മൂത്രാശയ ക്യാൻസറിന്റെ അഞ്ച് ലക്ഷണങ്ങൾ

Published : Dec 28, 2025, 04:16 PM IST

മൂത്രാശയ ക്യാൻസർ എന്നാൽ മൂത്രാശയത്തിൻ്റെ ഉൾവശത്തെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ്. നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചാൽ ഇത് ഭേദമാക്കാൻ സാധിക്കുന്ന അർബുദമാണ്. മൂത്രാശയ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്... 

PREV
17
മൂത്രാശയ ക്യാൻസർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

മൂത്രാശയ ക്യാൻസർ എന്നാൽ മൂത്രാശയത്തിൻ്റെ ഉൾവശത്തെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ്. നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചാൽ ഇത് ഭേദമാക്കാൻ സാധിക്കുന്ന അർബുദമാണ്. മൂത്രാശയ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

27
മൂത്രത്തിൽ രക്തം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. ‍

മൂത്രത്തിൽ രക്തം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. ‍പലപ്പോഴും പിങ്ക്, ചുവപ്പ് അല്ലെങ്കിൽ തുരുമ്പിച്ച നിറങ്ങളിൽ മൂത്രം കാണപ്പെടുന്നു. അണുബാധകൾ, വൃക്കയിലെ കല്ലുകൾ, അല്ലെങ്കിൽ മുഴകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടും മൂത്രത്തിൽ രക്തം കാണാം.

37
അണുബാധകൾ, വൃക്കയിലെ കല്ലുകൾ, അല്ലെങ്കിൽ മുഴകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടും മൂത്രത്തിൽ രക്തം കാണാം.

മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ എന്നിവ മൂത്രാശയ ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. എന്നിരുന്നാലും, പലപ്പോഴും ഇവ മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങളായും കണക്കാക്കപ്പെടുന്നു.

47
ഇടവിട്ടുള്ള മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോള്‍ വേദനയും എരിച്ചിലും അനുഭവപ്പെടുക

ഇടവിട്ടുള്ള മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോള്‍ വേദനയും എരിച്ചിലും അനുഭവപ്പെടുക, രാത്രിയില്‍ പതിവിലും മൂത്രമൊഴിക്കുക  എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം ശ്രദ്ധിക്കണം.

57
നടുവേദന, അടിവയറ്റില്‍ വേദന, വിശപ്പില്ലായ്മ, അസാധ്യമായ തളര്‍ച്ച

മൂത്രമൊഴിക്കാനേ കഴിയാത്തത്ര പ്രയാസം, നടുവേദന (ഒരു വശത്ത് മാത്രമാകാം), അടിവയറ്റില്‍ വേദന, ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ, അസാധ്യമായ തളര്‍ച്ച, കാല്‍പാദങ്ങളില്‍ നീര് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാം. മൂത്രാശയ ക്യാൻസറിലാകുമ്പോഴും മറ്റ് പല ക്യാൻസറുകളിലുമെന്ന പോലെ വിവിധ തെറാപ്പികള്‍, കീമോ, സര്‍ജറി എന്നിങ്ങനെയുള്ള ഓപ്ഷൻസ് തന്നെയാണുള്ളത്.

67
പുകവലിയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം‌.

പുകവലി‌, പാരമ്പര്യം, ചില മരുന്നുകളുടെ ഉപയോ​ഗം, അമിതവണ്ണം എന്നിവയെല്ലാം മൂത്രാശയ കാൻസറിനുള്ള കാരണങ്ങളാണ്. പുകവലിയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം‌.

77
നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്

മൂത്രാശയ അർബുദം കണ്ടെത്തിയ 30 ശതമാനം രോഗികളും പുകവലി ശീലമുള്ളവരാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories