വൃക്കരോഗങ്ങൾ തടയുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ

Published : Jun 12, 2026, 03:32 PM IST

ഇന്ന് പല പ്രായക്കാരിലും കാണപ്പെടുന്ന ഒന്നാണ് വൃക്കരോഗം. ശരിയല്ലാത്ത ഭക്ഷണരീതികളും ദൈനംദിന ശീലങ്ങളുമാണ് ഇത്തരത്തിൽ വൃക്കരോഗങ്ങൾ വരാൻ കാരണമാകുന്നത്. വൃക്കരോഗം തടയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

PREV
16
ഭക്ഷണക്രമീകരണം

അമിതമായി പ്രോസസ്ഡും പ്രോട്ടീനുമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാവാനും വൃക്കകൾ തകരാറിലാവാനും കാരണമാകുന്നു. ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

26
സപ്ലിമെന്റുകൾ കഴിക്കുന്നത് നിയന്ത്രിക്കാം

ഫിറ്റ്നസ് നിലനിർത്തുന്നതിന് ചിലർ സപ്ലിമെന്റുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അമിതമായ സപ്ലിമെന്റുകളുടെ ഉപയോഗം വൃക്കകൾ തകരാറിലാവാൻ കാരണമാകും.

36
വെള്ളം കുടിക്കണം

ധാരാളം വെള്ളം കുടിച്ചാൽ മാത്രമേ ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യാൻ സാധിക്കുകയുള്ളു. അതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കാം.

46
ലക്ഷണങ്ങൾ അവഗണിക്കരുത്

ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. പലപ്പോഴും രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് നമ്മൾ ശ്രദ്ധിക്കാറുള്ളത്.

56
വേദനസംഹാരികളുടെ ഉപയോഗം

വേദനസംഹാരികൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു. വേദനകൾ വരുമ്പോൾ ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രം മരുന്നുകൾ കഴിക്കാം.

66
സമ്മർദ്ദം നിയന്ത്രിക്കാം

കൃത്യമല്ലാത്ത ഉറക്കം, വ്യായാമങ്ങൾ ചെയ്യാതിരിക്കുക എന്നിവയെല്ലാം മെറ്റബോളിസം പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇത് വൃക്കകൾ തകരാറിലാവാൻ കാരണമാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories