നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ജീരക വെള്ളം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ മതി.
കൊഴുപ്പിനെ ഇല്ലാതാക്കാൻ ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ നാരങ്ങ വെള്ളത്തിൽ അല്പം തേൻ കൂടെ ചേർക്കാം. ഇത് പുളി ഇല്ലാതാക്കാൻ സഹായിക്കും.
മോര് കുടിക്കുന്നത് എപ്പോഴും നിങ്ങളെ ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്നു. കൂടാതെ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും ഇതുമതി.
ചായയിൽ കറുവപ്പട്ട ഇട്ട് നന്നായി തിളപ്പിക്കണം. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
Ameena Shirin