ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

Published : Jan 31, 2026, 10:24 AM IST

രുചികൊണ്ട് മാത്രമല്ല നിരവധി ഗുണങ്ങൾക്കും പേരുകേട്ടതാണ് ഈന്തപ്പഴം. വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ മുഴുവനായും ലഭിക്കാൻ സഹായിക്കും. ആരോഗ്യ ഗുണങ്ങൾ അറിയാം.

PREV
15
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങൾ തടയാനും സഹായിക്കുന്നു.

25
മലബന്ധം തടയുന്നു

ഈന്തപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കുന്നു.

35
രോഗങ്ങളെ ചെറുക്കുന്നു

ഈന്തപ്പഴത്തിൽ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം, ക്യാൻസർ, മറവി രോഗം എന്നിവ ഉണ്ടാവുന്നതിനെ തടയുന്നു. ദിവസവും വെള്ളത്തിൽ കുതിർത്ത് ഈന്തപ്പഴം കഴിക്കൂ.

45
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളം ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾ ബലമുള്ളതാക്കാൻ സഹായിക്കുന്നു.

55
പ്രമേഹത്തെ തടയുന്നു

ഈന്തപ്പഴത്തിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ഇത് കഴിക്കുന്നത് നല്ലതാണ്. ദിവസവും രണ്ടെണ്ണം വീതം കഴിക്കാം.

Read more Photos on
click me!

Recommended Stories