രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ‌

Published : Dec 30, 2025, 02:34 PM IST

ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു. വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. 

PREV
17
രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ‌

ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു. വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു.

27
വിവിധ ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും

നാരങ്ങാവെള്ളം ദഹനത്തെ സഹായിക്കുകയും ശരീരത്തിൽ കാലക്രമേണ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

37
കരൾ രോ​ഗങ്ങൾ അകറ്റാൻ നാരങ്ങ വെള്ളം സഹായകമാണ്

നാരങ്ങ വെള്ളം നൽകിയ എലികളിൽ കരൾ തകരാറിന്റെ ലക്ഷണങ്ങൾ കുറഞ്ഞതായി ഇന്ത്യൻ ജേണൽ ഓഫ് പബ്ലിക് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ പഠനത്തിൽ‌ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

47
ഫാറ്റി ലിവർ, ലിവർ സിറോസിസ് പോലുള്ള കരൾ രോ​ഗങ്ങൾ തടയാൻ സഹായിക്കുന്നു

നാരങ്ങ വെള്ളം കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുക മാത്രമല്ല ഫാറ്റി ലിവർ, ലിവർ സിറോസിസ് പോലുള്ള കരൾ രോ​ഗങ്ങൾ തടയാൻ സഹായിക്കുന്നു

57
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ സി നാരങ്ങ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

നാരങ്ങാനീരിലെ ആന്റിഓക്‌സിഡന്റ് കരളിൽ സ്വാഭാവിക സംരക്ഷണ ഫലങ്ങൾ ഉണ്ടാക്കുമെന്നും ​ഗവേഷകർ വ്യക്തമാക്കി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ സി നാരങ്ങ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

67
നാരങ്ങയിലെ വിറ്റാമിൻ സി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു

നാരങ്ങ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് വാർദ്ധക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും. നാരങ്ങയിലെ വിറ്റാമിൻ സി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതായി അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

77
നാരങ്ങയിലെ സിട്രിക് ആസിഡിന്റെ അംശം മുടികൊഴിച്ചിൽ അകറ്റുന്നതിനും സഹായകമാണ്.

നാരങ്ങാ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിലേക്ക് അധികം കലോറി എത്താതെ തന്നെ വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാകും. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ അംശം മുടികൊഴിച്ചിൽ അകറ്റുന്നതിനും സഹായകമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories