Asianet News MalayalamAsianet News Malayalam

Benefits of Lemon : നാരങ്ങ ആരോഗ്യത്തിന് നല്ലതെന്ന് പറയുന്നതിന്റെ കാരണങ്ങൾ

ഒരു നാരങ്ങയിൽ ഏകദേശം 31 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറി പറയുന്നു. നാരങ്ങയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നാരങ്ങയുടെ രാസഘടനയ്ക്ക് വായിലെ മുഴകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. 

reasons why lemons are good for your health
Author
First Published Oct 4, 2022, 9:36 PM IST

ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിൻ സിയുടെയും ഫ്ലേവനോയ്ഡുകളുടെയും മികച്ച ഉറവിടമാണ് നാരങ്ങ.
ഈ രണ്ട് പോഷകങ്ങളും ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുന്നതിനും മുറിവുകൾ സുഖപ്പെടുത്തുന്നതിനും സഹായകമാണ്. 

ഒരു നാരങ്ങയിൽ ഏകദേശം 31 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറി പറയുന്നു. നാരങ്ങയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നാരങ്ങയുടെ രാസഘടനയ്ക്ക് വായിലെ മുഴകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. 

മൂത്രത്തിന്റെ അളവ് വർദ്ധിപ്പിച്ച് മൂത്രത്തിന്റെ പിഎച്ച് വർദ്ധിപ്പിച്ച് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സിട്രിക് ആസിഡ് സഹായിച്ചേക്കാം. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. നാരുകൾ കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നത്  രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ സഹായിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു.

സ്വാഭാവിക ആന്റി ബാക്ടീരിയൽ ഗുണങ്ങളും ആൽഫ ഹൈഡ്രോക്സൈൽ ആസിഡുകളും നാരങ്ങയ്ക്ക് ഉണ്ട്. അവയ്ക്ക് ചർമ്മം തിളക്കമുള്ളതാക്കാനും ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാനും കഴിയും. ഒന്നോ രണ്ടോ കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും നെഞ്ചെരിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. 

വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. നാരങ്ങയിലെ നാരുകളും സസ്യ സംയുക്തങ്ങളും ഹൃദ്രോഗത്തിനുള്ള ചില അപകട ഘടകങ്ങളെ ഗണ്യമായി കുറയ്ക്കുന്നു. നാരങ്ങയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വിളർച്ച തടയുന്നതിന് നാരങ്ങ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

 സിട്രസ് പഴങ്ങളിലെ ഫ്ലേവനോയിഡുകൾ സ്ത്രീകളിൽ ഇസ്കെമിക് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2012ൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഇസ്കെമിക് സ്ട്രോക്ക് ആണ് ഏറ്റവും സാധാരണമായ സ്ട്രോക്ക്. രക്തം കട്ടപിടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടയുമ്പോൾ ഇത് സംഭവിക്കാം. ഫ്ലേവനോയ്ഡുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദീർഘകാല ഉപഭോഗം ക്യാൻസറിൽ നിന്നും ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. 

Read more 'കൊവിഡ് തലച്ചോറിനെ ബാധിക്കുന്നത് രോഗി അറിയാതെ പോകാം'

 

Follow Us:
Download App:
  • android
  • ios