ചോളം സൂപ്പറാണ്, ഒരു അടിപൊളി സാലഡ് തയ്യാറാക്കിയാലോ?

Published : Dec 13, 2025, 09:30 AM IST
salad

Synopsis

ചോളം സൂപ്പറാണ്, ഒരു അടിപൊളി സാലഡ് തയ്യാറാക്കിയാലോ? corn salad recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

കോൺ                                                          ഒരു കപ്പ്

നാരങ്ങ നീര്                                             2 സ്പൂൺ

വെള്ളരി                                                     അരക്കപ്പ്

കുരുമുളക്                                                 ഒരു സ്പൂൺ

ഉപ്പ്                                                                  ഒരു സ്പൂൺ

മല്ലിയില                                                      2 സ്പൂൺ

ഒലീവ് ഓയിൽ                                      രണ്ട് സ്പൂൺ

നാരങ്ങാനീര്                                            2 സ്പൂൺ

തക്കാളി                                                   അര കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം കോൺ നന്നായി വേവിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് വെള്ളരിക്കയും നാരങ്ങാനീരും കുരുമുളകു പൊടിയും ഒലീവ് ഓയിലും ഉപ്പും ചേർത്ത് കൊടുത്തതിനുശേഷം തക്കാളി ചെറുതായി അരിഞ്ഞത് നാരങ്ങാനീരും വേവിച്ച് വച്ചിരിക്കുന്ന ചോളവും യോജിപ്പിച്ച് എടുക്കുക. മല്ലിയില ചേർത്ത് അലങ്കരിച്ച ശേഷം കഴിക്കാവുന്നതാണ്. 

 

 

PREV
Read more Articles on
click me!

Recommended Stories

വിറ്റാമിൻ ഇ ക്യാപ്സ്യൂളുകൾ ഇനി വേണ്ട, ചർമ്മവും തലമുടിയും സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രിക്കാം; കഴിക്കേണ്ട പച്ചക്കറികള്‍