ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളാണ് ഇഡ്ഡലിയും ദോശയും. ഒരേ മാവ് കൊണ്ടുണ്ടാക്കുന്നതാണെങ്കിലും ഇവ രണ്ടും ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ വ്യത്യസ്തമാണ്. നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് മികച്ചതെന്ന് നോക്കാം.
രുചിയുടെ കാര്യത്തിൽ ദോശയോടാണ് പലര്‍ക്കും പ്രിയമെങ്കിലും, ആവിയിൽ പുഴുങ്ങിയെടുക്കുന്ന ഇഡ്ഡലിയാണ് ആരോഗ്യത്തിന് കൂടുതൽ നല്ലതെന്ന് വിദഗ്ധർ പറയുന്നു. ഇവയിൽ ഏതാണ് നിങ്ങളുടെ ശരീരത്തിന് ഏറ്റവും മികച്ചതെന്ന് വിശദമായി അറിയാം.
26
ഇഡ്ഡലിയുടെ ഗുണങ്ങൾ
ഇഡ്ഡലിയെ ഒരു സമ്പൂർണ്ണ ആഹാരമായി കണക്കാക്കാം. ആവിയിൽ പുഴുങ്ങുന്നതുകൊണ്ട് ഇതിൽ കൊഴുപ്പ് വളരെ കുറവാണ്. ഹൃദ്രോഗവും ബിപിയും ഉള്ളവർക്ക് ഇത് വളരെ നല്ലതാണ്. മാവ് പുളിപ്പിക്കുന്നത് വഴി പ്രോബയോട്ടിക്കുകൾ വർധിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദോശയെക്കാൾ ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ഷുഗർ നിയന്ത്രിക്കാനും ഇഡ്ഡലി സഹായിക്കും.
36
ദോശയുടെ ഗുണങ്ങൾ
ദോശ രുചിക്ക് വേണ്ടി മാത്രമാണെന്ന് പലരും കരുതുന്നു. എന്നാൽ ബുദ്ധിപൂർവ്വം കഴിച്ചാൽ ദോശയ്ക്കും ഗുണങ്ങളുണ്ട്. ദോശ കഴിച്ചാൽ വയറ് നിറഞ്ഞതായി തോന്നും, ഇത് മറ്റ് സ്നാക്കുകൾ കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കും. ദോശയിൽ കാരറ്റ്, ഉള്ളി, പനീർ പോലുള്ള പച്ചക്കറികൾ ചേർത്താൽ ഫൈബറും പ്രോട്ടീനും ഒരുമിച്ച് ലഭിക്കും. ജോലിയിലെ സമ്മർദ്ദം അനുഭവിക്കുന്നവർക്കും ഊർജ്ജം ആവശ്യമുള്ളവർക്കും ദോശയിലെ കാർബോഹൈഡ്രേറ്റ്സ് നല്ലതാണ്.
തടി കുറയ്ക്കാൻ ശ്രമിക്കുമ്പോൾ കലോറിയുടെ കണക്ക് വളരെ പ്രധാനമാണ്. ഇവിടെ ഇഡ്ഡലിയാണ് താരം. ഒരു ഇടത്തരം ഇഡ്ഡലിയിൽ 39-45 കലോറി മാത്രമേയുള്ളൂ. ആവിയിൽ വേവിക്കുന്നതിനാൽ എണ്ണയുടെ ആവശ്യമില്ല. എന്നാൽ, ഒരു സാധാരണ ദോശയിൽ 120-150 കലോറി വരെ അടങ്ങിയിട്ടുണ്ട്. ദോശ മൊരിയിച്ചെടുക്കാൻ ഉപയോഗിക്കുന്ന എണ്ണയോ നെയ്യോ കൊഴുപ്പിൻ്റെ അളവ് കൂട്ടുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഒരു ദോശ കഴിക്കുന്നതിന് പകരം മൂന്ന് ഇഡ്ഡലി കഴിക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കും.
56
വയറിലെ കൊഴുപ്പ് കുറയ്ക്കാം
റാഗി, ഓട്സ് എന്നിവ കൊണ്ടുണ്ടാക്കുന്ന ഇഡ്ഡലിയിൽ ഫൈബറും കാൽസ്യവും ധാരാളമുണ്ട്. ഇത് കൂടുതൽ നേരം വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.
66
എങ്ങനെ കഴിക്കണം?
ഇഡ്ഡലിയായാലും ദോശയായാലും, പ്രോട്ടീൻ ധാരാളമുള്ള സാമ്പാറിൻ്റെയും പരിപ്പ് ചട്ണിയുടെയും കൂടെ കഴിക്കുമ്പോഴാണ് പോഷകങ്ങൾ പൂർണ്ണമാകുന്നത്.