മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

Published : Aug 16, 2025, 01:28 PM IST

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

PREV
19
മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

29
മുട്ടയുടെ മഞ്ഞ കഴിച്ചാൽ കൊളസ്ട്രോൽ കൂടുമോ?

കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറാണ് പതിവ്. യഥാർത്ഥത്തിൽ മുട്ടയുടെ മഞ്ഞ കഴിച്ചാൽ കൊളസ്ട്രോൽ കൂടുമോ?

39
കൊളസ്ട്രോൾ

മുട്ടയുടെ മഞ്ഞക്കരുവിൽ കാണപ്പെടുന്ന കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിനെ കാര്യമായി ബാധിക്കുന്നില്ല. പകരം, മൊത്തത്തിലുള്ള ഭക്ഷണത്തിലെ പൂരിത കൊഴുപ്പുകളും ട്രാൻസ് കൊഴുപ്പുകളും എൽഡിഎൽ ("മോശം") കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

49
നല്ല കൊളസ്ട്രോൾ കൂട്ടും

മിതമായ മുട്ട ഉപഭോഗം എച്ച്ഡിഎൽ ("നല്ല") കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്നും ഇത് എൽഡിഎല്ലും എച്ച്ഡിഎല്ലും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

59
ദിവസവും രണ്ട് മുട്ട കഴിക്കാം

പ്രതിദിനം ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് സാധാരണയായി കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയോ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്നില്ലെന്ന് ഹാർവാർഡ് ഹെൽത്ത് വ്യക്തമാക്കുന്നു.

69
നല്ല കൊളസ്ട്രോൾ കൂട്ടും

കീറ്റോജെനിക് ഡയറ്റ് പോലുള്ള കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമങ്ങളിൽ മുട്ട ഒരു പ്രധാന ഘടകമാണ്. ഇത് എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.

79
ഹൃദയത്തെ സംരക്ഷിക്കും

കോളിൻ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ കഴിക്കുമ്പോൾ ഹൃദയാരോഗ്യത്തിന് ​ഗുണം ചെയ്യുന്നു.

89
ഭാരം കുറയ്ക്കും

മുട്ടയുടെ വെള്ളയോടൊപ്പം കഴിക്കുമ്പോൾ മഞ്ഞക്കരു വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാനും ദിവസത്തിന്റെ അവസാനത്തിൽ കഴിക്കുന്ന കലോറിയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

99
തലച്ചോറിനെ സംരക്ഷിക്കും

മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ എ, ഡി, ഇ, ബി 12 തുടങ്ങിയ അവശ്യ പോഷകങ്ങളുടെയും ആരോഗ്യകരമായ കൊഴുപ്പുകൾ, കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ പോലുള്ള ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ തലച്ചോറിന്റെയും കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് സഹായിക്കുന്നതായി എം‍‍ഡിപിഐ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Read more Photos on
click me!

Recommended Stories