പ്രീമിയം ഫ്ലാഗ്ഷിപ്പ് വാങ്ങാന്‍ പണമില്ലേ; തകര്‍പ്പന്‍ ഫോട്ടോകള്‍ എടുക്കാനാവുന്ന ഫോണുകള്‍ ഇതാ, വില 50000ല്‍ താഴെ

Published : Feb 19, 2026, 03:04 PM IST

മികച്ച ഫോട്ടോഗ്രഫി, വീഡിയോഗ്രഫി ഫീച്ചറുകളോടെയുള്ള പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുക എല്ലാവര്‍ക്കും എളുപ്പമുള്ള കാര്യമല്ല. അതിനാല്‍, അമ്പതിനായിരം രൂപയില്‍ താഴെ വിലയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ക്യാമറ ഫോണുകള്‍ പരിചയപ്പെടാം.

PREV
15
1. സാംസങ് ഗാലക്‌സി എസ്24

50എംപി പ്രൈമറി സെന്‍സര്‍ സഹിതമുള്ള ട്രിപ്പിള്‍ ക്യാമറ സംവിധാനത്തിലുള്ള സ്‌മാര്‍ട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ്24. 50+10+12MP സെന്‍സറുകളാണ് ഗാലക്‌സി എസ്24-ന്‍റെ പിന്‍ഭാഗത്ത് വരുന്നത്. സെല്‍ഫിക്കായി ഫോണിലുള്ളത് 12എംപി ക്യാമറ. 4,000 എംഎഎച്ച് ബാറ്ററി, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.2-ഇഞ്ച് ഡൈനാമിക് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലെ, സ്‌നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 3, എക്‌സിനോട് 2400 എന്നീ പ്രോസസറുകളാണ് ഗാലക്‌സി എസ്24ല്‍ ഉപയോഗിച്ചിരിക്കുന്നത്. തുടക്ക വില 41,994 രൂപ.

25
2. ഗൂഗിള്‍ പിക്‌സല്‍ 10എ

ഏറ്റവും പുതിയ ഗൂഗിള്‍ പിക്‌സല്‍ 10എ സ്‌മാര്‍ട്ട്‌ഫോണാണ് മറ്റൊരു ഓപ്ഷന്‍. 48എംപി പ്രധാന ക്യാമറയും 13എംപി അൾട്രാവൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ റിയര്‍ ക്യാമറ സംവിധാനമാണ് പിക്‌സല്‍ 10എ ഫോണിലുള്ളത്. 5,100 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 6.3 ഇഞ്ച് അക്‌റ്റ്വ ഡിസ്പ്ലേ, ടെൻസർ ജി4 പ്രോസസര്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. 49,999 രൂപയാണ് ഇന്ത്യയിൽ ഗൂഗിൾ പിക്‌സൽ 10എയുടെ പ്രാരംഭ വില. പിക്‌സൽ 10എ ഫോണിന്‍റെ പ്രീ-ഓർഡർ ഇതിനകം ആരംഭിച്ചു. മാർച്ച് 6 മുതൽ ഔദ്യോഗിക വിൽപ്പന ആരംഭിക്കും.

35
3. വിവോ വി60

38,999 രൂപ വിലയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ക്യാമറ ഫോണാണ് വിവോ വി60. 50+50+8MP റിയര്‍ ക്യാമറയും 50എംപി സെല്‍ഫി ക്യാമറയും വിവോ വി60യില്‍ ഉള്‍പ്പെടുന്നു. 6,500 എംഎഎച്ച് ബാറ്ററി, സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്, 90 വാട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും സഹിതമുള്ള 6.77-ഇഞ്ച് എച്ച്‌ഡി+ അമോലെഡ് പാനല്‍ എന്നിവ വിവോ വി60 സ്‌മാര്‍ട്ട്‌ഫോണിലുണ്ട്.

45
4. റിയല്‍മി 16 പ്രോ

31,999 രൂപ വിലയുള്ള റിയല്‍മി 16 പ്രോയും ക്യാമറ ഫീച്ചറുകളാല്‍ സമ്പന്നമാണ്. പ്രധാന ക്യാമറ 200എംപി സെന്‍സറിന്‍റെതാണ് എന്നതുതന്നെ ഏറ്റവും ശ്രദ്ധേയം. 8എംപിയുടെ മറ്റൊരു റിയര്‍ ക്യാമറയും 50എംപി സെല്‍ഫി ക്യാമറയുമാണ് മറ്റ് ഫീച്ചറുകള്‍. 7,000 എംഎഎച്ച് ബാറ്ററി, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്, മീഡിയടെക് ഡൈമന്‍സിറ്റി 7300 മാക്‌സ് പ്രോസസര്‍, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 6500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.8-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

55
5. വിവോ വി60ഇ

വിവോ വി60ഇയും ആളുകള്‍ക്ക് പരിഗണിക്കാവുന്നതാണ്. 200+8MP റിയര്‍ ക്യാമറ സംവിധാനവും 50എംപി സെല്‍ഫി ക്യാമറയും ആകര്‍ഷണം. മീഡിയടെക് ഡൈമന്‍സിറ്റി 7360 ടര്‍ബോ ചിപ്പിലുള്ള വിവോ വി60ഇയ‌്ക്ക് 6.77-ഇഞ്ച് ഫുള്‍എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലെ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 5000 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 90 വാട്‌സ് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതം 6,500 എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്.

Read more Photos on
click me!

Recommended Stories