നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ ശ്വാസകോശം ആരോഗ്യത്തോടെയിരിക്കണം. ശരിയല്ലാത്ത ഭക്ഷണ ക്രമീകരണം, പുകവലി മറ്റ് വിഷാംശങ്ങൾ തുടങ്ങിയവ ശ്വാസകോശത്തിന്റെ ആരോഗ്യം തകരാറിലാവാൻ കാരണമാകുന്നു. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം.
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കി ശ്വാസകോശത്തെ സംരക്ഷിക്കുന്നു.
26
നട്സ്
ബദാം, വാൽനട്ട് എന്നിവയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
36
മത്സ്യം
സാൽമൺ, അയല തുടങ്ങി നല്ല കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്.
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി എന്നിവയിൽ ധാരാളം വിറ്റാമിൻ സിയും ഫ്ലേവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.
56
കടയിൽ നിന്നും വാങ്ങുന്ന ഭക്ഷണങ്ങൾ
പുറത്തുനിന്നും വാങ്ങുന്ന ഭക്ഷണങ്ങളിൽ പ്രിസർവേറ്റീവുകളും ആരോഗ്യകരമല്ലാത്ത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന് തകരാറുകൾ ഉണ്ടാവാൻ കാരണമാകുന്നു. പകരം പച്ചക്കറികൾ, പഴങ്ങൾ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ കഴിക്കാം.
66
സുഗന്ധവ്യഞ്ജനങ്ങൾ
ഭക്ഷണത്തിൽ മഞ്ഞൾ, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.