയാണ്. അതേ സമയം ശാരീരികമായ സ്പര്‍ശത്തിനും അതിന്റെ പരമമായ സുഖത്തിനുവേണ്ടി ആഗ്രഹിക്കുന്നതും സ്വഭാവികമാണ്. അതിലെ ശരിതെറ്റുകളേക്കാള്‍ പ്രകൃത്യാ ഉള്ള സ്ത്രീപുരുഷാകര്‍ഷണമാണ് ലൈംഗികചോദനകളുടെ സാഫല്യത്തിലേക്കു നീങ്ങുന്നതിലേക്കു പ്രണയിതാക്കളെ നയിക്കുന്നത്. 

സ്‌നേഹത്തിനപ്പുറം ബാഹ്യസൗന്ദര്യം, പണം, വിദ്യാഭ്യാസം, പശ്ചാത്തലം, നിറം, എന്നിവ എന്റെ പ്രണയത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ആവുന്നുണ്ടെങ്കില്‍, അതൊന്നുമൊരു ഘടകമേയല്ലാതെ ഒരുവളെ അല്ലെങ്കില്‍ ഒരുവനെ പ്രണയിക്കുന്ന താങ്കളെസംബന്ധിച്ചിടത്തോളം എന്റേത് ഉത്തമമായ ഒരു പ്രണയമാവില്ല. മറിച്ച് താങ്കള്‍ ഉദാത്തപ്രണയമെന്നു കരുതുന്ന പ്രണയം എന്റെ ദൃഷ്ടികോണില്‍ കേവലം ആദര്‍ശാനുരാഗം മാത്രമായിരിക്കും. അല്ലെങ്കില്‍ വെറും മണ്ടത്തരം എന്നാവും അത്തരമൊരു പ്രണയസങ്കല്പക്കാരന്‍ ആണെങ്കില്‍ ഞാന്‍ താങ്കളെ വിലയിരുത്താന്‍ പോകുന്നത്!

വ്യക്തികള്‍ക്കനുസരിച്ച് പ്രണയസങ്കല്പം തീര്‍ത്തും വിഭിന്നമാണ്. ഇതിനു കാരണം ഓരോ വ്യക്തിയുടെയും മനസ്സിന്റെ ഘടന ഒന്നല്ലാ എന്നുള്ളതാണ്. 

സിനിമയിലും സാഹിത്യത്തിലും കാണുന്ന കാല്‍പ്പനികതയ്ക്കപ്പുറം പ്രണയത്തില്‍ ആണധികാരം പ്രവര്‍ത്തിക്കുന്നുണ്ട്, എങ്കില്‍ അതും മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്!  എന്നാല്‍ എന്നിലെയോ താങ്കളിലെയോ കാമുകന്‍ ആ അധികാരമനുസരിക്കുന്ന ആള്‍ അല്ലെന്നും വരാമല്ലോ. നിരുപാധികമാണ് നമ്മുടെ പ്രണയം. എന്തുകൊണ്ട് ആവില്ലാ! ഞാന്‍ എന്റെ പ്രണയിനിയുടെ മേല്‍ ഒരു നിര്‍ബന്ധങ്ങളും അടിച്ചേല്‍പ്പിക്കുന്നില്ല. അല്ലെങ്കില്‍ താങ്കള്‍ അല്ലെങ്കില്‍ നമ്മള്‍ അറിയുകയോ അറിയാത്തതോ ആയ മൂന്നാമതൊരാള്‍ താനിഷ്ടപ്പെടുന്നവളെ ഉപാധികളില്ലാതെ പ്രണയിക്കുന്നു. പരസ്പരമുള്ള തിരിച്ചറിയല്‍ (understanding) ആണ് ഇവിടെയും ആണധികാരത്തിന്റെ നിഴല്‍ പ്രണയബന്ധത്തില്‍ ഉണ്ടാവാതിരിക്കാനും കാരണം. 

ഒന്നില്‍ കൂടുതല്‍ പ്രണയം സാധ്യമാകുന്നതും  അസാധ്യമാവുന്നതും കാലം ചെല്ലുന്തോറും പ്രണയം മടുക്കുന്നതും ഒക്കെ ഒരേ മാനദണ്ഡത്താല്‍ ആകില്ലല്ലോ. 

മടുപ്പുവരുന്നത്  വിവാഹം, കുടുംബപരമോ തൊഴില്‍പരമോ ആയ ഉത്തരവാദിത്തങ്ങള്‍, പ്രായം, അസുഖങ്ങള്‍ എന്നിവകൊണ്ടോ ജീവിതാനുഭവങ്ങള്‍ കൊണ്ടോ ആകാം. പ്രണയജോടികളില്‍ ഒരാളിനെ ബാധിക്കുന്ന ഏതു പ്രതിലോമമായ കാര്യവും പ്രണയത്തിന്റെ സുഖകരമായ ഗതിയെ ബാധിച്ചേക്കാം. വിവാഹശേഷം പ്രണയം മരിക്കുകയോ തീവ്രത കുറയുകയോ ചെയ്യുന്നതും ഇതുകൊണ്ടൊക്കെയായിരിക്കും. 

വിവാഹം പ്രണയത്തിന്റെ ലക്ഷ്യമായെന്നു വരാം.  വിവാഹാനന്തരപ്രണയബന്ധങ്ങള്‍ ഈവിധത്തില്‍ സാഫല്യത്തില്‍ എത്തുന്നതിന് സാധ്യത കുറവാണ്. എന്നു മാത്രമല്ല അതിന്റെ പ്രത്യാഘാതങ്ങള്‍ മാരകമാണ്.

കാല്‍പ്പനികമല്ലാതെ പ്രണയത്തിനു നിലനില്‍പ്പുണ്ടാകുന്നതും മാംസബദ്ധമല്ലാത്ത അനുരാഗം എന്നത് ആദര്‍ശങ്ങള്‍ക്കപ്പുറം പ്രായോഗികമാകുന്നതും എന്റെയും താങ്കളുടെയും മറ്റ് അനുരാഗികളുടെയും പ്രണയസങ്കല്പങ്ങളെ ആശ്രയിച്ചാവില്ലേ? ഒന്നിനും ഒരു പൊതുമാനദണ്ഡമോ ചട്ടക്കൂടോ ഉണ്ടാക്കാന്‍ പ്രയാസമാണ്. എന്തു പറയുന്നു മിസ്റ്റര്‍ എക്്‌സ് ഓര്‍ വൈ? 


 


 

പ്രണയമെഴുത്തുകള്‍ വായിക്കാം:

 പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

 പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ചുംബനച്ചിറകില്‍ നാമത് വീണ്ടെടുത്തു, ഒരു പ്രണയലേഖനം

നിന്നെ പ്രണയിക്കുന്നതിന്‍ മുമ്പ്, നെരൂദയുടെ കവിത

രതിദംശനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

ആഞ്ഞുകൊത്തുന്ന പ്രണയം, വിമല്‍ജിത്ത് എഴുതിയ കവിത 

പാടി മറന്നൊരു പല്ലവിയോ നാം, മൂന്ന് പ്രണയഗാനങ്ങള്‍ 

നീ എന്നോട് പ്രണയത്തിലാകുന്ന നിമിഷം മുതല്‍  

സ്വപ്‌നമെത്തയില്‍ അവന്‍, കബനി കെ ദേവന്‍ എഴുതിയ പ്രണയകഥ

തിരിച്ചൊന്നും ആവശ്യപ്പെടാത്ത സ്‌നേഹം, അതല്ലേ യഥാര്‍ത്ഥ പ്രണയം! 

പുതിയ തലമുറയ്ക്ക്, പ്രണയം എന്നാല്‍ പിടിച്ചുവാങ്ങലാണ്!

click me!