രാവിലെ ഒരേ വിഭവങ്ങൾ കഴിച്ചു മടുത്തോ? എങ്കിൽ പ്രോട്ടീൻ റിച്ചായ ഈ ഭക്ഷണങ്ങൾ പരീക്ഷിക്കാം

Published : Feb 25, 2026, 12:01 PM IST

രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എന്തുണ്ടാക്കും എന്നാലോചിച്ച് തല പുകയുകയാണോ? എന്നും ഒരേ വിഭവങ്ങൾ കഴിച്ച് മടുത്തോ? എങ്കിൽ ആരോഗ്യവും രുചിയുമുള്ള, ധാരാളം പ്രോട്ടീൻ അടങ്ങിയ ഈ വിഭവങ്ങൾ പരീക്ഷിച്ചു നോക്കൂ.

PREV
14
ചെറുപയർ ദോശ

ചെറുപയർ പരിപ്പ് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെക്കുക. രാവിലെ ഇത് നന്നായി അരച്ചെടുക്കണം. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, കാരറ്റ്, പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റ് പച്ചക്കറികളും ചേർക്കാം. ശേഷം ദോശക്കല്ല് ചൂടാക്കി നെയ്യോ എണ്ണയോ തേച്ച് മാവൊഴിച്ച് ദോശ ചുട്ടെടുക്കാം. ഇത് പേശികൾക്ക് ബലം നൽകുകയും ഏറെ നേരം വിശക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

24
പനീർ ബുർജി
ഒരു പാനിൽ എണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കി ജീരകവും പച്ചമുളകും ചേർക്കുക. ജീരകം പൊട്ടിക്കഴിയുമ്പോൾ സവാള ചേർത്ത് വഴറ്റുക. ശേഷം തക്കാളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് 4-5 മിനിറ്റ് വേവിക്കുക. ഇതിലേക്ക് ഉപ്പും കാപ്സിക്കവും ചേർത്ത് 3 മിനിറ്റ് കൂടി വേവിക്കണം. ശേഷം 3/4 കപ്പ് ചൂടുവെള്ളം ഒഴിച്ച് നന്നായി ഇളക്കി 5-6 മിനിറ്റ് ചെറുതീയിൽ വേവിക്കുക. അതിനുശേഷം ചിരകിയ പനീർ ചേർക്കാം. വേണമെങ്കിൽ അല്പം ക്രീം, കസൂരി മേത്തി, മല്ലിയില എന്നിവയും ചേർക്കാം. എല്ലാം കൂടി 3-4 മിനിറ്റ് വേവിച്ച ശേഷം തീ അണയ്ക്കാം. പനീർ പ്രോട്ടീനും കാൽസ്യവും നൽകുന്നു, ഇത് തടി കുറയ്ക്കാൻ സഹായിക്കും.
34
വെജിറ്റബിൾ ഓട്സ് ഉപ്പുമാവ്
ഒരു കപ്പ് ഓട്സ് ചെറുതീയിൽ വറുത്ത് മാറ്റിവെക്കുക. ഒരു പാനിൽ 2 സ്പൂൺ എണ്ണ ചൂടാക്കി അര സ്പൂൺ കടുകും ജീരകവും ചേർക്കുക. കടുക് പൊട്ടിയാൽ 1 സ്പൂൺ ഉഴുന്നുപരിപ്പ്, 1 സ്പൂൺ കടലപ്പരിപ്പ്, 8-10 കശുവണ്ടി എന്നിവ ചേർത്ത് വറുക്കുക. ഇതിലേക്ക് 2 പച്ചമുളക്, 1 സ്പൂൺ ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം അര കപ്പ് സവാളയും 1 കപ്പ് പച്ചക്കറികളും ചേർത്ത് 3-4 മിനിറ്റ് വഴറ്റുക. മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത ശേഷം 1 കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം തിളക്കുമ്പോൾ വറുത്തുവെച്ച ഓട്സ് ചേർത്ത് വെള്ളം വറ്റുന്നതുവരെ വേവിക്കുക. തീ അണച്ച ശേഷം 1 സ്പൂൺ നാരങ്ങാനീരും 2 സ്പൂൺ മല്ലിയിലയും ചേർത്തിളക്കാം. ഇത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും നല്ലതാണ്.
44
ബീസൺ ചീല

കടലമാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന ബീസൺ ചീല പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയതാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ദിവസം മുഴുവൻ ഊർജ്ജം നൽകാനും സഹായിക്കുന്നു. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories