പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് തൈറോയിഡ് ഉള്ളവർ നേരിടേണ്ടി വരുന്നത്. ക്ഷീണം, ശരീരഭാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങി ആരോഗ്യത്തെ ഇത് നന്നായി ബാധിക്കുന്നു. തൈറോയിഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
തൈറോയിഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമാണ് മിനറലാണ് സെലീനിയം. ഇത് തൈറോയിഡ് ഹോർമോണുകളെ ഉത്പാദിപ്പിക്കാനും, തൈറോയിഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
25
അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ
തൈറോയിഡ് ഗ്രന്ഥിയെ സംരക്ഷിക്കുന്നതിനും ഹോർമോൺ ഉത്പാദിപ്പിക്കുന്നതിനും അയോഡിൻ ആവശ്യമാണ്. അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
35
ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ
ഫ്രീ റാഡിക്കൽ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്‌ട്രെസ് തൈറോയിഡ് ഗ്രന്ഥിയെ ബാധിക്കും. അതിനാൽ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.
തൈറോയിഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് തൈറോയിഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
55
ഒമേഗ 3 ഫാറ്റി ആസിഡുകൾ
വീക്കം കുറയ്ക്കുന്നതിനും തൈറോയിഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണകരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam