കാപ്പിയിൽ അൽപം നെയ്യ് കൂടി ചേർത്ത് കുടിച്ചോളൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

Published : Dec 13, 2025, 01:52 PM IST
ghee coffee

Synopsis

നെയ്യ് കാപ്പിയിൽ കാണപ്പെടുന്ന മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടികൾ) മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

കാപ്പി പലരുടെയും ഇഷ്ട പാനീയമാണ്. കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. എന്നാൽ ഇനി മുതൽ കാപ്പിയിൽ അൽപം നെയ്യ് ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ. നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകളുടെ, പ്രത്യേകിച്ച് ദീർഘകാല ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന ബ്യൂട്ടറേറ്റിന്റെ സമ്പന്നമായ ഉറവിടമാണ്.

ദഹനപ്രക്രിയയെ പിന്തുണയ്ക്കുന്ന ഒരു ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡായ ബ്യൂട്ടൈറേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ നെയ്യ് ദഹനപ്രക്രിയയ്ക്ക് സഹായകമാണ്. കുടലിന്റെ ആവരണത്തിന്റെ ആരോഗ്യം നിലനിർത്താനും, കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ ഉത്പാദനത്തെ പിന്തുണയ്ക്കാനും ബ്യൂട്ടൈറേറ്റ് സഹായിക്കുന്നു. കാപ്പിയിൽ നെയ്യ് ചേർക്കുന്നതിലൂടെ, ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സഹായിക്കുന്നു.

കാപ്പി നെയ്യ് ചേർത്ത് കുടിക്കുന്നത് വിശപ്പും ആസക്തിയും കുറയ്ക്കാൻ സഹായിക്കും. നെയ്യ് കാപ്പിയിൽ കാണപ്പെടുന്ന മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടികൾ) മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

വിറ്റാമിനുകൾ എ, ഡി, ഇ, കെ തുടങ്ങിയ അവശ്യ പോഷകങ്ങളും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കൊഴുപ്പിൽ ലയിക്കുന്നവയാണ്. കഫീൻ വഴി മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും, വിശപ്പ് നിയന്ത്രിക്കുന്നതിലൂടെയും നെയ്യ് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. കൂടാതെ നെയ്യ് ചേർത്ത് കാപ്പി കുടിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കുന്നു. ചൂടുള്ള കാപ്പിയിൽ1-2 ടീസ്പൂൺ നെയ്യ് ചേർക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്തും.

നെയ്യിലെ വിറ്റാമിൻ എ യുടെ സാന്നിധ്യം കണ്ണിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പോഷകമാണ്. മലബന്ധം ഉണ്ടെങ്കിൽ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ടേബിൾ സ്പൂൺ നെയ്യ് കഴിക്കുക. ശരീരത്തിനുള്ളിലെ നല്ല കൊളസ്ട്രോളിൻറെ അളവ് വർദ്ധിപ്പിക്കാൻ നെയ്യ്ക്ക് കഴിയും.

 

PREV
Read more Articles on
click me!

Recommended Stories

ചോളം സൂപ്പറാണ്, ഒരു അടിപൊളി സാലഡ് തയ്യാറാക്കിയാലോ?
നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ