
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിരിക്കുന്ന ഒന്നാണ് മിൽക്ക് എടിഎം. പാൽ തരുന്ന എടിഎമ്മിന്റെ വീഡിയോ @hugh.abroad' എന്ന ട്രാവൽ വ്ലോഗർ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പങ്കുവച്ചിരുന്നു. മൂന്നാറിലാണ് പാൽ തരുന്ന എടിഎം ഉള്ളത്.
ഈ എടിഎമ്മിൽ 1 ലിറ്റർ പാലിന്റെ വില 52 രൂപയാണ്. മെഷീനിൽ പെെസ ഇട്ട് കൊടുത്ത ശേഷം ബട്ടൺ അമർത്തി കഴിഞ്ഞാൽ ഉടൻ തന്നെ പാൽ കിട്ടും. നിങ്ങൾ പാൽ വാങ്ങാൻ പോകുമ്പോൾ പാത്രമോ കുപ്പിയോ കൊണ്ട് പോകാൻ പ്രത്യേകം ശ്രദ്ധിക്കണം.
എല്ലാ ദിവസവും മെഷീനിലേക്ക് പുതിയ പാൽ ഒഴിക്കാറുണ്ടെന്ന് മിൽക്ക് എടിഎം ഉടമ പറയുന്നു. രാവിലെ 8 മുതൽ വൈകുന്നേരം 7 വരെയാണ് മെഷീനിൽ നിന്ന് പാൽ ലഭിക്കുന്ന സമയം. “എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഇത് കണ്ടിട്ടില്ല. ഇതൊരു വളരെ രസകരമായ ആശയമാണ്. കൂടാതെ, ഇത് പരിസ്ഥിതിക്ക് വളരെ നല്ലതാണ്. ആളുകൾക്ക് ഏറെ ഉപയോഗപ്രദവുമാണെന്ന് വ്ലോഗർ പറയുന്നു.
വീഡിയോയ്ക്ക് താഴേ നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. "എന്റെ കുട്ടിക്കാലത്ത് ഡിസ്പെൻസറിൽ നിന്ന് പാൽ വാങ്ങുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു. എത്ര ലിറ്റർ വേണമെന്ന് അനുസരിച്ച് ഞങ്ങൾ 5 രൂപ നാണയങ്ങൾ ഇടുമായിരുന്നു" എന്ന് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തു.
വില വളരെ കുറവാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. . എത്ര അത്ഭുതകരമാണ്. എല്ലായിടത്തും പാലും വെള്ളവും ലഭിക്കുന്ന എടിഎമ്മുകൾ ഒരു അത്ഭുതകരമായ സംരംഭമായിരിക്കുമെന്നാണ് മറ്റൊരാളുടെ കമന്റ്. ഇതുവരെ, വീഡിയോ 1.4 ദശലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.