നാളെയുടെ ലോകം കൺമുന്നിൽ; ഗോവയിലെ ഈ റെസ്റ്റോറന്റിലെ കാഴ്ചകൾ
ഗോവയിലെ ഫ്യൂച്ചറിസ്റ്റിക് എഐ തീം റെസ്റ്റോറന്റ് കാഴ്ചയുടെ പുതിയ ലോകമാണ് തുറക്കുന്നത്. സ്മാർട്ട് ടെക്നോളജി, മനോഹരമായ ലൈറ്റിങ്, ആധുനിക ഡിസൈൻ എന്നിവയെല്ലാം ഇവിടെ ഒരുമിക്കുന്നു. നിയോൺ ലൈറ്റുകൾ നിറഞ്ഞ കോർണറുകൾ അടക്കം ഓരോ ഇടവും കാഴ്ചയ്ക്ക് വിരുന്നൊരുക്കും.
15

Image Credit : Instagram
ആദ്യ കാഴ്ചയിൽ തന്നെ...
തടിയിൽ തീർത്ത വാതിലുകൾ, സോഫ്റ്റ് ലൈറ്റിങ്, പച്ചപ്പ് നിറഞ്ഞ ചെടികൾ എന്നിവ ആദ്യ കാഴ്ചയിൽ തന്നെ നമ്മളെ സ്വാഗതം ചെയ്യും. ട്രോപ്പിക്കൽ ഭംഗിയും ലക്ഷ്വറി ഹോട്ടലുകളുടെ പ്രൗഢിയും ചേർന്ന ഡിസൈനാണിത്.
Add Asianetnews as a Preferred Source

25
Image Credit : Instagram
റിലാക്സ് ചെയ്യാൻ പറ്റിയ ഇടം
മങ്ങിയ വെളിച്ചമുള്ള ഈ ബാർ ഏരിയയിൽ നെയ്തെടുത്ത പോലുള്ള ഡിസൈനുകളും ഗോൾഡൻ ലൈറ്റിങ്ങും ആധുനിക അലങ്കാരങ്ങളും കാണാം. ഒരു സായാഹ്നം റിലാക്സ് ചെയ്യാൻ പറ്റിയ സ്റ്റൈലിഷ് ഇടമാണിത്.
35
Image Credit : Instagram
ശാന്തമായ ഡൈനിങ് അനുഭവം
തടിയുടെ ഫിനിഷിങ്, മനോഹരമായ ലൈറ്റിങ്, സുഖപ്രദമായ ഇരിപ്പിടങ്ങൾ എന്നിവ ശാന്തമായ ഒരു ഡൈനിങ് അനുഭവം നൽകുന്നു. സംസാരങ്ങൾക്കും വിശ്രമത്തിനും വേണ്ടി ശ്രദ്ധയോടെ ഡിസൈൻ ചെയ്ത ഇടം.
45
Image Credit : Instagram
കൊതിയൂറുന്ന വിഭവം
ചീസ് ധാരാളം ചേർത്ത, ഫ്രഷ് ചേരുവകൾ കൊണ്ട് അലങ്കരിച്ച ഈ വിഭവം കൊതിയൂറുന്ന ഒന്നാണ്. മനോഹരമായി പ്ലേറ്റ് ചെയ്തിരിക്കുന്നത് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും.
55
Image Credit : Instagram
പുത്തനുണർവ്
ഗ്ലാസ് കൊണ്ട് മൂടിയ ഈ നടപ്പാത, ചെടികൾ നിറഞ്ഞ ഒരു പൂന്തോട്ട തുരങ്കം പോലെയാണ്. സൂര്യപ്രകാശവും പ്രകൃതിദത്തമായ ഡിസൈനുകളും ഈ സ്ഥലത്തിന് ഒരു പുത്തനുണർവ് നൽകുന്നു.
Goa News Today (ഗോവ വാർത്തകൾ): Get the latest Goa news, politics, tourism updates, weather alerts, crime news & breaking stories. ഗോവയിലെ പുതിയ വാർത്തകൾ, രാഷ്ട്രീയം, ടൂറിസം, കാലാവസ്ഥ, പ്രധാന അപ്‌ഡേറ്റുകൾ എല്ലാം ഇവിടെ ലഭ്യമാണ്.
Latest Videos

