മുരിങ്ങയ്ക്ക സൂപ്പ് പതിവായി കുടിച്ചോളൂ, ഈ ആരോ​ഗ്യപ്രശ്നങ്ങൾ തടയും

Published : Sep 12, 2026, 10:31 AM IST

മുരിങ്ങയ്ക്കയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പതിവായി മുരിങ്ങയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നല്ലൊരു ശീലമാണ്.

PREV
17
മുരിങ്ങയ്ക്ക സൂപ്പ് പതിവായി കുടിച്ചോളൂ, ഈ ആരോ​ഗ്യപ്രശ്നങ്ങൾ തടയും

മുരിങ്ങയ്ക്കയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പതിവായി മുരിങ്ങയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നല്ലൊരു ശീലമാണ്. പ്രത്യേകിച്ച് തണുപ്പ് അധികമുള്ള ശൈത്യകാലങ്ങളിൽ. ജീവിതശൈലീ രോഗങ്ങളെ തടയാൻ ഇത് മികച്ച രീതിയിൽ സഹായിക്കും.

27
ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ് മുരിങ്ങയ്ക്ക.

മുരിങ്ങയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. ഇതിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. ജലദോഷം, ചുമ, പനി എന്നീ രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നതിൽ നിന്നും സംരക്ഷണം നൽകുന്നു ഇത്.ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ് മുരിങ്ങയ്ക്ക.

37
മുരിങ്ങക്കയ്‌ക്കൊപ്പം മുരിങ്ങയില കൂടി ചേർക്കുന്നതിലൂടെ വിളർച്ച തടയാനാകും

മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുകയാണെങ്കിൽ മോശം കൊളസ്ട്രോൾ നിയന്ത്രിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. സാധാരണയായി മുരിങ്ങക്കയും പരിപ്പും ചേർത്താണ് മുരിങ്ങയ്ക്ക സൂപ്പ് തയ്യാറാക്കുന്നത്. ഇവ രണ്ടും ഇരുമ്പിന്റെ മികച്ച ഉറവിടങ്ങളാണ്. എന്നാൽ, മുരിങ്ങക്കയ്‌ക്കൊപ്പം മുരിങ്ങയില കൂടി ചേർക്കുന്നതിലൂടെ ഈ പോഷകസമൃദ്ധമായ വിഭവത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്ന കാര്യം പലർക്കും അറിയില്ല.

47
എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടാതിരിക്കാനുമെല്ലാം സഹായിക്കുന്നു

മുരിങ്ങയ്ക്കയിൽ ഉയർന്ന അളവിൽ കാൽസ്യം, അയൺ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടാതിരിക്കാനുമെല്ലാം സഹായിക്കുന്നു. പ്രായമാകുമ്പോൾ എല്ലുകളിലും മറ്റും ഉണ്ടാകുന്ന ബലക്ഷയത്തെ കുറയ്ക്കുവാനായി മുരിങ്ങയില ചേർത്ത ഭക്ഷണപാനീയങ്ങൾ കൂടുതൽ കഴിക്കേണ്ടത് അത്യാവശ്യമാണ്.

57
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കാൻ മുരിങ്ങയ്ക്ക സൂപ്പ് സഹായിക്കും

ഇരുമ്പിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുരിങ്ങയില. സസ്യങ്ങളിൽ നിന്നുള്ള ഇരുമ്പിനെ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നതിനാൽ അത്യന്താപേക്ഷിതമായ വിറ്റാമിൻ സിയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കാനാകും. ഇൻസുലിൻ സംവേദനക്ഷമത ക്രമീകരിക്കാൻ സഹായിക്കുന്ന ഐസോതയോസയനേറ്റുകൾ എന്ന സസ്യ സംയുക്തങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

67
രക്തത്തിലെ ലിപിഡ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് സ്വാഭാവികമായി കുറച്ചുകൊണ്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

സന്ധിവാതം, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള പല ദീർഘകാല രോഗങ്ങളുടെയും മൂലകാരണം വിട്ടുമാറാത്ത വീക്കം ആണ്. കോശങ്ങളിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ മുരിങ്ങയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. രക്തത്തിലെ ലിപിഡ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് സ്വാഭാവികമായി കുറച്ചുകൊണ്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

77
മുരിങ്ങയ്ക്കയിൽ ഉയർന്ന അളവിൽ കാൽസ്യം, അയൺ എന്നിവ അടങ്ങിയിട്ടുണ്ട്

മുരിങ്ങയ്ക്കയിൽ ഉയർന്ന അളവിൽ കാൽസ്യം, അയൺ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടാതിരിക്കാനുമെല്ലാം സഹായിക്കുന്നു. പ്രായമാകുമ്പോൾ എല്ലുകളിലും മറ്റും ഉണ്ടാകുന്ന ബലക്ഷയത്തെ കുറയ്ക്കുവാനായി മുരിങ്ങയില ചേർത്ത ഭക്ഷണപാനീയങ്ങൾ കൂടുതൽ കഴിക്കേണ്ടത് അത്യാവശ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories