കാപ്പി അമിതമായാൽ പ്രശ്നമാണ്, കാരണം ഇതാണ്

Published : Jul 08, 2025, 03:38 PM ISTUpdated : Jul 08, 2025, 03:46 PM IST
coffee

Synopsis

കാപ്പി ഊർജ്ജവും മെറ്റബോളിസവും വർദ്ധിപ്പിക്കും. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് ഉയർന്ന കോർട്ടിസോൾ, ഹൈപ്പർ അസിഡിറ്റി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ദ്ധനായ ന്മാമി അഗർവാൾ വ്യക്തമാക്കി. 

ഒരു കപ്പ് ചൂട് കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന നിരവധി പേരാണുള്ളത്. കട്ടൻ കാപ്പി പതിവായി കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് നൽകുന്നത്. പതിവായി കാപ്പി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. കാരണം അതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ചില ആളുകളിൽ മെറ്റബോളിസം വർദ്ധിപ്പിക്കുകയും വിശപ്പ് തടയുകയും ചെയ്യും.

കാപ്പി ഊർജ്ജവും മെറ്റബോളിസവും വർദ്ധിപ്പിക്കും. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് ഉയർന്ന കോർട്ടിസോൾ, ഹൈപ്പർ അസിഡിറ്റി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ദ്ധനായ ന്മാമി അഗർവാൾ വ്യക്തമാക്കി.

ജാഗ്രതയും മെറ്റബോളിസവും വർദ്ധിപ്പിക്കാനുള്ള കഴിവ് കാപ്പിയ്ക്കുണ്ട്. വ്യായാമത്തിന് മുമ്പ് കട്ടൻ കാപ്പി കുടിക്കുന്നത് നല്ലതാണ്. കാരണം ഇത് അധിക കലോറി കുറയ്ക്കും.

എന്നിരുന്നാലും, ഉയർന്ന അളവിൽ കഫീൻ കഴിക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. അമിതമായ കഫീൻ ഉപയോഗം ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഹൈപ്പർ അസിഡിറ്റി, ഉത്കണ്ഠ, ഹോർമോൺ അസന്തുലിതാവസ്ഥ, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്ന ഉയർന്ന കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇവ ക്ഷീണത്തിനും കാലക്രമേണ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും.

അമിതമായി കാപ്പി കുടിക്കുന്നത് പ്രത്യേകിച്ച് പാലും പഞ്ചസാരയും ചേർക്കുമ്പോൾ കലോറി ഉപഭോഗം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യും. കൂടാതെ, അമിതമായി കട്ടൻ കാപ്പി കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് കൊഴുപ്പ് കൂട്ടുന്നതിന് ഇടയാക്കും.

വൈകുന്നേരം 3 മണിക്ക് ശേഷം കാപ്പി കുടിക്കരുത്. മാത്രമല്ല, ഫ്ലേവേർഡ് കാപ്പുച്ചിനോകൾ പോലുള്ള ഉയർന്ന കലോറി അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കണം. കാരണം അവ കലോറി അധികമാകാൻ കാരണമാകും.

 

PREV
Read more Articles on
click me!

Recommended Stories

ശർക്കരയുടെ അതിശയിപ്പിക്കുന്ന അഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ
ദിവസവും ഒരു മുട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ