ടൈഫോയ്ഡ് ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

Published : Jul 25, 2026, 01:29 PM IST

കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് സുഖമില്ലായിരുന്നെന്നും നിലവിൽ ചികിത്സയിലാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

PREV
18
ടൈഫോയ്ഡ് ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് സുഖമില്ലായിരുന്നെന്നും നിലവിൽ ചികിത്സയിലാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. സാൽമൊണല്ല ടൈഫി (Salmonella Typhi) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അപകടകരമായ ഒരു രോഗമാണ് ടൈഫോയിഡ്.

28
സാൽമൊണെല്ല ടൈഫി മൂലമുണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ് ടൈഫോയ്ഡ്.

സാൽമൊണെല്ല ടൈഫി മൂലമുണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ് ടൈഫോയ്ഡ്. ഇത് പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്നു. ടൈഫോയ്ഡിന്റെ നിർണായക വെല്ലുവിളി അതിന്റെ രോഗനിർണയത്തിലാണ്. കൃത്യസമയത്ത് ആന്റിബയോട്ടിക്ക് ചികിത്സ നൽകിയില്ലെങ്കിൽ ജീവൻ അപകടത്തിലാകാം. പ്രതിരോധത്തിനായി ശുചിത്വം പാലിക്കുക, വാക്‌സിൻ എടുക്കുക എന്നിവ പ്രധാനമാണ്.

38
പടിപടിയായി ഉയരുന്ന പനി ബാക്ടീരിയൽ അണുബാധയുടെ ഒരു പ്രധാന ലക്ഷണമാണ്

പെട്ടെന്നുണ്ടാകുന്ന പനികളിൽ നിന്ന് വ്യത്യസ്തമായി ടൈഫോയിഡ് സാധാരണയായി സാവധാനമാണ് ആരംഭിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ തീവ്രത വർദ്ധിക്കുകയും ചെയ്യുന്നു. ഓരോ പ്രഭാതത്തിലും സായാഹ്നത്തിലും ശരീരതാപനില ക്രമേണ ഉയർന്ന്, ഒടുവിൽ 104°F-നോടടുത്ത് അപകടകരമായ നിലയിലെത്തുന്നു. പടിപടിയായി ഉയരുന്ന പനി ഈ ബാക്ടീരിയൽ അണുബാധയുടെ ഒരു പ്രധാന ലക്ഷണമാണ്.

48
, നെഞ്ചിലും വയറിലും ചെറിയ, മങ്ങിയ റോസ് നിറത്തിലുള്ള പാടുകൾ

രോഗത്തിന്റെ രണ്ടാം ആഴ്ചയിൽ, നെഞ്ചിലും വയറിലും ചെറിയ, മങ്ങിയ റോസ് നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെട്ടേക്കാം. അമർത്തുമ്പോൾ താൽക്കാലികമായി മാഞ്ഞുപോകുന്ന ഈ പരന്ന പാടുകൾ സാധാരണയായി ഏതാനും ദിവസങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു.

58
വയറ്റിൽ സ്പർശിക്കുമ്പോൾ വേദന അനുഭവപ്പെടുക, വയർ വീർത്തു വരിക

കടുത്ത വയറുവേദന: ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയകൾ പ്രധാനമായും കുടലിന്റെ ഉൾഭിത്തിയെയാണ് ആക്രമിക്കുന്നത്. ഇത് വയറ്റിൽ തീവ്രമായ വേദനയും (cramps) നിരന്തരമായ അസ്വസ്ഥതയും ഉണ്ടാക്കുന്നു. അണുബാധ മൂർച്ഛിക്കുമ്പോൾ, ശരീരത്തിനുള്ളിലെ വീക്കം വർധിക്കുന്നതിനനുസരിച്ച് വയറ്റിൽ സ്പർശിക്കുമ്പോൾ വേദന അനുഭവപ്പെടുക, വയർ വീർത്തു വരിക, വേദന ക്രമേണ കൂടുക എന്നിവ ഉണ്ടാകാം.

68
എത്ര വിശ്രമിച്ചിട്ടും ക്ഷീണം മാറാതെയിരിക്കുന്നതാണ് മറ്റൊരു ലക്ഷണം.

ടൈഫോയ്ഡിന് സാധാരണയായി അനുഭവപ്പെടുന്ന ക്ഷീണമല്ല. ടൈഫോയ്ഡ് ശരീരത്തെ അങ്ങേയറ്റം തളർത്തുകയും പേശികളുടെ ബലം ചോർത്തിക്കളയുകയും ചെയ്യുന്നു.

78
ദഹനപ്രക്രിയയിലെ തകരാറുകൾ ടൈഫോയിഡിന്റെ ലക്ഷണമാണ്...

ദഹനപ്രക്രിയയിലെ തകരാറുകൾ: ടൈഫോയിഡ് കുടലിന്റെ സാധാരണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മുതിർന്നവരിൽ പലപ്പോഴും കഠിനവും വേദനയുണ്ടാക്കുന്നതുമായ മലബന്ധം അനുഭവപ്പെടുന്നു; അതേസമയം കുട്ടികളിൽ പലപ്പോഴും പച്ചകലർന്ന നിറത്തിലുള്ള, വെള്ളം പോലെയുള്ള വയറിളക്കം ഉണ്ടാകുന്നു.

88
തുടർച്ചയായി ഉണ്ടാകുന്ന വരണ്ട ചുമയാണ് മറ്റൊരു ലക്ഷണം.

തുടർച്ചയായി ഉണ്ടാകുന്ന വരണ്ട ചുമയാണ് മറ്റൊരു ലക്ഷണം. ടൈഫോയിഡിന്റെ പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും സാധാരണ ജലദോഷം അല്ലെങ്കിൽ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. രോഗബാധിതർക്ക് ആദ്യ ദിവസങ്ങളിൽ തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന, വരണ്ട, കഠിനമായ ചുമ അനുഭവപ്പെടാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories