ഗോവയിൽ പോയി 'പണി' വാങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Published : May 11, 2026, 03:19 PM IST

ഗോവ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്. എന്നാൽ അവിടുത്തെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വലിയ പിഴയോ നിയമനടപടികളോ നേരിടേണ്ടി വരും. യാത്രക്കാർക്ക് സുരക്ഷിതമായി ഗോവ ആസ്വദിക്കാനും നിയമപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന ചില കാര്യങ്ങൾ അറിയാം.

PREV
18
സഞ്ചാരികൾക്കുള്ള ഉപദേശം

സിംഗിൾസോ കപ്പിൾസോ ആകട്ടെ, എല്ലാവരുടെയും ഇഷ്ട കേന്ദ്രമാണ് ഗോവ. ഗോവയിലെ വൈബ് ആണ് എല്ലാവരെയും ഒരുപോലെ ആകർഷിക്കുന്നത്. കാസിനോകൾ, വില കുറഞ്ഞ മദ്യം, ബീച്ചുകളിലെ അടിച്ചുപൊളി തുടങ്ങി ഗോവയിൽ എല്ലാം ഉണ്ട്. എന്നാൽ ചില തെറ്റുകൾ വരുത്തിയാൽ, ഗോവയിലെ ജയിലുകളിലും എത്തേണ്ടി വരും. അങ്ങനെ സംഭവിക്കാതിരിക്കാൻ ചില യാത്രാ ടിപ്പുകൾ ഇതാ.

28
മദ്യപിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം

ഗോവയിലെ ബീച്ചുകളിലെ പാർട്ടി കൾച്ചർ വളരെ പ്രശസ്തമാണ്. ആളുകൾ മദ്യപിച്ചും നൃത്തം ചെയ്തും ആഘോഷിക്കുന്നു. എന്നാൽ ചില വിനോദസഞ്ചാരികൾ സിനിമ സ്റ്റൈലിൽ ബിയർ ബോട്ടിലുമായി ബീച്ചിലൂടെ നടക്കും, ഗോവ പോലീസിന്റെ 'അതിഥി'യാകാൻ ഇത് ധാരാളം. ബീച്ചിൽ തുറന്ന സ്ഥലത്ത് മദ്യപിക്കാൻ പാടില്ല. അവിടുത്തെ റെസ്റ്റോറന്റുകളിലോ കഫേകളിലോ ഇരുന്ന് ബിയറോ മറ്റ് ഇഷ്ട പാനീയങ്ങളോ കഴിക്കാം.

38
മാലിന്യം വലിച്ചെറിയരുത്

ഗോവൻ ബീച്ചിലൂടെ നടക്കുമ്പോൾ, നിങ്ങളുടെ കയ്യിലുള്ള മാലിന്യം കൂടെ കൊണ്ടുപോകാൻ ഓർക്കുക. മാലിന്യം വലിച്ചെറിഞ്ഞതിന് പിടിക്കപ്പെട്ടാൽ, നിങ്ങൾ പിഴയൊടുക്കേണ്ടി വരും.

48
മോശമായോ പെരുമാറ്റം പാടില്ല
ബീച്ചിലെ ചെറിയ റൊമാൻസ് ഒന്നും കുറ്റകരമല്ല. എന്നാൽ നിങ്ങൾ പൊതുസ്ഥലത്ത് അസഭ്യമോ മോശമായോ പെരുമാറിയാൽ, നേരെ ജയിലിലേക്ക് കൊണ്ടുപോകാം.
58
മറ്റുള്ളവരുടെ ചിത്രങ്ങൾ പകർത്തരുത്

അനുവാദമില്ലാതെ ബീച്ചിലിരിക്കുന്ന മറ്റുള്ളവരുടെ ചിത്രങ്ങൾ പകർത്താൻ പലരും ശ്രമിക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ നിങ്ങൾ വലിയ കുഴപ്പത്തിലാകും.

68
മോശം കമന്റുകളും പാടില്ല
ചില ചെറുപ്പക്കാർ ബീച്ചിൽ വിശ്രമിക്കുന്ന സ്ത്രീകളെക്കുറിച്ചോ വിദേശ വിനോദസഞ്ചാരികളെക്കുറിച്ചോ മോശം കമന്റുകൾ പറയാറുണ്ട്. ഇതും നിങ്ങളെ ജയിലിൽ അടയ്ക്കാൻ കാരണമാകും.
78
നഗ്നതാപ്രദർശനം

മറ്റ് നഗരങ്ങളിൽ ധരിക്കാൻ കഴിയാത്ത വസ്ത്രങ്ങൾ ആളുകൾ ഗോവയിൽ ധരിക്കാറുണ്ട്. എന്നാൽ ചിലർ ആവേശഭരിതരായി വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നു, ഇത് 'പൊതു നഗ്നതാപ്രദർശന'ത്തിൽ പെടും. പൊലീസ് പിടിച്ചാൽ, നിങ്ങളുടെ അടുത്ത പാർട്ടി ജയിലിലായിരിക്കും! കൂടാതെ, കാസിനോയിൽ പോയി പണം നഷ്ടപ്പെട്ട ശേഷം ബഹളമുണ്ടാക്കിയാലും, മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചാലും ജയിലിൽ പോകേണ്ടി വരും.

88
നിയമങ്ങളെ ബഹുമാനിക്കണം
തീർച്ചയായും ഗോവയിൽ അടിച്ചുപൊളിക്കണം, എന്നാൽ അവിടുത്തെ നിയമങ്ങളെ നിങ്ങൾ ബഹുമാനിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഒരു ചെറിയ തെറ്റ് മതി, മുഴുവൻ യാത്രയും നശിപ്പിക്കാൻ.
Goa News Today (ഗോവ വാർത്തകൾ): Get the latest Goa news, politics, tourism updates, weather alerts, crime news & breaking stories. ഗോവയിലെ പുതിയ വാർത്തകൾ, രാഷ്ട്രീയം, ടൂറിസം, കാലാവസ്ഥ, പ്രധാന അപ്‌ഡേറ്റുകൾ എല്ലാം ഇവിടെ ലഭ്യമാണ്.
Read more Photos on
click me!

Recommended Stories