ശ്വാസകോശ അർബുദം ബാധിക്കുന്നതിന് പിന്നിൽ പുകവലി മാത്രമല്ല വായു മലീനകരണവും പ്രധാന പങ്കാണ് വഹിക്കുന്നത്. Lung Cancer Awareness Month 2025 Can Protection From Air Pollution Reduce Risk  

നവംബർ എന്നത് ശ്വാസകോശ അർബുദ അവബോധ മാസമാണ്. ലോകമെമ്പാടുമുള്ള ക്യാൻസർ മരണങ്ങളിൽ വലിയൊരു പങ്കും ശ്വാസകോശ ക്യാൻസറിന്റേതാണ്. പൊതുജനങ്ങളെ ബോധവൽക്കരിക്കുക, മിഥ്യാധാരണകൾ പരിഹരിക്കുക, ഉയർന്ന അപകടസാധ്യതയുള്ളവർക്കായി സ്‌ക്രീനിംഗ് പ്രോത്സാഹിപ്പിക്കുക, ശുദ്ധവായുവും ശക്തമായ പ്രതിരോധ നയങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ശ്വാസകോശ അർബുദ അവബോധ മാസം കൊണ്ട് ലക്ഷ്യമിടുന്നത്.

ശ്വാസകോശ അർബുദം ബാധിക്കുന്നതിന് പിന്നിൽ പുകവലി മാത്രമല്ല വായു മലീനകരണവും പ്രധാന പങ്കാണ് വഹിക്കുന്നത്. പുറത്തെ വായു മലിനീകരണം, പ്രത്യേകിച്ച് സൂക്ഷ്മ കണികകൾ (PM2.5), ഗതാഗത സംബന്ധമായ വാതകങ്ങൾ എന്നിവയെ ശ്വാസകോശ അർബുദത്തിനുള്ള ഗ്രൂപ്പ് 1 കാർസിനോജനായി തരംതിരിച്ചിട്ടുണ്ടെന്ന് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ (IARC) വ്യക്തമാക്കുന്നു.

മലിനമായ വായുവുമായി ദീർഘകാല സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. PM2.5 ലെ ചെറിയ വർദ്ധനവിനെ ശ്വാസകോശ അർബുദ സാധ്യതയിൽ അളക്കാവുന്ന വർദ്ധനവുമായി ബന്ധിപ്പിക്കുന്നു. പ്രത്യേകിച്ച് പുകവലിക്കാത്തവരിൽ സാധാരണയായി കാണപ്പെടുന്ന അഡിനോകാർസിനോമ. ശ്വാസകോശ അർബുദം ഉണ്ടാകുന്നതിന് പിന്നിലെ മറ്റ് ചില കാരണങ്ങൾ...

പുകവലി

അർബുദകാരികളായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തൽ

സെക്കൻഡ് ഹാൻഡ് പുക എക്‌സ്‌പോഷർ

ആസ്ബറ്റോസ്, ആർസെനിക്, മറ്റ് ജോലിസ്ഥല മാലിന്യങ്ങൾ

റേഡിയേഷൻ എക്‌സ്‌പോഷർ

വായു മലിനീകരണം (മലിനമായ നഗരത്തിൽ താമസിക്കുന്നത് പുകവലി പോലെ തന്നെ അപകടകരമാകാം)

ശ്വാസകോശ അർബുദത്തിന്റെ പാരമ്പര്യം

എച്ച്‌ഐവി അണുബാധ